നയൻതാരയുടെ വിവാഹച്ചടങ്ങിൽ ഷാരൂഖ് ഖാനൊപ്പം തിളങ്ങി പ്രിയ നടൻ ദിലീപും , ചിത്രങ്ങളും വിഡിയോകളും വൈറലാകുന്നു

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം സംവിധായകനും, നിർമാതാവുമായ വിഘ്‌നേഷ് ശിവനും, തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിവാഹിതരായി. ടൈംസ് ഓഫ് ഇന്ത്യയാണ് ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും സിനിമ പ്രവർത്തകരുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ‘നാനും റൗഡിതാൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇരുവരും സൗഹൃദത്തിലാവുകയും, പിന്നീട് ആ സൗഹൃദം പ്രണയത്തിലാവുകയും ഇന്ന് ആ പ്രണയം പൂവണിയുകയും ചെയ്തു.

സിനിമ രംഗത്തെ വളരെ അടുത്ത സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും മാത്രമാണ് വിവാഹ ചടങ്ങിൽ പ്രവേശനം ഉണ്ടായിരുന്നത്. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ തമിഴ് സൂപ്പർ ഹിറ്റ് താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അവയെ സംബന്ധിച്ചൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം പുറത്തു വന്നിട്ടില്ല. വിവാഹം നടക്കുന്ന സ്ഥലവും, പരിസരങ്ങളും വൻ സുരക്ഷയോടെയായിരുന്നു സജ്ജീകരിച്ചത്. ക്ഷണക്കത്തിനൊപ്പം ഉണ്ടായിരുന്ന പ്രത്യേക കോഡ് നമ്പർ പ്രകാരം മാത്രമാണ് വിവാഹ ഹാളിലേയ്ക്ക് ആളുകളെ കടത്തി വിട്ടിരുന്നുള്ളുവെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

താരനിബിഢമായ വിവാഹച്ചടങ്ങിൽ നിരവധി പ്രമുഖ താരങ്ങൾ പങ്കെടുക്കുന്നുണ്ട് ..ഷാരൂഖ് ഖാൻ , ദിലീപ് , വിജയ് സേതുപതി , ഗൗതം മേനോൻ , കാർത്തി തുടങ്ങി നിരവധി മുന്നണി നടൻമാർ ചടങ്ങിൽ പങ്കെടുത്തു . ചടങ്ങിനെത്തിയ താരങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു ..വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രശസ്ത ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കയാതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. സംവിധായകന്‍ ഗൗതം മേനോനാണ് ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി നെറ്റ്ഫ്ലിക്സ് കരാറില്‍ മുൻനിരയിലുള്ളതെന്നും അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. അതേസമയം ഇത്തരം കാര്യങ്ങളിലൊന്നും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല. സൂപ്പർ താരങ്ങളുടെ വിവാഹ ചടങ്ങുകൾ ഒടിടി അവകാശം ഏറ്റെടുത്ത് വില്‍പ്പനയാവുന്ന പുതിയ കാല രീതിയ്ക്ക് ബോളിവുഡ് മേഖലയിൽ നിന്നാണ് തുടക്കം.

കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് തുടങ്ങിയ താരങ്ങളുടെ വിവാഹങ്ങളിലൂടെ നേടിയ ഒടിടി സംപ്രേക്ഷണ അവകാശ തുകയെ സംബന്ധിച്ച് വലിയ രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ‘നാനും റൗഡിതാൻ’ സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയ പ്രണയം, ഇരുവരും തമ്മിലുള്ള അടുത്ത ചിത്രങ്ങൾ, രസകരമായ വീഡിയോകൾ എന്നിവ സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തു വന്ന സാഹചര്യത്തിലാണ് ആരാധകരും അവയെല്ലാം ഏറ്റെടുത്തത് വലിയ ആഘോഷമാക്കി മാറ്റാൻ ശ്രമിച്ചത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം 2021 സെപ്റ്റംബറില്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നയൻതാര തന്നെ വെളിപ്പെടുത്തുകയായിരുന്നു. വിവാഹം പോലെ തന്നെ വളരെ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു അത്.

 

View this post on Instagram

 

A post shared by Manorama News (@manoramanews)

x