38-ആം വയസ്സിലെ പ്രസവം ജീവന് തന്നെ അപകടമുണ്ടാക്കിയേക്കും ; വാടക ഗര്‍ഭപാത്രം തിരഞ്ഞെടുക്കാനുണ്ടായ കരണത്തെക്കുറിച്ചു നയന്‍‌താര

തെന്നിന്ത്യൻ താര സുന്ദരിയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര അമ്മയായി എന്ന വാർത്ത ആരാധകരെ ഒരുപോലെ ഞെട്ടിച്ചിരുന്നു. ഇന്നലെയാണ് ഈ മനോഹരമായ നിമിഷം നയൻസിന്റെയും വിഘ്‌നേഷ് ശിവന്റെയും ജീവിതത്തിൽ ഉണ്ടായത്. ഇവരുടെ ജീവിതത്തിലെ ആ സന്തോഷ വാർത്ത പുറം ലോകം അറിഞ്ഞു. ഒരു സൂചനയും നൽകാത്ത ഒരു വലിയ സർപ്രൈസ് ആയിരുന്നു ഇത്. നയൻസിന്റെയും വിഘ്‌നേഷിന്റെയും പ്രണയവും വിവാഹവും വിവാഹത്തിന് ശേഷമുള്ള എല്ലാ വിശേഷങ്ങളും ആരാധകരുമായി ഇവർ പങ്കുവെക്കാറുണ്ട്. നയൻസ് വിഘ്‌നേഷ് പ്രണയം എപ്പോഴും ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹത്തിന് മുമ്പുള്ള ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ശ്രദ്ധേയമായി. പ്രണയിച്ചു നടക്കുന്നതിനിടെ എപ്പോഴാണ് വിവാഹം എന്ന് ആരാധകർ ചോദിച്ചു കൊണ്ടേയിരുന്നു. ഇവരുടെ വിവാഹത്തിന് വേണ്ടി ഇന്ത്യൻ സിനിമ ലോകവും ആരാധകരും കാത്തു നിന്നു. ഒരു രാജകീയ വിവാഹമായിരുന്നു ഇരുവരുടേതും. ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്.

നയൻസിനും വിഘ്‌നേഷിനും ഇരട്ട കുഞ്ഞുങ്ങളാണ് പിറന്നത്. രണ്ട്ഇ ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന ഞെട്ടലിലായിരുന്നു ആരാധകർ. വിഘ്‌നേഷ് ആയിരുന്നു ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നത്. ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു ഇത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇവരുടെ വിവാഹം നടന്നത്. നാല് മാസം കൊണ്ട് നയൻസ് എങ്ങനെ അമ്മയായി എന്ന ചോദ്യങ്ങളാണ് ഇതോടെ ഉയർന്നു വന്നത്. പിന്നാലെ വാടക ​ഗർഭധാരണത്തിലൂടെയാകാം ഇരുവർക്കും കുഞ്ഞുങ്ങൾ ഉണ്ടായത് എന്ന റിപ്പോർട്ടും വന്നു.


സറോഗസി വഴിയാണ് നയൻസ് അമ്മയായത് എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. വാടക ഗർഭം ധരിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. പല സെലിബ്രിറ്റികളും ചെയ്തതു പോലെ ഇവരും വാടക ഗർഭപാത്രത്തിലൂടെ രണ്ട് കണ്മണികൾക്ക് ജന്മം നൽകിയ സന്തോഷത്തിലാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. എന്തുകൊണ്ടാണ് നയൻസ് ഐവിഎഫ് ട്രീറ്റ്മെന്റ് നടത്തിയത് എന്നാണ് ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്. മുപ്പത്തിയെട്ടാം വയസിൽ ഗർഭിണിയായാൽ പ്രസവ സമയത്ത് കോംപ്ലിക്കേഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരു പക്ഷേ ജീവന് തന്നെ ഭീഷണിയാണ്. കൂടാതെ അംഗവൈകല്യം ഉള്ള കുഞ്ഞു ജനിക്കാനും സാധ്യതയേറെയാണ്. ഗാരിഭിണിയായാൽ അത് തന്റെ കരിയറിന് തന്നെ തടസം ഉണ്ടായേക്കാം എന്ന് നയൻസ് വിചാരിച്ചിട്ടുണ്ടാകാം എന്നും പറയപ്പെടുന്നു.

ഈ കാരണങ്ങൾ കൊണ്ടായിരിക്കാം നയൻസ് ഗർഭിണായാകാൻ വിസമ്മതിച്ചിട്ടുണ്ടാകുക. വിവാഹത്തിന് മുന്നേ ഇവർ ഐവിഎഫ് ട്രീറ്റ്മെന്റിനു തയ്യാറെടുത്തതാണ് ഈ ട്രീറ്റ്മെന്റ് വിജയിക്കാൻ കാരണം എന്നാണ് റിപ്പോർട്ട്. ഈ ട്രീറ്റ്മെന്റിനും അപകട സാധ്യത ഉണ്ടെന്നും മനസിലാക്കാം. കാൻസർ വരാനും തൂക്കം കുറഞ്ഞ കുഞ്ഞിനെ പ്രസവിക്കാനും എല്ലാം സാധ്യതയേറെയാണ്. ഇരട്ടകുഞ്ഞുങ്ങൾ ഉണ്ടാവാനും ഐവിഎഫ് ട്രീറ്റ്മെന്റിലൂടെ സാധ്യത കാണുന്നു.

x