ആൺകുട്ടികൾ സെൽഫിഷ് ആണ്, എന്റെ മകൻ സെൽഫിഷ് ആണ്. കാരണം ആൺകുട്ടികൾ അവരുടെ അമ്മയെ വളരെയധികം ഇഷ്ടപ്പെടുന്നു.,വിവാഹം,വിവാഹമോചനം , കുട്ടികൾ; വനിത വിജയകുമാർ സംസാരിക്കുന്നു

പ്രമുഖ തമിഴ് ടെലിവിഷൻ താരമാണ് വനിത വിജയകുമാർ. ഒന്നിൽക്കൂടുതൽ തവണ വിവാഹവും വിവാഹ മോചനവും നേടിയ വനിത ബി​ഗ് ബോസ് തമിഴിൽ മത്സരാർത്ഥി ആയെത്തിയതോടെ വിവാദ താരമായി. 2000 ൽ നടൻ ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ വിവാഹം. പിന്നീട് ഇരുവരും വേർപിരിഞ്ഞു. 2007 ൽ ആനന്ദ് രാജ് എന്ന ബിസിനസ്കാരനെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും വേർപിരിഞ്ഞു. പിന്നീട് പീറ്റർ പോളിനെ വിവാഹം കഴിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇതും വേർപിരിഞ്ഞു. ആദ്യ രണ്ട് വിവാഹത്തിൽ വനിതയ്ക്ക് മൂന്ന് മക്കളുമുണ്ട്. ശ്രീഹരി, ജോവിക, ജയനിത എന്നിവരാണ് വനിതയുടെ മക്കൾ. മകൻ ശ്രീഹരി അമ്മയിൽ നിന്ന് അകന്നാണ് കഴിയുന്നത്. നടി ഷക്കീലയുമായുള്ള അഭിമുഖ പരിപാടിയിൽ തന്റെ വിവാഹ മോചനങ്ങളെ പറ്റി സംസാരിച്ചിരിക്കുന്നു താരം. എന്നെപ്പോലെ ഷെെ ആയ ആളായി വീട്ടിൽ വേറെ ആരുമില്ലായിരുന്നു. തെറ്റുകളിൽ നിന്നാണ് മാറിത്തുടങ്ങി. അടുത്തിടെ സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ കല്യാണമാണ് ജീവിതത്തിൽ ചെയ്ത വലിയ തെറ്റെന്ന മീം വന്നു. പക്ഷെ ഞാനത് എതിർത്തു’അങ്ങനെ’ജീവിത പങ്കാളിയെ പല തവണ തെറ്റായാണ് തെരഞ്ഞെടുത്തത്.

വിവാഹം ഒരിക്കലും തെറ്റായ തീരുമാനമായിരുന്നില്ല. കാരണം ആ രണ്ട് തെറ്റുകളും സംഭവിച്ചില്ലായിരുന്നെങ്കിൽ മക്കളായ ജോവികയും ജയയും എന്റെയടുത്ത് ഉണ്ടാവില്ലായിരുന്നു. മക്കളാണ് എന്റെ സ്വത്തുക്കൾ’ മകൻ ശ്രീഹരിയെ ഓർത്ത് ഒരു ദിവസം ഞാൻ അഭിമാനിക്കും. വനിത ആരാണെന്ന് എവിടെയെങ്കിലും പറയേണ്ടി വന്നാൽ ഇത് മതി എനിക്ക്.ഇപ്പോഴത്തെ തലമുറ ഒരുപാട് മാറി.എല്ലാം തുറന്നു പറയുന്നു മാതാപിതാക്കളോട്. ഒരാളെ ഇഷ്ടപ്പെട്ടാൽ ഉടനെ കല്യാണം കഴിക്കുന്നു. വിവാഹം തെറ്റായെന്ന് മനസിലായപ്പോഴാണ് ബോൾഡ് ആയി ആദ്യം ഞാൻ തീരുമാനമെടുക്കുന്നത്’ ഇതെല്ലാം എങ്ങനെ അഭിമുഖീകരിക്കുമെന്നോർത്ത് ‘ഒരു ഘട്ടത്തിൽ പേടിയുണ്ടായിരുന്നു. പക്ഷെ ഇതെന്റെ ജീവിതമാണെന്ന് ഞാൻ തീരുമാനിച്ചു. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാനെന്റെ ഇഷ്ട പ്രകാരം ജീവിക്കും. അങ്ങനെ തീരുമാനിച്ച് കോടതിയിൽ പോയി വിവാഹ മോചനം നേടി. അതിന് ആറ് വർഷം എടുത്തെന്നും വനിത പറഞ്ഞു’. വീണ്ടും എന്തിന് വിവാഹ ജീവിതത്തിലേക്ക് കടന്നെന്ന് ഷക്കീല ചോദിച്ചപ്പോൾ, ലിവ് ഇൻ റിലേഷൻഷിപ്പും കല്യാണവും ഒരു പോലെ അല്ലെന്ന് വനിത വിജയകുമാർ വ്യക്തമാക്കി. ‘ആൺകുട്ടികളുണ്ടെങ്കിൽ നിങ്ങൾക്കൊരിക്കലും മറ്റൊരു ബന്ധത്തിലേക്ക് പോവാൻ പറ്റില്ല.

ഒരു ആൺകുട്ടിയും അത് സമ്മതിക്കില്ല. ആൺകുട്ടികൾ സെൽഫിഷ് ആണ്. എന്റെ മകൻ സെൽഫിഷ് ആണ്. കാരണം ആൺകുട്ടികൾ അവരുടെ അമ്മയെ വളരെയധികം ഇഷ്ടപ്പെടുന്നു. അവരുടെ ലോകമേ അമ്മയായിരിക്കും’ ‘അവർ അമ്മയുടെ സന്തോഷത്തെ പറ്റി ആലോചിക്കില്ല. അമ്മയെന്നാൽ ആ റോൾ മാത്രം. മറ്റൊരാളുടെ ഭാര്യയാവാൻ അവർ സമ്മതിക്കില്ല. ഇൻഡസ്ട്രിയിലുള്ള നിരവധി പേർ ആൺകുട്ടികളായ ശേഷം മറ്റൊരു ബന്ധത്തിലേക്ക് കടന്നിട്ടില്ല. മകൻ ശ്രീഹരിയും അങ്ങനെയാണെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ ജയയുടെ അച്ഛനെ കല്യാണം കഴിച്ചപ്പോൾ അവന് പ്രശ്നം ഉണ്ടായിരുന്നില്ല. പുറത്ത് നിന്നുള്ളവരാണ് അവനെ സ്വാധീനിച്ച് എന്നിൽ നിന്ന് അകറ്റിയത്. പെൺകുട്ടികളായും ജയയവും ജോവികയും എന്നെ മനസ്സിലാക്കുന്നു’ വനിത വിജയകുമാർ പറഞ്ഞു.

x