Film News

എൻറെ അന്നത്തെ നിലവാരം വെച്ച് ഒരു ജഡ്ജിയുടെ സ്ഥാനമോ പവറോ എനിക്ക് അറിയില്ലായിരുന്നു; മൊബൈൽ ജഡ്ജിയുമായി അടി ഉണ്ടാക്കിയപ്പോൾ മുതൽ ലിജോ എന്നെ ആ പേരിൽ ആണ് വിളിക്കുന്നത്

സക്കറിയയുടെ ഗർഭിണികൾ, ആമേൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സാന്ദ്ര തോമസ്. പ്രൊഡ്യൂസറും അഭിനയത്രിയുമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഒരു പ്രൊഡ്യൂസർ ആയിരിക്കുന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ കാര്യമെന്ന് സാന്ദ്ര മുൻപ് വ്യക്തമാക്കിയിരുന്നു. ചില ചിത്രങ്ങളിൽ അഭിനയിച്ചത് സംവിധായകരുടെ നിർബന്ധപ്രകാരമാണെന്നും താരം മുൻപ് വ്യക്തമാക്കുകയുണ്ടായി. ഇപ്പോൾ ആമേൻ എന്ന ചിത്രത്തിലേക്ക് താൻ കടന്നുവന്നതിനെപ്പറ്റി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാന്ദ്ര. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ആമേനിൽ ഞാൻ എത്തിയത് നമിതയ്ക്ക് പകരമാണ്. ചിത്രത്തിൻറെ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരിയാണ് എന്നെ നിർദ്ദേശിച്ചത്

എനിക്ക് എന്നെ ഒരു പ്രൊഡ്യൂസർ ആയി കാണാനാണ് ഇഷ്ടം. പല ആക്ടേഴ്സും പ്രൊഡക്ഷനിലേക്ക് വന്നു കഴിഞ്ഞാലും എനിക്ക് നല്ല റോൾ കിട്ടണം, നല്ല ഒരു ക്യാരക്ടർ ചെയ്യണം എന്നൊക്കെ ആയിരിക്കും അവരുടെ ആഗ്രഹം. എന്നാൽ എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല. സക്കറിയയുടെ ഗർഭിണികൾ ഫീമെയിൽ ഓറിയന്റഡ് സിനിമയാണ്. അതിൽ അത്രയും ഫീമെയിൽ ആർട്ടിസ്റ്റുകൾ ഉണ്ട്. ഇനി വേറെ ഒരു ആർട്ടിസ്റ്റിനെ കൂടി കൊണ്ടുവന്നാൽ കോസ്റ്റ് കൂടുമല്ലോ എന്ന് കരുതി ഞാൻ അതിൽ അഭിനയിച്ചത്. അത് ഡയറക്ടറും വിജയ് ബാബു ഒക്കെ നിർബന്ധിച്ചത് കൊണ്ടാണ്. ആമേൻ ആണെങ്കിലും അത് ഞാൻ ലിജോ ജോസ് തല്ലിശ്ശേരി നിർബന്ധിച്ചത് കൊണ്ട് മാത്രം ചെയ്ത ചിത്രമാണ്. ആദ്യം പ്രൊഡ്യൂസ് ചെയ്യാതിരുന്ന ചിത്രമാണ് ആമേൻ. അതിൻറെ ബഡ്ജറ്റ് കൂടുതലായതുകൊണ്ട് എനിക്ക് ചെയ്യാൻ കഴിഞ്ഞില്.

അതിൽ ഒരു റോൾ ചെയ്യാനിരുന്നത് നമിത എന്ന് പറയുന്ന തമിഴ് താരമായിരുന്നു. അവർ അവസാന നിമിഷം പിന്മാറി. അപ്പോൾ ലിജോ എന്നെ വിളിച്ച് കഥാപാത്രം തരികയായിരുന്നു. എന്നെ ജഡ്ജി ചേട്ടാ എന്നാണ് വിളിക്കുന്നത്. ഒരു ജഡ്ജിയുമായി ഞാൻ വഴക്കുണ്ടാക്കിയിട്ടുണ്ടായിരുന്നു. എൻറെ അന്നത്തെ സ്വഭാവം വെച്ച് എനിക്ക് ജഡ്ജിയുടെ സ്ഥാനമോ പവറോ ഒന്നും എന്താണെന്ന് അറിയില്ലായിരുന്നു. ഒരു മൊബൈൽ കോർട്ട് ജഡ്ജിയുമായി അടിയുണ്ടാക്കി. അന്നുമുതൽ ലിജോ എന്നെ ജഡ്ജി ചേട്ടാ എന്നാണ് വിളിക്കുന്നത്. ആ ഒരു ഇൻസിഡന്റ് വെച്ചാണ് എന്നെ ആമേൻ ലേക്ക് കാസ്റ്റ് ചെയ്തത്. എനിക്ക് അഭിനയിക്കാൻ ഒന്നുമറിയില്ല എന്ന് പറഞ്ഞപ്പോൾ അഭിനയിക്കേണ്ട ബിഹേവ് ചെയ്താൽ മതി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago