Film News

പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന് സംഭവിച്ചത് കണ്ടോ ? വൈറസ് ചെവിയേയും, മുഖത്തെയും കാർന്ന് തിന്നുന്നു , പ്രാർത്ഥനയോടെ ഗായകലോകവും ആരാധകരും

ലോകത്ത് ഒന്നാകെ വലിയ രീതിയിൽ ആരാധക പിന്തുണയുള്ള ഗായകന്മാരിൽ ഒരാളാണ് ജസ്റ്റിന്‍ ബീബര്‍. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തെ സംബന്ധിച്ച് ഏറെ വേദനാജനകമായ വാർത്തകളാണിപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നത്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ജസ്റ്റിന്‍ ബീബര്‍ അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഏറെ ഞെട്ടലോടെയാണ് എല്ലാവരും ഈ വാർത്തയെ സമീപിച്ചിരിക്കുന്നത്.

തനിയ്ക്ക് ‘റാംസെ ഹണ്ട് സിന്‍ഡ്രോം’ എന്ന രോഗം ബാധിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പങ്കുവെച്ച വീഡിയോയില്‍ വിവരിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തൻ്റെ സംഗീത ആലാപനം കൊണ്ട് മില്യൺ കണക്കിന് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ജസ്റ്റിന്‍ ബീബറുടെ പ്രായം 28 വയസാണ്. പതിനഞ്ചാമത്തെ വയസിലാണ് താരം സംഗീത ലോകത്തേയ്ക്ക് ചുവട് എടുത്തു വെക്കുന്നത്. അനേകായിരം മനുഷ്യരുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങാൻ കെൽപ്പുള്ള മനോഹരമായ സംഗീതത്തിൻ്റെ ഉടമയായി അയാൾ വേഗത്തിൽ തന്നെ മാറുകയും ചെയ്തു.

വളരെ അപൂർവ്വം ആളുകളിൽ മാത്രം കാണപ്പെടുന്ന രോഗമാണ് ‘റാംസെ ഹണ്ട് സിന്‍ഡ്രോം’. ഇപ്പോഴിതാ തന്നെയും ആ രോഗം വേട്ടയാടി തുടങ്ങിയിരിക്കുന്നു എന്ന് ആശങ്കയോടെയാണ്‌ താരം പറയുന്നത്.  ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളായി വിലയിരുത്തപ്പെടുന്നത് മുഖത്തിന് ബലം കുറയുകയും, സ്‌ട്രോക്കും, ചെവിയിൽ ചുണങ്ങുകൾ രൂപപ്പെടുക എന്നതാണ്. രോഗത്തെ നിസാരമായി കാണാൻ സാധിക്കില്ലെന്നും, അൽപ്പം ഗൗരവമേറിയ ഒന്നാണിതെന്നും അദ്ദേഹം തൻ്റെ വീഡിയോയിൽ പറയുന്നു.

തങ്ങളുടെ പ്രിയ ഗായകന് ബാധിച്ച അസുഖത്തെ സംബന്ധിച്ച് അദ്ദേഹം തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. ഏറെ പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന ഈ രോഗാവസഥയിലൂടെ കേൾവി ശക്തി ഉൾപ്പടെ നഷ്ടമായേക്കും എന്ന് അറിഞ്ഞതോടെ താരത്തിന് ഇനി പാടാൻ കഴിയില്ലേയെന്ന ചോദ്യവും ആരാധകരുടെ ഭഗത്ത് നിന്നും ഉയരുന്നുണ്ട്.

അതേസമയം മുഖത്തിൻ്റെ ഓരോ വശങ്ങളിലേയ്ക്കുള്ള ചലനവും ഒരുമിച്ച് കൊണ്ടുപോകുന്ന നാഡീ ഞരമ്പുകളെയും ഈ വൈറസ് സാരമായി തന്നെ ബാധിച്ചിരിക്കുന്നു എന്നാണ് ജസ്റ്റിന്‍ ബീബര്‍ തൻ്റെ വീഡിയോയിൽ പറയുന്നത്. റാംസെ ഹണ്ട് സിന്‍ഡ്രോം എന്ന ഗുരുതരമായ രോഗം തൻ്റെ ശരീരത്തിൽ കണ്ടു പിടിക്കുന്നത് വളരെ അടുത്ത കാലത്താണെന്നും, ഈ വൈറസ് തൻ്റെ ചെവിയിലെ നാഡിയെയും, മുഖത്തെ ഞരമ്പുകളെയും ബാധിച്ചെന്നും മുഖത്തിന് പക്ഷാഘാതം വരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴാത്തെ സാഹചര്യത്തിൽ ഒരു കണ്ണ് ചിമ്മുവാനോ, അടയ്ക്കുവാനോ, ചിരിക്കുവാനോ അദ്ദേഹത്തിന് സാധിക്കുകയില്ല. അസുഖം വഷളാവാൻ തുടങ്ങിയതോട് കൂടെ തൻ്റെ സംഗീത പരിപാടികളെല്ലാം നിർത്തിവെക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.  ഈ അസുഖത്തിന് ചികിത്സാ രീതികൾ ഉണ്ടെന്നും, തൻ്റെ ആരോഗ്യ വിവരങ്ങളിലെ പുരോഗതി നിങ്ങളെ അറിയിക്കുമെന്നും, എല്ലാവരുടെയും പ്രാർത്ഥനയിൽ തന്നെ ഉൾപ്പെടുത്തണമെന്നും അപേക്ഷിച്ചു കൊണ്ടാണ് അദ്ദേഹം തൻ്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago