നാന്, പൃഥിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന് ; കൈവിട്ടുപോയൊരു ട്രോൾ; ‘എന്താണ് ഇന്റർനെറ്റ് ലോകത്ത് കയറി പിടിക്കുന്നത് എന്ന് നമുക്കറിയില്ല; രമേശ് പിഷാരടി

അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വീഡിയോ ആയിരുന്നു രമേശ് പിഷാരടിയും ടിനി ടോമും തമ്മിലുള്ള ഒരു കോമഡി സീൻ. ഒരു ടെലിവിഷൻ പരിപാടിക്ക് ഇടയിൽ ആയിരുന്നു ഇവർ ഈ സൗഹൃദ സംഭാഷണം നടത്തിയത്. വർഷങ്ങൾക്കു മുൻപ് ബാല സംവിധാനം ചെയ്ത ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ടിനി ടോമിന് ഉണ്ടായ അനുഭവം ആയിരുന്നു അദ്ദേഹം പങ്കുവെച്ചത്. നടൻ ബാലയെ ടിനി ടോം അനുകരിച്ചത് വലിയ രീതിയിൽ ട്രെൻഡ് ആയി മാറുകയും ചെയ്തു. നാന്, പൃഥിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന് എന്ന ഡയലോഗ് വലിയ രീതിയിൽ തരംഗമായി മാറുകയായിരുന്നു. ദി ഹിറ്റ് ലിസ്റ്റ് എന്നാണ് സിനിമയുടെ പേര്. ചിത്രം ഒരു ആവറേജ് വിജയം മാത്രമായിരുന്നു എങ്കിലും വലിയ രീതിയിൽ അഭിനന്ദനങ്ങൾ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്. ഒടുവിൽ വർഷങ്ങൾക്കുശേഷം ഈ സിനിമ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ വലിയ തോതിൽ പ്രചരിച്ച ട്രോളിനെ പറ്റി സംസാരിച്ചിരിക്കുകയാണ് രമേഷ് പിഷാരടി.

 

ചാനൽ ഷോയിൽ ബാലയുടെ തമിഴ് കലർന്ന മലയാളം ടിനി ടോമും ഒപ്പമുണ്ടായിരുന്ന രമേഷ് പിഷാരടിയും അനുകരിച്ചു. എന്താണ് ലെമൺ ടീയൊക്കെ ചോദിച്ചെന്ന് കേട്ടല്ലോ എന്ന ഡയലോ​ഗ് രമേശ് പിഷാരടിയും ബാലയെ അനുകരിച്ച് കൊണ്ട് പറഞ്ഞു. ഇപ്പോഴിതാ വലിയ തോതിൽ പ്രചരിച്ച ട്രോളിനെ പറ്റി സംസാരിച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ‘എന്താണ് ഇന്റർനെറ്റ് ലോകത്ത് കയറി പിടിക്കുന്നത് എന്ന് നമുക്കറിയില്ല. ചിലത് കയറിപ്പിടിക്കും. അവരൊക്കെ തമ്മിൽ സുഹൃത്തുക്കളായത് കൊണ്ട് നിർദോഷമായത് കൊണ്ടും അതങ്ങ് പോയി എന്നേയുള്ളൂ’പരിചയമുള്ള സൗഹൃദങ്ങളിൽ നിന്നാണ് കഥകൾ പറയുന്നത്. അത്തരത്തിലൊരു കഥയാണത്. അത് കൈവിട്ട് പോയെ എന്നേ ഉള്ളൂ. ചില്ലറ കൈവിടൽ അല്ല. ഒരുപാട് പേർ ഡയലോ​ഗ് ഉപയോ​ഗിച്ചു. ട്രെൻഡിനൊപ്പം നിൽക്കുക എന്നത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. ബാല നല്ല ആക്ടറാണ്. കോമഡി ചെയ്യാൻ പറ്റിയാൽ അതും നല്ലതാണ്’

കോമഡി സംസാരിക്കുന്നതിനെക്കുറിച്ചും രമേഷ് പിഷാരടി സംസാരിച്ചു. ‘ഫലിച്ചില്ലെങ്കിൽ ഭയങ്കര പ്രശ്നമാണ്. മറ്റ് ബിസിനസും സിനിമയുമായുള്ള വ്യത്യാസം എന്തെന്നാണ് ഒരു സിനിമ പൊളിഞ്ഞാൽ. ഏതാണ് എത്ര രൂപ മുടക്കിയിട്ടുണ്ടെന്നും എത്ര രൂപ പോയിട്ടുണ്ടെന്നും എല്ലാവർക്കും അറിയാം. അതുപോലെ ഒരു റിസ്ക് ഫലിതത്തിനുണ്ട്. ഇവൻ പറയാൻ ശ്രമിച്ചത് ഫലിതമാണ് ചീറ്റിപ്പോയി എന്ന് എല്ലാവർക്കും അറിയാം’ ‘മുപ്പത് സെക്കന്റ് കൊണ്ട് ഒരു ഫലിതം കാണിക്കണമെന്ന് പറഞ്ഞാൽ പറ്റില്ലെന്ന് പറയും. ഒരു മണിക്കൂർ കൊണ്ട് ഒരു സിനിമ മുഴുവൻ ഡയരക്ട് ചെയ്യാൻ പറ്റുമോ എന്ന് അപ്പോൾ തന്നെ ചോദിക്കും. ഏതെങ്കിലും ഷോയ്ക്ക് പോയാൽ ഞാൻ അപ്പോൾ തന്നെ പറയും.

ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ മറ്റയാൾ വരുന്നു എന്നൊന്നും പറയരുത്. സ്റ്റേജിലേക്ക് മുന്നറിയിപ്പില്ലാതെ കടന്നു വരികയും കുറച്ച് എന്തെങ്കിലും കാണിച്ച് അവിടെ നിന്ന് സൗകര്യത്തിന് ഇറങ്ങിപ്പോവുകയുമാണ് ചെയ്ത് കൊണ്ടിരുന്നത്”ഹാസ്യമായാലും സെന്റിമെന്റ്സ് ആയാലും പെട്ടെന്ന് ചെയ്യാൻ പറ്റില്ല. അതൊക്കെ വരണം. ഞാനെരിക്കൽ ഷോ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഫ്ലെെറ്റിൽ എന്റെയടുത്ത് ഒരാൾ ഇരിക്കുന്നുണ്ട്. പിഷാരടിയാണോ, അപ്പോൾ എനിക്കിന്ന് കൊച്ചി വരെ ചിരിക്കാലോ എന്ന് പറഞ്ഞു,’ രമേഷ് പിഷാരടി പറഞ്ഞു.

x