നയൻതാരക്കും വിഘ്‌നേഷിനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നു ; വിവാഹം കഴിഞ്ഞിട്ട് നാല് മാസമല്ലേ ആയിട്ടുള്ളൂ പിന്നെ ഇതെങ്ങനെ എന്ന് ആരാധകർ

തെന്നിന്ത്യയിലെ ലേഡീ സൂപ്പർ സ്റ്റാറായ നയൻ‌താരയെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? മലയാളികളുടെ അഹങ്കാരമാണ് നയൻ‌താര. തന്റെ അഭിനയം കൊണ്ടും ശാരീരിക സൗന്ദര്യം കൊണ്ടും ഇന്ത്യൻ സിനിമ ലോകം മുഴുവൻ കുലുക്കിയ താര സുന്ദരിയാണ് ഡയാന എന്ന നയൻ താര. ഈ തിരുവല്ലക്കാരി മലയാളക്കരയുടെ അഭിമാനമാണ്. ഗ്രാമീണ സൗന്ദര്യം കൊണ്ട് ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിയ താരത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. ആരു കണ്ടാലും ഞെട്ടിപോവുന്ന സൗന്ദര്യമാണ് നയൻസിന്റേത്. ഗ്രാമീണതയിൽ നിന്നും മോഡേൺ ആയി താരം തിളങ്ങി. വേഷത്തിലും ഭാവത്തിലും അഭിനയത്തിലും എല്ലാം വലിയ മാറ്റമായിരുന്നു നയൻ‌താരയുടേത്. ഈ താരസുന്ദരിക്ക് ഇന്ത്യയിലും ഇന്ത്യക്കു പുറത്തും ആരാധകർമാർ ഏറെയാണ്.

തെന്നിന്ത്യൻ സിനിമ ലോകം മുഴുവൻ വിറപ്പിച്ച നയൻസ് വാർത്തകളിൽ ഇടം നേടാറുണ്ട്. സിനിമയ്ക്ക് അകത്തും സിനിമയ്ക്ക് പുറത്തും താരത്തിന്റെ പുതിയ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. നയൻസിന്റെ വിവാഹവും അതിനുശേഷമുള്ള അവരുടെ സന്തോഷ നാളുകളുമായിരുന്നു മാധ്യമങ്ങൾ ആഘോഷിച്ചിരുന്നത്. വിഘ്നേഷ് ശിവനും നയൻ‌താരയും പ്രണയത്തിലാണെന്നു ആരാധകർക്കെല്ലാം അറിയാമായിരുന്നു. അവരുടെ വിവാഹത്തിന് വേണ്ടിയായിരുന്നു ആരാധകർ കാത്തിരുന്നത്. വളരെ ആവേശത്തോടെയാണ് നയൻസിന്റെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം നടന്നത്. ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്വപ്ന തുല്യമായ ആ മുഹൂർത്തമെത്തിയത്.

മഹാബലിപുരത്ത് വെച്ച് ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്. ചില്ലി റെഡ്‌ നിറത്തിലുള്ള ഡ്രെസ്സും ആഭരണങ്ങളും അണിഞ്ഞ് ഒരു രാജകീയ വേഷത്തിലായിരുന്നു നയന്‍സ് വിവാഹവേദിയിൽ എത്തിയത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ മിനിട്ടുകൾക്കുള്ളിലാണ് വൈറൽ ആയത്. വിവാഹ ശേഷമുള്ള എല്ലാ വിശേഷങ്ങളും ആരാധകരുമായി ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഈ താര ദമ്പതികളുടെ ജീവിതത്തിലെ പുത്തൻ വിശേഷമാണ് ആരാധകരുമായി ഇവർ പങ്കുവെച്ചത്. നയൻസിനും വിഘ്നേഷിനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നു എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിഘ്നേഷ് ശിവനാണ് ഈ കാര്യം സോഷ്യൽമീഡിയ വഴി ഈ സന്തോഷവർത്ത അറിയിച്ചത്. ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നത്.

ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് ഇത്. നയൻസ് ഗർഭിണിയാണെന്നുള്ള ഒരു സൂചനയും ആരാധകർക്ക് കിട്ടിയില്ല. വാടക ​ഗർഭധാരണത്തിലൂടെയാകാം ഇരുവർക്കും കുഞ്ഞുങ്ങൾ ഉണ്ടായത് എന്നാണ് റിപ്പോർട്ട്. കുഞ്ഞുങ്ങളുടെ കാലുകൾ നയൻതാരയ്ക്കൊപ്പം ചുംബിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് കുറിച്ചതിങ്ങനെ. നയനും ഞാനും അമ്മയും അപ്പയും ആണ് ഇപ്പോൾ. ഞങ്ങൾക്ക് രണ്ട് ആൺകുഞ്ഞുങ്ങളെ തന്ന് ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളിലേക്ക് വന്നിരിക്കുകയാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകണം. ദൈവത്തിനും രണ്ട് ഹൃദയമുണ്ട് – താരം കുറിച്ചു. നിരവധി പേർ ഇരുവർക്കും ആശംസകളുമായി എത്തി.

 

 

 

 

 

 

 

x