പ്രേഷകരുടെ പ്രിയ നടി നയൻതാരയുടെ വിവാഹം കഴിഞ്ഞു , ആശംസകളുമായി താരലോകവും ആരാധകരും

തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയ നടി നയൻതാരയുടെ വിവാഹം കഴിഞ്ഞു ..നീണ്ട ആറുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് സംവിദായകനായ വിക്കി എന്ന വിഘ്‌നേശ് ശിവൻ നയൻതാരയുടെ കഴുത്തിൽ താലി ചാർത്തിയത് . സിനിമാമേഖലയിൽ നിന്ന് പ്രമുഖരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു മഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ നടന്നത് . ആറുവർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻ‌താര വിവാഹിതയായത് , തുടർച്ചയായി പ്രണയപരാജയങ്ങൾ താരത്തിന്റെ ജീവിതത്തിൽ സംഭവിക്കുകയും സിനിമയിൽ നിന്ന് താരം ഇടവേളയെടുക്കുകയും ചെയ്തിരുന്നു . പിന്നീട് വിഘ്‌നേശ് ശിവൻ ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും അഭിനയലോകത്തേക്ക് എത്തുകയും സജീവമാകുകയുമായിരുന്നു .

ഇരുവരും ഒന്നിച്ച ഈ ചിത്രത്തിലെ പരിചയം സൗഹൃദത്തിലാവുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു . 2003 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് – ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻ‌താര അഭിനയലോകത്തേക്ക് എത്തിയത് . ആദ്യ ചിത്രത്തിലെ മികച്ച അഭിനയം കൊണ്ട് ഏറെ സ്രെധിക്കപ്പെടാനും മികച്ച പ്രേക്ഷക പ്രതികരണം നേടാനും താരത്തിന് സാധിച്ചിരുന്നു . പിന്നീട് വിസ്മയത്തുമ്പത്ത് , നാട്ടുരാജാവ് തുടങ്ങി തുടർച്ചയായി മോഹൻലാൽ ചിത്രങ്ങളിൽ നയൻ‌താര വേഷമിട്ടു . മികച്ച അഭിനയം കൊണ്ട് തിളങ്ങി നിൽക്കുമ്പോൾ താരം അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു .

അയ്യാ , ഗജനി , ചന്ദ്രമുഖി തുടങ്ങി ചിത്രങ്ങളിലൂടെ തമിഴ് -തെലുങ് സിനിമാലോകത്തേക്ക് ചേക്കേറുകയായിരുന്നു . തുടർന്ന് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത താരം തെന്നിന്ത്യൻ സിനിമാലോകത്തെ താരറാണിയാകുകയും , തമിഴ് സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആവുകയും ചെയ്തു . തനിക്ക് ലഭിക്കുന്ന ഏത് വേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങളും കഥാപാത്രങ്ങളും താരത്തിനുണ്ട് . എന്തായാലും കഴിഞ്ഞ കുറച്ചുവര്ഷങ്ങളായി സിനിമാലോകവും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നയൻ‌താര വിഘ്‌നേശ് – ശിവൻ എന്നിവരുടെ വിവാഹത്തിനായിരുന്നു .

കാത്തിരിപ്പിന് ഒടുവിൽ അവസാനം കുറിച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ് . വിവാഹത്തിന് മുന്നോടിയായി ആനിമേറ്റഡ് വിവാഹ ഷെണക്കത്തും പുറത്തുവിട്ടിരുന്നു . വിവാഹ വീഡിയോയുടെ സംപ്രേഷണാവകാശം 2 കോടി രൂപയ്ക്ക് ഓ ടി ടി പ്ലാറ്റ്ഫോം ആയ നെറ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഗോൾഡ് , ഒ2 , ജവാൻ , ഗോഡ് ഫാദർ , കണക്ട് , തുടങ്ങി ആറോളം ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് . എന്തായാലും തെന്നിന്ത്യൻ സിനിമാലോകവും ആരാധകരും ഇരുവർക്കും വിവാഹമംഗള ആശംസകളുമായി രംഗത്ത് എത്തുന്നുണ്ട്

Actress Nayanthara Marriage

Articles You May Like

x