ഗാന്ധിഭവനിൽ കഴിയുന്ന നടൻ ടിപി മാധവൻറെ ജീവിതത്തിൽ പുതിയ സന്തോഷം; അദ്ദഹത്തെ ഇപ്പോഴങ്കിലും ഓർത്തത് നന്നായി എന്ന് മലയാളികൾ

മലയാള സിനിമയുടെ ലോകത്ത് നിന്ന് പത്തനാപുരം ഗാന്ധിഭവനിലേ അന്തേവാസിയായയൊരു മനുഷ്യനുണ്ട്. നടൻ ടി.പി.മാധവന്‍. നിരവധി തവണ കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിൻ്റെ പേര് മുഖ്യധാര മാധ്യമങ്ങളിലും, വാർത്തകളിലുമായി ശ്രദ്ധ നേടിയെങ്കിലും ഇപ്പോഴിതാ അദ്ദേഹത്തെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടുന്നത്. പുതിയൊരു സിനിമയുടെ പേരിടൽ ചടങ്ങുമായി ഗാന്ധിഭവനിലേയ് ക്കെത്തിയ ചലച്ചിത്രപ്രവര്‍ത്തകരെ ടി. പി മാധവൻ സ്വീകരിച്ചത് കാരണവസ്ഥാനത്ത് നിന്നാണ്.

കോട്ടയം ജില്ലയിലെ ചിറക്കടവ് സ്വദേശിനിയായ പത്താംക്ലാസുകാരിയുമായ ‘ചിന്മയി നായര്‍’ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പേരിടൽ കർമ്മമായിരുന്നു നടന്നത്. നാൽപത് വര്‍ഷത്തിലധികം മലയാളസിനിമയുടെ ഭാഗമായിരുന്ന ടിപി മാധവൻ്റെ അനുഗ്രഹത്താലും, സാനിധ്യത്താലും നടന്നത്. ടി.പി.മാധവനൊപ്പം ടെലിവിഷന്‍ അവതാരകനും ജ്യോത്സ്യനുമായ ഹരി പത്തനാപുരം, ഗാന്ധിഭവന്‍ മാനേജിങ് ട്രസ്റ്റി ഡോ.പുനലൂര്‍ സോമരാജന്‍, നിര്‍മാതാവ് സാബു കുരുവിള, നായിക മീനാക്ഷി എന്നിവര്‍ ചേര്‍ന്നാണ് ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിങ്ങ് കർമ്മം നടത്തിയത്.

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് ടെലിവിഷന്‍ അവതാരകയായ മീനാക്ഷിയാണ്. മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിദ്യാര്‍ഥിനികളായ ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ തുടങ്ങിയവരും ടി.പി. മാധവൻ്റെ അനുഗ്രഹം വാങ്ങി. ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം തങ്ങളുടെ സ്നേഹം പങ്കുവെച്ചും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിനും ശേഷമാണ് അവിടെ നിന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ മടങ്ങിയത്. സംവിധായകന്‍ കൂടിയായ അച്ഛന്‍ അനില്‍രാജിൻ്റെ തിരക്കഥയിലാണ് ചിന്മയി സംവിധായികയായി തുടക്കം കുറിക്കുന്നത്. ചിന്മയി പഠിച്ച ചിറക്കടവ് എസ്.ആര്‍.വി.എന്‍.എസ്.എസ്. വി.എച്ച്.എസ്.എസില്‍ ഷൂട്ടിങ്ങ് ആരംഭിച്ച ചിത്രത്തിൽ കോട്ടയം ജില്ലാകളക്ടര്‍ പി.കെ.ജയശ്രീ കളക്ടറായി തന്നെ തൻ്റെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

മലയാള സിനിമയിലെ ഒരുകാലത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ടി പി മാധവൻ. ഹാസ്യ കഥാപാത്രങ്ങളും, സീരിയസ് വേഷങ്ങളുമെല്ലാം ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സിനിമയിലേയ്ക്ക് പ്രവേശിച്ച സമയത്ത് വില്ലൻ കഥപാത്രങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ പിന്നീട് പതിയെ അത് കോമഡി വേഷങ്ങളിലേയ്ക്ക് മാറുകയായിരുന്നു. അറുനൂറിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹമിപ്പോൾ പത്തനാപുരത്തെ ഗാന്ധിഭവൻ അന്തേവാസിയാണ്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകളും, കടുത്ത ദാരിദ്രവും അദ്ദേഹത്തെ അവിടേയ്ക്ക് കൊണ്ടെത്തിക്കുകയായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് മരിക്കുന്നതിന് മുന്നേയായി തൻ്റെ മകനെ ഒരു നോക്ക് കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ട് ടി . പി മാധവൻ രംഗത്തെത്തിയിരുന്നു. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘അമ്മമാരുടെ സംസ്ഥാന സമ്മേളനം’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ​പത്തനാപുരത്തെ ​ഗാന്ദിഭവൻ സ്ഥാപകനും, ടി പി മാധവൻ്റെ അടുത്ത സുഹൃത്തു കൂടിയായ പുനലൂർ സോമരാജൻ ഇക്കാര്യങ്ങളെല്ലാം അറിയിക്കാനിടയായത്. ​ടി പി മാധവൻ്റെ മകൻ രാജകൃഷ്ണമേനോന്‍ ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്. മകന് കേവലം രണ്ടര വയസ് മാത്രം പ്രായമുള്ള സമയത്താണ് ടി പി മാധവൻ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയ്ക്ക് മാത്രമായി ജീവിതം മാറ്റിവെക്കുന്നത്.

x