അന്ന് ജ്യോതിർമയി വാശിപിടിച്ചതുകൊണ്ട് അത് ഏറെ ശ്രദ്ധിക്കപ്പെട്ടു; മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം ഗാനം ശ്രദ്ധിക്കപ്പെടാൻ കാരണം ജ്യോതിർമയി എന്ന് ലാൽ ജോസ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ദിലീപിന്റെ സിനിമയാണ് മീശ മാധവൻ. കാവ്യ മാധവൻ, ദിലീപ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രം തുടക്കം മുതൽ തന്നെ പ്രേക്ഷകനെ ചിരിപ്പിച്ചു കൊണ്ടാണ് ഇരിക്കുന്നത്. ചിത്രത്തിൻറെ കഥയും അതിലെ ഓരോ പാട്ടുകളും വളരെയധികം ശ്രദ്ധിക്കുകയും ചെയ്തു. സംവിധായകൻ ലാൽ ജോസ് പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഏറെ നേടുന്നത്. ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം ചെയ്യുവാൻ ഒരുപാട് താരങ്ങളെ മനസ്സിൽ കണ്ടിരുന്നു എന്നും എന്നാൽ അക്കൂട്ടത്തിൽ മാത്രമായിരുന്നു ജ്യോതിർമയി എന്നും താരം പറയുന്നു. ആ സിനിമയെപ്പറ്റി ചിന്തിക്കുമ്പോഴും അത് എഴുതുമ്പോഴും ഒന്നും ചിങ്ങമാസം എന്ന ഗാനത്തെപ്പറ്റി ആലോചിച്ചിട്ട് കൂടി ഇല്ലായിരുന്നു.

വളരെ പെട്ടെന്നുള്ള ആശയം ആയിരുന്നു ആ ഗാനം. ഗാനത്തിനായി വസ്ത്രം ധരിക്കാൻ ജ്യോതിർമയി വസ്ത്രധാരണത്തിനു ശേഷം പുറത്തേക്കിറങ്ങിയില്ല. അന്ന് കാരവാൻ ഒന്നുമില്ല. യൂണിറ്റ് ബസ് ആയിരുന്നു. അസിസ്റ്റൻറ് ഡയറക്ടർ ഉൾപ്പെടെ പോയി വിളിച്ചിട്ടും അവർ ബസ്സിൽ നിന്ന് ഇറങ്ങാൻ തയ്യാറാകാതെ ഇരുന്നു.. അവരെല്ലാവരും എൻറെ അടുത്ത് വന്നു. ഞങ്ങൾ ഒന്നും വിളിച്ചിട്ട് താരം പുറത്തിറങ്ങുന്നില്ലെന്നും സർ വരേണ്ടിവരും എന്നും എന്നോട് പറഞ്ഞു. ഞാൻ ചെന്ന് കാര്യം തിരക്കിയപ്പോൾ വെള്ളയിൽ ചുമന്ന ബോർഡർ ഉള്ള ഒരു വസ്ത്രം ആയിരുന്നു ജ്യോതിർമയി ധരിച്ചിരുന്നത്. ഇത് കൊണ്ട് ഞാൻ എങ്ങനെ വന്നു ഡാൻസ് കളിക്കും എന്ന് എന്നോട് ചോദിച്ചു. മുകളിൽ ഇടാൻ എന്തെങ്കിലും ഒരു തുണി ഉണ്ടെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടും.

എന്നാൽ അവിടെയുള്ള ഒരു വേഷവും ആ വേഷത്തിന് യോജിക്കുന്നില്ല എന്ന് കോസ്റ്റ്യൂമർ പറഞ്ഞപ്പോൾ ആകെ പെട്ടുപോയി. അപ്പോഴാണ് അവിടെ കുറെ ചുമന്ന ഇതളുകൾ ഉള്ള പൂവ് എൻറെ ശ്രദ്ധയിൽപ്പെട്ടത്. ഇതളുകൾ പെറുക്കി കട്ടിയിൽ ഒരു മാല നിർമ്മിക്കുവാൻ പറഞ്ഞു. അത് ജ്യോതിർമയുടെ കഴുത്തിൽ ഇട്ടു. പിന്നീടുള്ള ചോദ്യം ആ മാല എങ്ങനെ ഗാനത്തിൽ വരും എന്നായിരുന്നു. ചിങ്ങമാസം വന്നുചേർന്നാൽ നിന്നെ ഞാൻ സ്വന്തമാക്കും എന്ന വരി തുടക്കത്തിൽ ചേർത്ത്. പാട്ടിൻറെ തുടക്കത്തിൽ മാറ്റുവാൻ മാല കഴുത്തിൽ ഇടുന്ന സീനാണ് ആദ്യം ചിത്രീകരിച്ചത്. പിന്നീട് ആ മാലയും ഗാനവും അതിലെ രംഗങ്ങളും ഇത്രയധികം ആളുകൾ ഓർത്തിരിക്കുന്നതിന് ഒരു കാരണക്കാരി ജ്യോതിർമയാണെന്നും ലാൽ ജോസ് പറയുന്നു.

x