Film News

എന്റെ മാലാഖ തന്റെ കുഞ്ഞു മകൾക്കൊപ്പം ഡാൻസ് ചെയുന്ന വീഡിയോ പങ്ക് വെച്ച് നടി ഭാമ; അമ്മയെ പോലെ മകളും സുന്ദരി തന്നെയെന്ന് ഏവരും

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഭാമ. ഈ ചിത്രത്തില്‍ നായകനായി അഭിനയിച്ച വിനു മോഹനും ഒരു പുതുമുഖമായിരുന്നു. രണ്ടാമത്തെ ചിത്രം വിനയന്‍ സംവിധാനം ചെയ്ത ‘ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍’ ആയിരുന്നു. പിന്നീട് കൈ നിറയെ സിനിമകളായിരുന്നു. സൈക്കിള്‍, എല്ലാം അവന്‍ ചെയ്ല്‍, വണ്‍വേ ടിക്കറ്റ്, കളേഴ്‌സ്, മറുപടി, മാല്‍ഗുഡി ഡെയ്‌സ്, പോളിടെക്‌നിക്ക്, ഒറ്റ മന്ദാരം, മത്തായി കുഴപ്പക്കാരനല്ല, ഇവര്‍ വിവാഹിതരായാല്‍ എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. നിലവില്‍ അഭിനയത്തില്‍ നിന്നും പിന്മാറിയെങ്കിലും മികച്ച കഥാപാത്രങ്ങളെ സിനിമാസ്വാദകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

2020 ജനുവരി 30 ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. വിവാഹത്തോടെ അരുണ്‍ നാട്ടില്‍ താമസം ആക്കി. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമാണ് ഇരുവരുടെയും വിവാഹത്തില്‍ എത്തിച്ചത്. ലോക്ക്ഡൗണ്‍ കാലത്തിന് പിന്നാലെ ഭാമ ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഭാമയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറലായതോടെയാണ് ഇക്കാര്യം ചര്‍ച്ചയായിരുന്നത്. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന വിശേഷമോ മകള്‍ ജനിച്ച വിവരമോ ഒന്നും ഭാമ ആരാധകരുമായി പങ്കുവച്ചിരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് 12ന് ആയിരുന്നു ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകളുടെ ചിത്രങ്ങള്‍ ഒന്നും തന്നെ താരം പങ്കുവെച്ചിരുന്നില്ല. ആരാധകരെല്ലാം കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഭാമയോട് പറയുന്നുണ്ടായിരുന്നു. അനുഭ എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടിരിക്കുന്നത്.

കുഞ്ഞ് പിറന്ന ശേഷമോ അതിനു മുന്‍പോ കുഞ്ഞിന്റെ സ്വകാര്യതയില്‍ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നില്ല. മകള്‍ വന്നതും ജീവിതം കൂടുതല്‍ പ്രകാശമാനമായെന്നും അവളെ ആദ്യമായി കൈകളില്‍ എടുത്ത നിമിഷം ലോകമാകെ മാറിയത് പോലെയാണ് അനുഭവപ്പെട്ടത്. ആ ഓര്‍മ്മകള്‍ മകള്‍ വളര്‍ന്നു വലുതാവുമ്പോള്‍ അവള്‍ക്കു കാണിച്ചുക്കൊടുക്കാന്‍ വേണ്ടി ഭാമ ചെയ്തതും ഏറെ ശ്രദ്ധേയമായിരുന്നു.

കുഞ്ഞികൈകാലുകള്‍ കാസ്‌റ് ചെയ്ത് എടുത്തിരിക്കുകയാണ് ഭാമ. ഭാമയുടെ മകളുടെ ഈ കാസ്റ്റിന് സ്വര്‍ണ്ണ നിറമാണ് നല്‍കിയിരിക്കുന്നത്. അത് ചെയ്ത് നല്‍കിയ അനിലയ്ക്ക് ഭാമ നന്ദി പറയുകയും ഒപ്പം നിന്ന് പകര്‍ത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മകളെ പരിജയപ്പെടുത്തികൊണ്ടുള്ള ഒരു വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ്. അതാണ് ‘എന്റെ മാലാഖ’ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റ് ഇട്ടിരിക്കുന്നത്. കുഞ്ഞിന് ഇപ്പോള്‍ എട്ടുമാസം പ്രായമാണ് ആയിരിക്കുന്നത്. ഊട്ടിയില്‍ നിന്നാണ് വീഡിയേ എടുത്തിരിക്കുന്നത്.

Niya

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 days ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago