വെറും 300 രൂപയുമായി ബെംഗളുരിലോട്ട് വണ്ടി കേറിയ കെജിഎഫിലെ റോക്കി ഭായ് എന്ന യാഷ് എന്ന നടന്റെ യഥാർത്ഥ ജീവിതം

ഇന്ത്യൻ സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു കെജിഫ് ചാപ്റ്റർ 1 എന്ന ചിത്രം ഇത് വരെ കാണാത്ത പുതിയ മുഖങ്ങളുമായി ഇറങ്ങിയ ചിത്രം. ഇന്ത്യയിൽ ഉള്ള മുഴുവൻ സംസ്ഥാനത്തെ ജനങ്ങളും ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇതു പോലത്തെ വേറെയൊരു ചിത്രം മുംബ് ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം. അപ്പോൾ ബാഹു ബലിയോ എന്ന് ചോതിക്കുന്നവർക്ക് രാജമൗലി എന്ന സംവീധായകൻ മുൻപും കോടികൾ കൊയ്‌ത് കഴിവ് തെളിയിച്ച സംവീധായകനാണ് എന്നാൽ പ്രശാന്ത് നീൽ എന്ന സംവിധായകൻറെ രണ്ടാമത്തെ ചിത്രമാണ് KGF എന്നാൽ ആ ഒറ്റ ചിത്രം കൊണ്ട് ഇന്ത്യക്കാരുടെ മനസ്സിൽ കൂടി കേറിയ ഒരു നടൻ ഒണ്ട് റോക്കി ഭായി എന്ന യാഷ് എന്നാൽ യാഷ് ഈ നിലയിൽ എത്തിയതിനെ കുറിച്ച് നിങ്ങൾ അറിയാത്ത കഷ്ടപ്പാടിന്റെ കഥകളും ഉണ്ട്

രണ്ടു ദിവസം മുംബ് ഇറങ്ങിയ KGF 2 വിന്റെ ടീസർ സോഷ്യൽ മീഡിയിൽ തന്നേ റെക്കോർഡ് വ്യൂസും ലൈക്കും നേടിയാണ് പുതു വർഷത്തിൽ തന്നെ പുതു ചരിത്രം കുറിച്ചത്. യാഷിന്റെ പിറന്നാൾ ദിനത്തിന് ഇറക്കാൻ വെച്ചിരുന്ന ടീസർ എന്നാൽ ഒരു ദിവസം മുൻപ് ആരോ ലീക്കാകുകയായിരുന്ന അതിന് ശേഷമാണ് രാത്രി തന്നെ സിനിമയുടെ അണിയറ പ്രവർത്തകർ ഒഫീഷ്യൽ ആയി കെജിഎഫ് ചാപ്റ്റർ 2 വിന്റെ ടീസർ ഇറക്കുകയായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ ഇറങ്ങിയ ടീസർ ആയിട്ടും നിമിഷ നേരം കൊണ്ടാണ് വൈറലായത് ആദ്യ ഭാഗത്തെ കാലും ഗംഭീരമായിട്ടാണ് രണ്ടാം ഭാഗം എടുത്തിരിക്കുന്നത് എന്ന് ആ ടീസർ കണ്ടാൽ തന്നെ മനസിലാക്കാൻ കഴിയും

