സാമ്പത്തിക തളർച്ചയിൽ അകപ്പെട്ടു; വീണിടത്തുനിന്നു ജീവിതം തുടങ്ങി; നടി അമലപോൾ

റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ അമലപോൾ. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് താരം. കടാവര്‍ എന്ന ചിത്രത്തിലൂടെയാണ് അമല നായികയായി മാറുന്നത്. അപ്രതീക്ഷിതമായിട്ടാണ് താന്‍ നിര്‍മ്മാതാവായതെന്നാണ് അമല പറയുന്നത്. നിര്‍മ്മാതാവായതിനെക്കുറിച്ചും തുടര്‍ന്ന് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ അമല പോള്‍ മനസ് തുറക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.ആദ്യം വേറൊരാളായിരുന്നു കടാവര്‍ എന്ന സിനിമയുടെ നിര്‍മാതാവ് . എന്നാല്‍ സിനിമയില്‍ നിന്ന് ലാഭം ഉണ്ടാക്കാം എന്ന ലക്ഷ്യം മാത്രമായിരുന്നു അയാള്‍ക്ക്. അങ്ങനെ ഷൂട്ടിങ് മുന്നോട്ട് പോകില്ലെന്ന് മനസ്സിലായി. അങ്ങനെ നിര്‍മാണം ഏറ്റെടുക്കുകയായിരുന്നുവെന്ന് അമല നിർമ്മാണത്തെക്കുറിച്ച് അറിയാത്ത, മുന്നൊരുക്കങ്ങളൊന്നും നടത്താത്ത മേഖലയിലേക്കാണ് ഒരു സുപ്രഭാതത്തിൽ എത്തിപ്പെട്ടയാളാണ് താൻ.. വലിയൊരു റിസ്‌ക്ക് ഫാക്ടര്‍ അതിലുണ്ടായിരുന്നു. പിന്നാലെ കടലുപോലെ പ്രതിസന്ധികളുടെ വേലിയേറ്റവുമുണ്ടായി. പപ്പയുടെ മരണം, കോവിഡ് ലോക്ഡൗണ്‍..

വലിയൊരു തകര്‍ച്ചയുടെ വക്കത്ത് ഞാനെത്തിയെന്നും അമല പറയുന്നുണ്ട്. പക്ഷേ ഏറ്റെടുത്ത ഉത്തരവാദിത്തം പൂര്‍ത്തിയാക്കും എന്ന ബോധ്യത്തില്‍ തളര്‍ന്നിരിക്കാതെ ഞാന്‍ സിനിമ പൂര്‍ത്തിയാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു സിനിമ നിര്‍മ്മാണത്തിലേക്ക് ഇറങ്ങിയതോടെ. ”18 വയസ്സുമുതല്‍ സ്വന്തമായി സമ്പാദിച്ച് സ്വതന്ത്രമായി ജീവിക്കുന്ന ഒരാളാണ് ഞാന്‍. അതിനിടയിൽ വലിയരീതിയിലുള്ള സാമ്പത്തികപ്രതിസന്ധികളൊന്നും നേരിട്ടിട്ടില്ല. എന്നാല്‍ കടാവറിന്റെ നിർമ്മാണ പണികളെല്ലാം കഴിഞ്ഞതോടെ എന്റെ കൈയില്‍ പൈസ ഇല്ലാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി” എന്നാല്‍ ആ പ്രതിസന്ധിയെയും ശക്തമായി ഞാന്‍ നേരിട്ടുവെന്നാണ് അമല പോള്‍ പറയുന്നത്. വലിയൊരു പ്രതിസന്ധി വരുമ്പോൾ നമ്മൾ എത്ര കരുത്തരാണങ്കിലും അത് തിരിച്ചറിയുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ഇതോടെ താന്‍ തകര്‍ന്ന് പോകുമെന്ന് കരുതിയവർ ഒരുപാടുണ്ടായിരുന്നു . പക്ഷേ, സിനിമയുടെ വില്‍പ്പന കഴിഞ്ഞതോടെ മുടക്കുമുതലും ലാഭവും തിരിച്ചുപിടിച്ചുവെന്നും ഇതോടെ താന്‍ കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റുവെന്നും അമല സാക്ഷ്യപ്പെടുത്തുന്നു.

അങ്ങനെ നിര്‍മാതാവിന്റെ വേഷം ജീവിതത്തിൽ ഒരുപാട് പുതിയ കാര്യങ്ങള്‍ തന്നെ പഠിപ്പിച്ചുവെന്നും താരം പറയുന്നുണ്ട്. പ്രതിസന്ധി അപ്രതീക്ഷിതമായിരുന്നു . പക്ഷേ, നിര്‍മാണക്കമ്പനി തുടങ്ങിയത് എനിക്ക് ജീവിതത്തില്‍ പുതിയ ഒരുപാട് പാഠങ്ങള്‍ നല്‍കിയിട്ടുണ്ട് ഒരുസിനിമയിലേക്ക് എനിക്ക് എത്ര മാര്‍ക്കറ്റ് വാല്യൂ കൊണ്ടുവരാന്‍ പറ്റും എന്ന് തിരിച്ചറിഞ്ഞുവെന്നാണ് താരം പറയുന്നത്. കൊമേഴ്സ്യല്‍ പടങ്ങള്‍ക്ക് മാത്രമേ ലാഭം കിട്ടുകയുള്ളൂ എന്നൊരു പ്രചാരണം ചിലര്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ അതിലൊന്നും വലിയ കാര്യമില്ലെന്നും, സെന്‍സിബിള്‍ സിനിമ ചെയ്യാന്‍ നമുക്ക് സാധിക്കുമെങ്കില്‍ നല്ലൊരു ലാഭം ഇതില്‍ നിന്ന് ഉണ്ടാക്കാന്‍ പറ്റുമെന്നാണ് അമല പോളിന്റെ അഭിപ്രായം. നല്ല കണ്ടന്റ് ഉള്ള വ്യത്യസ്തമായ സിനിമ ഏത് തരത്തിലാണെങ്കിലും അത് വിജയമാകുമെന്നും താരം പറയുന്നു. എല്ലാം ഒരു തരത്തിൽ ബിസിനസ് തന്നെയാണ്

x