സർക്കാർ എന്ന ജനാധിപത്യ സംവിധാനം ഇല്ലാത്ത ഉട്ടോപ്യൻ കേരളമാണ് ജൂഡ് ചിത്രീകരിച്ചത്; 2018ൽ മുഖ്യമന്ത്രിയെ അദൃശ്യവൽക്കരിച്ചു എന്ന് ദേശാഭിമാനി

മലയാളികളെ ഒന്നായി പിടിച്ചുലച്ച ഒരു വർഷമായിരുന്നു 2018. മഹാപ്രളയത്തിൽ ഓരോരുത്തർക്കും നഷ്ടപ്പെട്ടത് തൻറെ ജീവിതം തന്നെയായിരുന്നു. നെഞ്ചിടിപ്പോടെയും നെഞ്ച് പൊട്ടുന്ന ഓർമ്മയും മാത്രമാണ് പലർക്കും ഇന്നും ജീവിതത്തിൽ അവശേഷിക്കുന്നത്. പ്രളയത്തിന്റെ കഥ പറയുന്ന ജൂഡ് ആൻറണി ചിത്രം ആയ 2018 ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. പ്രദർശനം ആരംഭിച്ച ദിവസങ്ങൾ പിന്നിടുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പ്രേക്ഷകർ നിറകണ്ണുകളോടെയാണ് ചിത്രം കണ്ട് തിയറ്ററുകളിൽ നിന്ന് മടങ്ങുന്നത്. പലരും സീറ്റിൽ നിന്നും എഴുന്നേൽക്കാൻ ആകാതെ ഇരുന്നു പോകുന്ന കാഴ്ചയും കാണാൻ കഴിയുന്നുണ്ട്. അടുത്തകാലത്ത് പുറത്തിറങ്ങിയതിൽ മികച്ച ഒരു ചിത്രം എന്നാണ് 2018 നെ സിനിമ കണ്ടവരൊക്കെ വിശേഷിപ്പിക്കുന്നത്. കേരളത്തിൽ ജീവിച്ചിരുന്നവരും ലോകത്തിൻറെ ഏതെങ്കിലും ഒരു കോണിൽ ജീവിക്കുന്ന മലയാളിയും കടന്നുപോയ പ്രതിസന്ധിയാണ് 2018 എന്ന ചിത്രത്തിലൂടെ ദൃശ്യവൽക്കരിക്കുന്നത്.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, തൻവീ റാം, ലാൽ, നരേൻ, അജു വർഗീസ്, ശിവദ, വിനീതാ കോശി, ഗൗതമി നായർ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനെപ്പറ്റി മികച്ച പ്രതികരണങ്ങൾ ഒരു ഭാഗത്തു ഉയരുമ്പോഴും സിനിമയെ വിമർശിച്ചിരിക്കുകയാണ് ദേശാഭിമാനി. ഒരു ചരിത്ര ഡോക്യുമെൻറിന് സമാനമായി നിൽക്കേണ്ട സിനിമയിൽ സത്യസന്ധത വളരെ പ്രധാനമാണെന്നും അത് 2018 ൽ കാണാൻ കഴിയുന്നില്ലെന്ന് ആണ് ദേശാഭിമാനി പറയുന്നത്. ഡാം തുറന്നു വിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായത് എന്ന അജണ്ട നിർമ്മിതമായ വാട്സ്ആപ്പ് ഫോർവേഡ് തന്റെ നിലപാടെ പ്രഖ്യാപിച്ചാണ് സംവിധായകൻ ജൂഡ്.

എം എം മണി മന്ത്രിയായപ്പോൾ വെറുതെ സ്കൂളിൽ പോയി എന്ന് അധിക്ഷേപിച്ച ആളുമാണ്. ഈ രണ്ടു നിലപാടുകൾ മതി ജൂഡിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ. ഡാം തുറന്നു വിട്ടാണ് പ്രളയം ഉണ്ടായിരുന്നു നുണ ഇനിയും പറഞ്ഞാൽ കേരളജനത തിരസ്കരിക്കും എന്ന് ഉറച്ച ബോധ്യം ഉള്ളതുകൊണ്ട് ആയിരിക്കണം അങ്ങനെ നേരിട്ട് പറയാതെ ഇരുന്നത്. സിനിമ കണ്ടാൽ തോന്നുക പ്രളയത്തെ നാട് സ്വയം അതിജീവിച്ചതായാണ്. സിനിമയിലെ പോലെ നിസ്സഹായനായ ഒരു മുഖ്യമന്ത്രിയല്ല കേരളത്തിന് ഉണ്ടായത്. ചരിത്രത്തെ അദൃശ്യവൽക്കരിക്കരുത്. സർക്കാർ എന്ന ജനാധിപത്യ സംവിധാനം ഇല്ലാത്ത ഉട്ടോപ്യൻ കേരളമാണ് ജൂഡ് ചിത്രീകരിച്ചതെന്നും ദേശാഭിമാനി പറയുന്നു.

x