മലയാള സിനിമ ലോകത്തെ ഹിറ്റ് മേക്കറായ സംവിദായകനും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫ് വിടവാങ്ങി

രാജാവിന്റെ മകൻ , ന്യൂ ഡൽഹി , ആകാശദൂത് , എഫ് ഐ ആർ , തുടങ്ങി 45 ഓളം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ തിരക്കഥാകൃത്തും സംവിദായകനുമായ ഡെന്നിസ് ജോസഫ് ആരധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞു ..63 വയസായിരുന്നു .. ഹൃദയാഘാതത്തെത്തുടർന്നാണ് മലയാളികളുടെ പ്രിയ തിരക്കഥാകൃത്തും സംവിദായകനുമായ ഡെന്നിസ് ജോസഫ് വിടപറഞ്ഞത് .. ഏറ്റുമാനൂരിലെ വീട്ടിൽ വെച്ചാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത് , ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .. അപ്രതീക്ഷിതമായുള്ള താരത്തിന്റെ വിടവാങ്ങൽ മലയാള സിനിമാലോകത്തെ തന്നെ സങ്കടകടലിൽ ആഴ്ത്തിയിരിക്കുകയാണ് ..

 

 

മലയാള സിനിമയിലെ തന്നെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിലെ ശക്തമായ തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു , മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കരിയർ തന്നെ മാറ്റിമറിച്ച ചിത്രങ്ങളായ രാജാവിന്റെ മകനും , ന്യൂ ഡൽഹിക്കും ഒക്കെ തിരക്കഥയൊരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു .. 1980 ൽ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലായിരുന്നു എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഡെന്നിസ് ജോസെഫിന്റെ ജനനം .. ഏറ്റുമാനൂർ ഗവണ്മെന്റ് സ്കൂളിയായിരുന്നു താരത്തിന്റെ സ്കൂൾ വിദ്യാഭ്യാസം .. പിന്നീട് ദേവമാതാ കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി .. ശേഷം ഫാർമസിയിൽ ഡിപ്ലോമയും താരം സ്വന്തമാക്കി ..

 

 

 

മാധ്യമപ്രവർത്തകനായിട്ടാണ് ഡെന്നിസിന്റെ തുടക്കം , 1985 ൽ ജെയ്സി സംവിദാനം ചെയ്ത് രാജൻ ജോസഫ് നിര്മ്മിച്ച ഈറൻ സന്ധ്യ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തുടക്കം .. അതെ വര്ഷം തന്നെ ജോഷി സംവിദാനം ചെയ്ത മമ്മൂട്ടി ചിത്രം നിറക്കൂട്ടിലൂടെ ഏറെ ശ്രെധ നേടി .. പിന്നീട് ജോഷി ചിത്രങ്ങളിൽ നിറ സാന്നിധ്യമായി ഡെന്നിസ് ജോസഫ് മാറി .. തമ്പി കണ്ണന്താനം സംവിദാനം ചെയ്ത മോഹൻലാൽ ചിത്രം രാജാവിന്റെ മകൻ , ഭൂമിയിലെ രാജാക്കന്മാർ എന്നി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു .. ചിത്രങ്ങൾ മെഗാ ഹിറ്റായതോടെ മോഹൻലാലിൻറെ കരിയർ തന്നെ മാറ്റിമറിക്കാൻ ഇരു ചിത്രങ്ങൾക്കും സാധിച്ചു .. മമ്മൂട്ടി നായകനായി എത്തിയ ന്യൂ ഡൽഹി എന്ന ചിത്രത്തിനും തിരക്കഥയൊരുക്കി മമ്മൂട്ടിക്കും കരിയർ തന്നെ മാറ്റിമറിക്കാനും താരത്തിന് സാധിച്ചു .. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാരങ്ങളാക്കാൻ ഡെന്നിസ് ജോസഫ് നൽകിയ കഥാപാത്രങ്ങൾക്ക് സാധിച്ചിരുന്നു .. നിറക്കൂട്ടിലെ രവി വർമയും , രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസും , കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചനും , ന്യൂ ഡൽഹിയിലെ ജി കെ യും എല്ലാം ഇന്നും പ്രേഷകരുടെ ഇഷ്ട ചിത്രങ്ങളും കഥാപാത്രങ്ങളുമാണ് ..

എൺപതുകളിലെ ഹിറ്റ് മേക്കർ എന്ന പട്ടം മലയാള സിനിമ ചാർത്തി നൽകിയ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ് .. മലയാള സിനിമയിലെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളിൽ അടക്കം 45 ൽ അധികം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട് , മനു അങ്കിൾ അടക്കം അഞ്ചോളം ചിത്രങ്ങൾ സംവിദാനം ചെയ്തിട്ടുമുണ്ട് .. മലയാള സിനിമയും മലയാളി ഉള്ളടത്തോളം കാലം എന്നും അദ്ദേഹം മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും .. സൂപ്പർ താരങ്ങൾ അടക്കം നിരവധി ആരധകരാണ് സോഷ്യൽ മീഡിയയിൽ ഡെന്നിസ് ജോസഫിന് നിത്യശാന്തി നേർന്നു രംഗത്ത് വരുന്നത് ..

ഡെന്നിസ് ജോസെഫിന്റെ വിയോഗത്തെക്കുറിച്ച് മമ്മൂട്ടിയുടെ കുറിപ്പ് ഇങ്ങനെ

 

ഡെന്നിസ് ജോസെഫിന്റെ വിയോഗത്തെക്കുറിച്ച് മോഹൻലാലിൻറെ കുറിപ്പ് ഇങ്ങനെ

ഡെന്നിസ് ജോസെഫിന്റെ വിയോഗത്തെക്കുറിച്ച് സുരേഷ് ഗോപിയുടെ കുറിപ്പ് ഇങ്ങനെ

x