കെജിഎഫിന് മുംബ് യാഷ് എന്ന റോക്കി ഭായിയെ മലയാളികൾക്ക് മാത്രമല്ല മറ്റു സംസ്ഥാനക്കാർക്കും അത്ര പരിചയം ഇല്ലാത്ത ഒരു നടനായിരുന്നു സിനിമ ബന്ധം ഇല്ലാത്ത കുടുംബത്തിൽ നിന്ന് വന്ന യാഷ് അദ്ദേഹത്തിന്റെ കഠിന പ്രയത്നത്തോടെയാണ് ഇന്ന് ഈ നിലയിൽ എത്തി നിക്കുന്നത് അച്ഛന്റെയും അമ്മയുടെ വീട്ടുകാരുടെയും വാക്ക് മറികടന്ന് സിനിമയ്ക്ക് വേണ്ടി വെറും 300 രൂപയുമായി ബാംഗ്ളൂരിലേക്ക് വണ്ടി കേറുകയായിരുന്നു യാഷ് എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത യാഷ് അന്നേ ഒരു തീരുമാനം എടുത്തിരുന്നു സിനിമ നടൻ ആകാതെ ഇനി  വീട്ടിലോട്ട് പോകില്ല എന്ന് കാരണം വീട്ടിലോട്ട് ചെന്നാൽ അച്ഛൻ പറയുന്ന ജോലി ചെയ്‌ത്‌ പിനീട് ഒള്ള കാലം ജീവിക്കേണ്ടി വരും. യാഷിന്റെ അച്ഛൻ ബി.എം.ടി.സിയിൽ ബസ്സ് ഡ്രൈവറായിരുന്നു അച്ഛനും അമ്മയും പിന്നെ ഒരു സഹോദരനും ചേർന്നതായിരുന്നു യാഷിന്റെ കുടുംബംഅത് കൂടാതെ ഒരു പച്ചക്കറി കടയും ഉണ്ടായിരുന്നു അച്ഛൻ ജോലിക്ക് പോകുമ്പോൾ യാഷും അനിയനും കൂടിയായിരുന്നു കട നോക്കി നടത്തിയിരുന്നത്

കടയിലോട്ട് വരുന്നു ലോഡുകളും മറ്റും ചുമന്നിരുന്നത് യാഷും അനിയനും കൂടി തന്നെയായിരുന്നു വളരെ സാമ്പത്തിക പ്രതിസന്ധി നേരിട്ടാണ് യാഷ് വളർന്നത് തന്നെ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സിനിമയായിരുന്നു യാഷിന്റെ ലക്ഷ്യം കോളേജിലും സ്കൂളിലും എല്ലാം നാടകങ്ങളിലും സ്റ്റേജിൽ കേറുന്ന എല്ലാ പരിപാടികളിലും പങ്ക് എടുക്കുമായിരുന്നു അവസാനം പരിപാടി തീരുമ്പോൾ കിട്ടുന്ന കൈ അടി യാഷിന് അന്നും ഇന്നും ഒരു ഹരം ആയിരുന്നു അങ്ങനെ സിനിമയെ സ്വപ്‌നം കൊണ്ടാണ് വീട്ടുകാരെ ധിക്കരിച്ചു കൊണ്ട് വെറും 300 രൂപയുമായി ബാംഗ്ളൂരിലോട്ട് വണ്ടി കേറിയത് അങ്ങനെ 2008ൽ മൂങ്കിന മനസ് എന്ന ചിത്രത്തോടെ സിനിമയിലോട്ട് കാല് വെക്കുകയായിരുന്നു

യാഷ് ആ ചിത്രത്തിലെ നായികയായ ന‌ടി രാധിക പണ്ഡിറ്റുമായി സൗഹൃദം കൂടുകയൂം അവസാനം ആ സൗഹൃദം പിനീട് പ്രണയം ആവുകയും ചെയ്തു അഞ്ചു വർഷത്തെ പ്രണയത്തിന് ഒടുവിൽ 2016ൽ യാഷ് രാധിക പണ്ഡിറ്റിനെ വിവാഹം കഴിച്ചു ഇവർക്ക് രണ്ടു പേർക്കും കൂടി രണ്ടു കുട്ടികളും ഉണ്ട് യാഷിന്റെ സിനിമയിലോട്ടുള്ള വളർച്ചയും വളരെ പതുകെ പതുകെ ആയിരുന്നു എന്നാൽ 2018ൽ ഇറങ്ങിയ KGF chapter 1 യാഷിന്റെ തലവര തന്നെ മാറ്റി ഇന്ന് ഇന്ത്യ മാത്രമല്ല ലോകം മുഴുവനും അറിയപ്പെടുന്ന ഒരു നടനായി തന്നെ മാറി . ഇന്ന് ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യൻ സിനിമയുടെ തലപ്പത്തു എത്തി നിക്കുന്ന റോക്കി ഭായി എന്ന യാഷ് എവർക് പ്രചോദനം ആണ് യാഷിന്റെ ജീവിതം എന്ന് നമുക്ക് പറയാൻ കഴിയും

x