സിനിമാ പ്രേമികളുടെ പ്രിയനടിയാണ് മഞ്ജുവാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് ഗംഭീരമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ താരത്തിന് ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണ് എന്നതിനുള്ള ഉത്തരം കൂടിയാണ് മഞ്ജുവാര്യര്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും തന്റെ പ്രധാന വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. താരത്തിന്റെ പുത്തന്‍ ലുക്കിലുള്ള വെറൈറ്റി ചിത്രങ്ങള്‍ കാണാനും ആരാധകര്‍ക്ക് ആകാംക്ഷയാണ്. മഞ്ജുവാര്യരുടെ പുതിയ ഹെയര്‍ സ്റ്റൈല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
പുതിയ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ആ ഹെയര്‍ സ്റ്റൈല്‍. മനോഹരമായ ഹെയര്‍ സ്റ്റൈല്‍ ഒരുക്കിയതിന് പിന്നില്‍ സജിത്ത് ആന്‍ഡ് സുജിത്താണ്. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതും ഇവര്‍ തന്നെയാണ്. മഞ്ജുവാര്യറിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങള്‍ക്കകം തന്നെ പ്രത്യക്ഷപ്പെട്ടത്.
മഞ്ജുവിന്റെ ലുക്ക് ആകെ മാറി, കിടിലന്‍ ലുക്ക് എന്നിങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര. താരത്തിന്റെ പുത്തന്‍ ഹെയര്‍ സ്റ്റൈല്‍ കണ്ട് വിമര്‍ശിച്ചവരും ഇക്കൂട്ടത്തിലുണ്ട്.ഇതിന് മുന്നേ മിടിയും ടോപ്പുമിട്ട് പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍ താരം വേദിയില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ് ഹെയര്‍സ്റ്റൈലായിരുന്നു കുറച്ച് നാള് അത്.
അതേസമയം, ആയിഷ എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തിരക്കിലാണ് മഞ്ജുവാര്യര്‍. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആമിര്‍ പള്ളിക്കാല്‍ ആണ്. റാസല്‍ ഖൈമയിലാണ് ചിത്രീകരണം. നടനും സംവിധായകനുമായ പ്രഭുദേവ ചിത്രത്തിലെ ഒരു പാട്ടില്‍ മഞ്ജുവാര്യര്‍ക്ക് വേണ്ടി കോറിയോഗ്രഫി ചെയ്യുന്നുണ്ട്.മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ആഷിഫ് കക്കോടിയാണ്. സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രനാണ്. ബി കെ ഹരിനാരായണന്, സുഹൈല്‍ കോയ എന്നിവരുടേതാണ് വരികള്‍. പ്രശസ്ത ഇന്ത്യന്‍, അറബി പിന്നണി ഗായകര്‍ ചിത്രത്തില്‍ പാടുന്നുണ്ട്. ഛായാഗ്രഹണം വി്ണു ശര്‍മ്മയും എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരിയുമാണ്.സൗബിന് ഷാഹിറിനൊപ്പം അഭിനയിക്കുന്ന വെള്ളരിക്കാപ്പട്ടണം ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.
മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…
'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…
നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്യാന് ബഹിരാകാശയാത്രിക സംഘത്തിലെ…