‘ആറ്റുനോറ്റിരുന്ന് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുഞ്ഞ് ജനിച്ചത്, സിനിമയില്‍ നിന്ന് മാറി നിന്നതിനു കാരണമുണ്ട് ‘ ; മനസ് തുറന്ന് പ്രേം കുമാര്‍

തൊണ്ണൂറുകളിലെ സിനിമാപ്രേക്ഷകര്‍ക്ക് ഇപ്പോഴും ഓര്‍മവരുന്നത് ‘അമ്മാവാ’ എന്നൊരു വിളിയും വളിച്ച ചിരിയുമായി കടന്നുവരുന്ന വക്രബുദ്ധിക്കാരനായ പ്രേംകുമാറിനെയാണ്. പല ജനപ്രിയ സീരിയലുകളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേം കുമാര്‍ ആദ്യകാലത്ത് ജനപ്രിയനകുന്നത്. ആദ്യകാലത്ത് ദൂരദര്‍ശനിലെ ഒരു സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.

ജയറാം-പ്രേംകുമാര്‍ കൂട്ടുകെട്ടിലെത്തിയ നിരവധി സിനിമകള്‍ പ്രേക്ഷകരെ എല്ലാംമറന്നു ചിരിപ്പിച്ചിരുന്നു. ഇപ്പോഴിതാ പ്രേംകുമാറിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. പറയാം നേടാം എന്ന എംജി ശ്രീകുമാര്‍ അവതാരകനായെത്തുന്ന പരിപാടിയില്‍ പ്രേംകുമാര്‍ എത്തിയിരുന്നു. ഇപ്പോഴും പഴയപോലെ തന്നെയുണ്ടെന്നായിരുന്നു എംജി പ്രംകുമാറിനെ കണ്ടപ്പോള്‍ പറഞ്ഞത്. പ്രേംകുമാറിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും വന്നിരുന്നു.

2000 ജൂലൈ 12ലായിരുന്നു വിവാഹം. ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് വിവാഹ ആലോചന വന്നത്. ഞാന്‍ അന്ന് മസ്‌ക്കറ്റിലായിരുന്നു പഠിച്ചിരുന്നത്. കുടുംബത്തോടൊപ്പം അവിടെ ആയിരുന്നുവെന്നും ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹ ആലോചന വന്നതെന്നും പ്രേംകുമാറിന്റെ ഭാര്യ പറയുന്നു. സിനിമ തനിക്ക് ഇഷ്ടമായിരുന്നുവെന്നും പ്രേംകുമാറിനെ ഇഷ്ടമാവുകയും പിന്നീട് ദൈവം കൂട്ടിയിണക്കിയതാണെന്നും ഭാര്യ ജിഷ വ്യക്തമാക്കി.

എട്ട് വര്‍ഷം കാത്തിരുന്നാണ് ഞങ്ങള്‍ക്കൊരു മകള്‍ ജനിച്ചത്. ഞങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് യേശു അത്ഭുതം പ്രവര്‍ത്തിച്ച് മോളെ തന്നതാണെന്നും പ്രേംകുമാര്‍ പറയുന്നു. ഇപ്പോള്‍ മോള്‍ക്ക് 13 വയസ്സാണ്. പൊന്നു എന്നാണ് വിളിക്കുന്നത്. കുഞ്ഞുണ്ടാകാന്‍ ഒരുപാട് വൈകിയപ്പോളാണ് ദൈവത്തെ അടുത്തറിയാന്‍ തുടങ്ങിയത്. നമ്മള്‍ നമ്മളല്ലാതെ ആവുന്ന അവസ്ഥയായിരുന്നു അന്ന്. നാലഞ്ച് വര്‍ഷം ട്രീറ്റ്‌മെന്റിലായിരുന്നു. സിനിമയില്‍ നല്ലപോലെ സജീവമായി നില്‍ക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നത്.


വൈദ്യശാസ്ത്രം ഇനി പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞ സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വലിയൊരു ശക്തിയുണ്ടെന്ന് മനസ്സിലാവുകയായിരുന്നു. ജീവിതത്തില്‍ ഞാന്‍ സ്വയം ചിന്തിച്ചത് പോലെയായിരുന്നില്ല ജീവിതം പോയത്. പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലാതെ സിനിമയിലേക്കെത്തിയ ആളാണ് താനെന്നും പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു. ബേക്കിംങ് വളരെ ഇഷ്ടമാണ്. പച്ചക്കറി കൃഷിയുമുണ്ടെന്നും അങ്ങനെയൊക്കെയാണ് ഓരോ ദിവസം കഴിഞ്ഞ് പോകുന്നതെന്നും ജിഷ പറയുന്നു.

1991ലാണ് താന്‍ സിനിമയിലേക്ക് വരുന്നത്. ലമ്പോ എന്നുള്ള ടെലിഫിലിമിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. സിനിമയില്‍ നിന്ന് ഇന്ന് വരെ മോശം അനുഭവങ്ങളൊന്നും തന്നെ തനിക്കുണ്ടായിട്ടില്ല. ഒറു സിനിമയില്‍ സംവിധായകന്‍ പറഞ്ഞ ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് തന്നെ പറയണമെന്ന് സംവിധായകന്‍ നിര്‍ബന്ധിച്ചു. ഒരു സാംസ്‌കാരിക അപചയമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എത്രയോ നല്ല പദങ്ങള്‍ മലയാളത്തിലുണ്ട്. മോശം വാക്കുകളും തെറിയുമൊന്നും പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

x