കണ്ണീരും വേദനയും കഴിഞ്ഞു മോളി ചേച്ചിക്ക് സന്തോഷം നിറഞ്ഞ കാലം വരുന്നു.

ചവിട്ടു നാടകങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ചാള മേരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മോളി ജോസഫ് കണ്ണമാലി. നിരവധി ആരാധകരെ ആണ് ടെലിവിഷൻ സീരിയലുകളിലൂടെ മറ്റും മോളി നേടിയെടുത്തത്. സിനിമയിലും ടെലിവിഷൻ പരമ്പരകളിലും എല്ലാം നിറസാന്നിധ്യമായിരുന്നു മോളി. 2009 ഇൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് താരം കടന്നു വരുന്നത്. തുടർന്ന് പുതിയ തീരങ്ങൾ, അമർ അക്ബർ ആന്റണി എന്നീ ചിത്രങ്ങളിലൊക്കെ പ്രധാന വേഷത്തിൽ തന്നെയാണ് എത്തിയത്. ടെലിവിഷൻ പരമ്പരകൾ ആണ് ചാള മേരി എന്ന പേര് നൽകിയത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല താരത്തിന്. കൈനിറയെ അവസരങ്ങൾ ആയിരുന്നു. ഭർത്താവ് മരിച്ച മോളി കഷ്ടപ്പെട്ട് ആയിരുന്നു തന്റെ മകളെ വളർത്തിയിരുന്നത്.

രണ്ടുവട്ടം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് സാമ്പത്തികമായി മോളി തകർന്നു പോയത്. പണവും സ്വർണാഭരണങ്ങളും ഒക്കെ അതോടെ നഷ്ടമായി. സാമ്പത്തികമായി കഷ്ടപ്പെടുന്ന മക്കൾക്കും സഹായിക്കാനുള്ള ധനസ്ഥിതി ഇല്ലാത്തതുകൊണ്ട് മരുന്നു വാങ്ങാൻ പോലും തനിക്ക് പണമുണ്ടായിരുന്നില്ല. അടിയന്തര സർജറിയ്ക്ക് കനിവ് തേടി ഒരിക്കൽ മോളിയെത്തിയത് ശ്രദ്ധ നേടിയിരുന്നു. നിരവധിപേരാണ് മോളി ജോസഫ് കണ്ണമാലിയേ സഹായിക്കുവാൻ വേണ്ടി എത്തിയത്. വീട് പ്രളയത്തിൽ നശിച്ചതോടെ പിന്നീട് താമസവും താൽക്കാലിക ഷെഡിലേക്ക് മാറ്റി. ഹൃദയസംബന്ധമായ അസുഖം കാരണം ആണ് കുറച്ചുകാലം അഭിനയരംഗത്ത് ഉണ്ടാകാതിരുന്നത്. ഇപ്പോൾ മോളി കണ്ണമാലിയുടെ ജീവിതത്തിൽ ഒരു വലിയ അവസരം തേടി വന്നിരിക്കുകയാണ്.

മലയാളത്തിലെ മുൻനിര താരങ്ങൾ പോലും സ്വപ്നം കാണുന്ന ഒരു ഭാഗ്യമാണ് മോളിയെ തേടിയെത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് മോളി. ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളിയായ ജോയ് മാത്യു സംവിധാനം ചെയ്യുന്ന ടുമാറോ എന്ന ഇംഗ്ലീഷ് സിനിമയിലാണ് മോളി ജോസഫ് കണ്ണമാലിക്ക് അഭിനയിക്കുവാനുള്ള വാതായനങ്ങൾ തുറന്നു കിട്ടിയിരിക്കുന്നത്. 5 കഥകൾ അടങ്ങിയ ഒരു ആന്തോളജി ചിത്രമാണ് ടുമാറോ. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് വച്ചായിരിക്കും നടക്കുന്നത്. സാമ്പത്തിക ബാധ്യതയും താൽക്കാലിക ഷെഡിൽ താമസിച്ച് വ്യക്തിയുമായി മോളി ഇനിയും ലോകം മുഴുവൻ അറിയുന്ന ഒരു കലാകാരിയായി മാറാൻ തുടങ്ങുകയാണ്. ഹോളിവുഡിൽ തന്റെ അഭിനയം കാഴ്ച വെക്കുവാൻ ഉള്ള മോളിയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി പ്രേക്ഷകരും എത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് മലയാളിയായ ജോയ് മാത്യു. ഇംഗ്ലീഷ് സിനിമയിലേക്ക് എത്താൻ ഒരു പ്രശ്നം ആകുമോന്ന് ചോദിച്ചപ്പോൾ അത് ഇല്ല എന്നാണ് അവർ പറഞ്ഞത് എന്നാണ് മോളി പറഞ്ഞിരുന്നത്. വലിയ സന്തോഷത്തോടെ ആയിരുന്നു ഈ വാർത്ത മോളി പങ്കുവെച്ചിരുന്നത്.

x