Film News

ഇങ്ങേരുടെയൊക്കെ ഒരു യോഗം നോക്കണേ…. നമ്മൾക്കൊന്നും ഒരു പെണ്ണിനെ പോലും കിട്ടാനില്ല; രണ്ടാം ഭാര്യക്കൊപ്പം ഹണിമൂൺ ആഘോഷിച്ച് ആശിഷ് വിദ്യാർത്ഥി, വൈറലായി ചിത്രങ്ങൾ

അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നിമിഷനേരങ്ങൾ കൊണ്ട് വൈറലായ ഒരു വാർത്തയായിരുന്നു പ്രശസ്ത സിനിമാ താരം ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം. ആദ്യഭാര്യയിൽ നിന്നും അകന്നുകഴിയുന്ന ആശിഷ് വിദ്യാർത്ഥി ബ്രിട്ടീഷ് പൗരത്വമുള്ള കൊൽക്കത്താ സ്വദേശിനി രൂപാലി ബറുവായുടെ കഴുത്തിൽ താലിചാർത്തിയത് മാധ്യമങ്ങളും ആഘോഷിച്ചു. ഇപ്പോഴിത് ഇരുവരുടെയും ഹണിമൂൺ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ആശിഷും ഭാര്യ രൂപാലി ബറുവയും ഹണിമൂൺ ആഘോഷിക്കാൻ ഇന്തോനേഷ്യയിലേക്കാണ് പോയത്. തിങ്കളാഴ്ചയാണ് ഇരുവരും സന്തോഷനിമിഷങ്ങളുടെ ആദ്യ ഫോട്ടോ പങ്കുവച്ചത്. നടൻ മുംബൈയിൽ സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പങ്കിട്ടതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം ഹണിമൂൺ ആഘോഷത്തിന്റെ ചിത്രം താരം പങ്കിട്ടത്.

അടിപൊളി ബാക്ഗ്രൗണ്ടിൽ നിന്നുള്ള ചിത്രമാണ് ഇരുവരും ഷെയർ ആക്കിയത്. പച്ചപ്പും ഊഷ്മളതയും നിറഞ്ഞ ചിത്രം ഞൊടിയിടയിൽ തന്നെ വൈറലുമായി. നിറചിരിയോടെയാണ് രണ്ടാളും ചിത്രത്തിൽ പോസ് ചെയ്യുന്നത്. നടൻ പ്രിന്റ്ഡ് ഷർട്ട് ധരിച്ചപ്പോൾ, ഭാര്യ ഒരു ക്രോഷേ ടൈപ്പ് ഔട്ട്ഫിറ്റാണ് ധരിച്ചിരിക്കുന്നത്. ബാലിയിലാണ് തങ്ങൾ ഉള്ളതെന്നും പോസ്റ്റിൽ ഇരുവരും സൂചിപ്പിച്ചു. “Lit in the glory of togetherness.” എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം ആശിഷ് പങ്കുവച്ചത്. ഈ വർഷം മെയിലാണ് ആശിഷ് വീണ്ടും വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം ഇരുവരും സിംഗപ്പൂരിൽ അവധി ആഘോഷിക്കാൻ പോയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.ഇപ്പോഴും ആശിഷിന് എതിരെ സൈബർ അറ്റാക്കിന്‌ യാതൊരു കുറവും ഇല്ല.

ഇങ്ങേരുടെയൊക്കെ യോഗം നോക്കണേ, നമ്മൾക്കൊന്നും ഒരുപെണ്ണിനെ കിട്ടാനില്ല എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. മോശം അർത്ഥത്തിലുള്ള കമന്റുകൾ പങ്കിടുന്നവരും കുറവല്ല. ആശിഷ് വിദ്യാർത്ഥിയുടെ ആദ്യ ഭാര്യ രജോഷിക്ക് എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ആഷിഷിന്റെ വിവാഹത്തിന് പിന്നാലെ വന്ന റിപ്പോർട്ട്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago