Film News

“ഡയബറ്റിക് ആയതിനാൽ രണ്ട് കിഡ്നിയും തകരാറിലായി , കിഡ്നി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞു ” ആരാധകരോട് തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി മന്യ

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത ചലച്ചിത്ര നടിയാണ് മന്യ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്ത താരത്തിന്റെ ആദ്യ മലയാള ചിത്രം ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ ആണ്. പിന്നീട് വൺഷോ, രാക്ഷസരാജാവ്, കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. ജോക്കറിലെ അഭിനയത്തിന് 2001ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് താരത്തിന് ലഭിച്ചിരുന്നു. കയ്യിൽ കിട്ടിയ വേഷം ചെറുതായാലും വലുതായാലും അതിൻറെ പൂർണ്ണതയോടെ അഭിനയിച്ച് ഫലിപ്പിക്കുവാനാണ് എന്നും മന്യ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വളരെ കുറച്ച് നാളുകൾക്കുള്ളിൽ മന്യ സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രീതി പിടിച്ചുപറ്റുവാൻ മന്യ നായിഡുവിന് സാധിക്കുകയുണ്ടായി. ബാലതാരമായിട്ടാണ് ചുവടുവെയ്പ്പെങ്കിലും നായിക കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുവാൻ താരത്തിന് കഴിഞ്ഞു. വിവാഹശേഷം ചലച്ചിത്ര രംഗത്ത് നിന്നും വിട്ടുനിന്ന താരം സമൂഹം മാധ്യമങ്ങളിൽ സജീവമാണ്. മകളോടൊപ്പം ഉള്ള മന്യയുടെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. അടുത്തിടെ ചില ആഘോഷങ്ങളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. എന്നാൽ ആ ചിത്രങ്ങളിൽ ഭർത്താവിനെ കാണാതിരുന്നത് പാപ്പരാസികളിൽ ചർച്ച ഉണർത്തുകയായിരുന്നു.

മന്യ തന്റെ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രചോദന പരമായ കാര്യങ്ങളാണ് താരം പങ്കുവെക്കുന്നതിൽ അധികവും. തൻറെ വിജയ മന്ത്രം എന്ന് പറയുന്നത് ഒരിക്കലും പിന്മാറരുത് എന്ന ചിന്തയാണെന്ന് ഒരിക്കൽ താരം പറഞ്ഞു. തൻറെ മകൾക്കായി താനിത് പറഞ്ഞു നൽകാറുണ്ട് എന്നായിരുന്നു താരം മുൻപേ വ്യക്തമാക്കിയത്. സിനിമയിൽ നിന്നും വിട്ടു നിന്ന ശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താരം യുഎസിൽ ജോലി തേടി പോവുകയായിരുന്നു. വിവാഹശേഷം യുഎസിൽ തന്നെയാണ് താരം താമസമാക്കിയിരിക്കുന്നത്. സിനിമയിൽ സജീവമായിരുന്ന കാലത്താണ് 2008 സത്യാ പട്ടേലുമായി താരത്തിന്റെ വിവാഹം നടക്കുന്നത്. എന്നാൽ അധികം വൈകാതെ ഇരുവരും വേർപിരിയുകയായിരുന്നു.

പിന്നീട് താരം രണ്ടാമതൊരു വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ താരം പങ്കിട്ട ചിത്രങ്ങളിൽ ഭർത്താവിനെ കാണാഞ്ഞത് കൊണ്ട് രണ്ടാം വിവാഹവും പിരിഞ്ഞു എന്ന വാർത്തകൾ തലപൊക്കിയിരുന്നു. എന്നാൽ അത്തരം വാർത്തകൾക്ക് ചുട്ട മറുപടി തന്നെ താരത്തിന്റെ കയ്യിൽ നിന്ന് ലഭിച്ചിട്ടുണ്ട്. 2013 ലാണ് വികാസ് ബാച്ച്പേയുമായുള്ള രണ്ടാം വിവാഹം കഴിഞ്ഞത്. വിവാഹത്തോടെ കുടുംബജീവിതമായി മുന്നോട്ടുപോയ നടി പൂർണമായി സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ ഫിനാൻഷ്യൽ ജോലി ചെയ്യുകയാണ് താരം. കൂട്ടത്തിൽ താരത്തിന്റെ ഏറ്റവും പുതിയ വാർത്തകളും സോഷ്യൽ മീഡിയയിൽ ഇടം നേടുകയാണ്. ഇപ്പോൾ അമ്മയ്ക്കൊപ്പം ഉള്ള പോസ്റ്റുമായാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.

അമ്മയ്ക്ക് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ ആയെന്നും ഡയബറ്റിക് ആയതിനാൽ രണ്ട് കിഡ്നിയും തകരാറായെന്ന് ആണ് മന്യ പറഞ്ഞിരിക്കുന്നത്. അമ്മയുടെ കാര്യങ്ങൾ നോക്കാനും നല്ല ചികിത്സ നൽകാൻ സാധിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. സാമ്പത്തികമായി വനിതകൾ സ്വതന്ത്രരായിരിക്കണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്വന്തം കാര്യങ്ങളും കുടുംബത്തിലെ കാര്യങ്ങളും എല്ലാം ചെയ്യണമെങ്കിൽ അത് ആവശ്യമാണ്. ആരെയും ആശ്രയിക്കാതെ സ്വതന്ത്രമായി നിൽക്കാൻ ഞാൻ എൻറെ മകളെയും പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസം ഉണ്ടായാലും ഇല്ലെങ്കിലും കഴിവുകൾ ഉണ്ടാകും ഓരോരുത്തർക്കും. അത് മനസ്സിലാക്കി തങ്ങളുടെ ജീവിതത്തിലെ ശക്തിയായ സ്ത്രീയായി മാറാൻ ശ്രമിക്കുക എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago