പിറന്നാൾ ദിനത്തിൽ സന്തോഷ വാർത്ത പങ്കുവെച്ച് പ്രിയ നടി മഞ്ജു വാര്യർ , ആശംസകളുമായി സിനിമാലോകവും ആരാധകരും

1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയായിരുന്നു മഞ്ജു വാര്യർ . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് താരം മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയത് . കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ പോലെ ഇഷ്ടപെടുന്ന താരം കൂടിയാണ് മഞ്ജു . സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നതെങ്കിലും ലോഹിതദാസ് സംവിദാനം ചെയ്ത് ദിലീപ് , മനോജ് കെ ജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സല്ലാപം എന്ന ചിത്രത്തിലൂടെയായിരുന്നു താരം സ്രെധിക്കപ്പെട്ടത് . ചിത്രത്തിലെ രാധ എന്ന കഥാപാത്രം ഏറെ ശ്രെധ നേടുകയും ചെയ്തിരുന്നു . നായികയായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം കൊണ്ട് തന്നെ താരത്തിന്റെ അഭിനയപാടവം മലയാള സിനിമ പ്രേക്ഷകരും സിനിമാലോകവും ഒരേ പോലെ തിരിച്ചറിഞ്ഞു . പിന്നീട് നിരവധി ചിത്രങ്ങളിൽ വെത്യസ്തമായ നിരവധി കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്തു . എല്ലാം ഒന്നിനൊന്ന് മികച്ചതുമായിരുന്നു .

1996 ൽ പുറത്തിറങ്ങിയ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെ താരം മികച്ച നടിക്കുന്ന സംസ്ഥാന അവാർഡ് സ്വന്തമാക്കി . തനിക്ക് ലഭിക്കുന്ന ഏത് വേഷവും മികവുറ്റതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് . ആറാം തമ്പുരാനിലെ ഉണ്ണി മായയും , സമ്മർ ഇൻ ബത്ലഹേമിലെ അഭിരാമിയും , കന്മദത്തിലെ ഭാനുമതിയും , പത്രത്തിലെ ദേവിക ശേഖറും എല്ലാം പ്രേഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന മഞ്ജുവിന്റെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് .. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായി സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു പ്രിയ നടൻ ദിലീപുമായുള്ള താരത്തിന്റെ വിവാഹം .. വിവാഹ ശേഷം അഭിനയലോകത്തുനിന്നും വിട്ടു നിന്ന താരം നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു വീണ്ടും അഭിനയലോകത്തേക്ക് എത്തുന്നത് .. ബോബി സജ്ജയ് തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിദാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും അഭിനയലോകത്തേക്ക് എത്തുന്നത് ..

നീണ്ട 15 വർഷത്തെ ഇടവേളക്ക് ശേഷം അഭിനയലോകത്തേക്ക് എത്തിയ താരത്തിന്റെ തിരിച്ചുവരവ് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചതിന്റെ തെളിവായിരുന്നു ചിത്രത്തിന്റെ വിജയം .. ഇന്നിപ്പോൾ പ്രിയ നടി മഞ്ജു വാര്യർക്ക് 43 വയസ് തികയുകയാണ് .. സിനിമലോകത്തെ പ്രമുഖരും ആരാധകരും അടക്കം പിറന്നാൾ ദിനത്തിൽ നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത് .. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വേണ്ടി സന്തോഷവാർത്ത പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ .. മലയാളം അറബിക് ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിൽ ഒരുങ്ങുന്ന മഞ്ജുവിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .. ആയിഷ എന്നതാണ് ചിത്രത്തിന്റെ പേര് ..2022 ജനുവരിയിൽ ചിത്രം ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം .. ക്രോസ്സ് ബോർഡർ ക്യാമെറ , ഇമാജിൻ സിനിമാസ് , ഫൈദർ ടച്ച് മൂവി ബോക്സ് ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിദാനം ചെയ്യുന്നത് നവാഗതനായ അമീർ പള്ളിക്കലാണ് .. ചിത്രത്തിന്റെ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x