പൊക്കിള്‍ മുതല്‍ നെഞ്ചുവരെ ഓപ്പറേഷന്‍ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്, മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവനാണ് എൻറെ മകന്‍ ; നടി കനിഹയുടെ ജീവിതത്തിൽ സംഭവിച്ചത്

ലയാളി സിനിമാ പ്രേമികള്‍ക്ക് ഏറെ പരിചിതമായ നടിയാണ് കനിഹ. മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഒപ്പമെല്ലാം നായികയായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ എന്നിട്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഏഴു വര്‍ഷത്തിന് ശേഷം കനിഹ സുരേഷ് ഗോപി നായകനായെത്തുന്ന പാപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ മകന്റെ ജനനത്തെക്കുറിച്ചും ഗുരുതര ആരോഗ്യ പ്രശ്‌നത്തോടെ മകന്‍ ജനിച്ച കാര്യങ്ങളെല്ലാം തുറന്ന് പറയുകയാണ് താരം. സര്‍ജറികള്‍ വേണ്ടി വന്നു ഇന്നത്തെ നിലയിലേക്ക് എത്താന്‍. പ്രസവത്തിന് പിന്നാലെ മകനെ സര്‍ജറിയ്ക്ക് വിധേയനാക്കേണ്ടി വന്നുവെന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കനിഹ പറയുന്നു.

അന്ന് അനുഭവിച്ച വേദന വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല. സിനിമക്കഥകളെ വെല്ലുന്ന ട്വിസ്റ്റാണ് ജീവിതം നല്‍കുക. ലാലേട്ടന്‍- ജോഷിസാറിന്റെ ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’ എന്ന സിനിമ കഴിഞ്ഞാണ് ഞാന്‍ അമേരിക്കയിലേക്ക് മടങ്ങുന്നത്. അവിടെവെച്ചാണ് മകന്‍ ജനിക്കുന്നത്. പ്രസവത്തിന് തൊട്ടുമുന്‍പ് വരെ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല എന്നാല്‍ അപ്രതീക്ഷിതമായി കാര്യങ്ങള്‍ താളംതെറ്റുകയായിരുന്നു. ഡെലിവറി കഴിഞ്ഞ് മകനെ കയ്യിലേക്ക് തന്നില്ലായിരുന്നുവെന്നും വെറും രണ്ട് സെക്കന്റ് മാത്രമാണ് കാണിച്ചതെന്നും കനിഹ പറയുന്നു. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനുമുമ്പേ അവനേയും കൊണ്ട് ഡോക്ടര്‍മാര്‍ പോവുകയായിരുന്നു. ആറു മണിക്കൂറിനുശേഷമാണ് അപകടനിലയെക്കുറിച്ച് തന്നോട് വിശദീകരിച്ചതെന്നും കനിഹ കൂട്ടിച്ചേര്‍ത്തു.

ഹൃദയ തകരാറോടെയായിരുന്നു മകന്‍ ജനിച്ചത്. ഡോക്ടര്‍മാര്‍ പേപ്പറില്‍ ഹൃദയത്തിന്റെ ചിത്രം വരച്ച് കാണിച്ചു തന്നായിരുന്നു കാര്യങ്ങള്‍ പറഞ്ഞു തന്നത്. നല്ല രക്തവും ചീത്തരക്തവും കൂടിക്കലരുന്ന അപൂര്‍വ അവസ്ഥ ആയിരുന്നു. ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ മരണം ഉറപ്പ് എന്ന അവസ്ഥയായിരുന്നു. ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. താന്‍ ആര്‍ത്തുകരഞ്ഞു. പ്രാര്‍ത്ഥനയുടെ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. പ്രസവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടായുള്ളൂ. അതിന്റെ വേദനയും സങ്കടവും താങ്ങാന്‍ പറ്റാവുന്നതിനും അപ്പുറമായിരുന്നു. മകനെ കാണാന്‍ ഒരുപാട് വാശിപിടിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ വിദഗ്ദ ചികിഝക്കായി മറ്റൊരിടത്തേക്ക് കൊണ്ട് പോയിരുന്നുവെന്നും കനിഹ വ്യക്തമാക്കുന്നു.

എന്റെ വാശിയില്‍ ഡോക്ടര്‍മാര്ക്ക് വഴങ്ങേണ്ടി വന്നു. ശരീരം തുന്നികെട്ടിയ വേദനയെല്ലാം മറന്ന് മകനെ കാണാനായി പോയി. ഒരുപാട് യന്ത്രങ്ങളുടെ സഹായത്തോടെ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ പ്രയാസപ്പെടുന്നു. ശരീരം നിറയെ കേബിളുകള്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. കുറച്ച് നേരം ഞാന്‍ നിറകണ്ണൂകളോടെ മകനെ നോക്കി നിന്നു. ദിവസങ്ങളുടെ ഇടവേളകളില്‍ ഒന്നിലധികം സര്‍ജറികള്‍ നടന്നു. അന്ന് പ്രാര്‍ത്ഥിച്ചപോലെ ഞാന്‍ പിന്നീട് മറ്റൊന്നിനും വേമ്ടി ഇങ്ങനെ പ്രാര്‍ത്ഥിച്ചുകാണില്ല. മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവനാണ് മകന്‍ ഋഷി. ഋഷിയുടെ പൊക്കിള്‍ മുതല്‍ നെഞ്ച്വരെ സര്‍ജറികള്‍ ചെയ്ത തുന്നല്‍ പാടുകള്‍ ഉണ്ട്. സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങള്‍ ശരീരത്തില്‍ കുറവായിരുന്നു. സാധാരണ കുട്ടികളെ എടുക്കുന്ന പോലെ ഋഷിയെ എടുക്കാനോ കൊഞ്ചിക്കാനോ സാധിച്ചിരുന്നില്ലെന്നും കനിഹ പറയുന്നു.

ഇന്നവന്റെ വളര്‍ച്ച ആഹ്ലാദത്തോടെയാണ് കാണുന്നത്. ഋഷിക്ക് രണ്ടരവയസ്സാകുമ്പോള്‍ അവനുവേണ്ടിയാണ് ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്. നാടും നാട്ടാചാരങ്ങളും സംസ്‌കാരവുമെല്ലാം അറിഞ്ഞു തന്നെ ഋഷി വളരണമെന്ന തീരുമാനമായിരുന്നു അതിനുപിന്നിലെന്നും ആ തീരുമാനം സന്തോഷം നല്‍കുന്നതാണെന്നും വര്‍ഷത്തിലൊരിക്കല്‍ ചെക്കപ്പിനായി മകനെ കൊണ്ടുപോകാറുണ്ടെന്നും കനിഹ വ്യക്തമാക്കുന്നു.

x