ഭാര്യയെന്ന നിലയിൽ എനിക്ക് ബഹുമാനം ലഭിച്ചില്ല, വിവാഹമോചനം നേടി മംമ്ത മോഹൻദാസ് ; സന്തോഷത്തോടെ ജീവിച്ചത് ഒന്നോ രണ്ടോ മാസം മാത്രമെന്നും താരം

മയൂഖമെന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും, പിന്നീട് മലയാളികളുടെ റോള്‍ മോഡലായി മാറുകയും ചെയ്ത നടിയാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തില്‍ കൂടാതെ, തെലുങ്ക്, തമിഴ് സിനിമകളിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. നടി എന്നതിലുപരി, ഒരു പ്രശസ്ത പിന്നണി ഗായികയും സിനിമ നിര്‍മ്മാതാവ് കൂടിയാണ് മംമ്ത. മംമ്ത പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനി മംമ്തയ്ക്ക് ഉണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നി പ്രമുഖ നടന്‍മാരോടൊപ്പമെല്ലാം മംമ്ത അഭിനയിച്ചിട്ടുണ്ട്.

ആദ്യ സിനിമയായ, മയൂഖം, അത്ര ജനശ്രദ്ധ നേടിയിലെങ്കിലും, അതിനു ശേഷം വന്ന സിനിമകളെല്ലാം, വിജയം നേടിയിരുന്നു. ബസ് കണ്ടക്ടര്‍, ലങ്ക, ബാബ കല്യാണി, ബിഗ് ബി, കഥ തുടരുന്നു, അന്‍വര്‍, ടു കണ്‍ട്രീസ്, മൈ ബോസ് തുടങ്ങി നിരവധി സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. കര്‍ണ്ണാട്ടിക്, ഹിന്ദുസ്ഥാനി മ്യൂസിക്, പഠിച്ച വ്യക്തി കൂടിയാണ് മംമ്ത. തെലുങ്ക് സിനിമയായ രാഖിയിലാണ് ആദ്യമായി പാടിയത്. 2006 ല്‍ മികച്ച വനിത പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. ഇത് കൂടാതെ, ടെലിവിഷന്‍ അ്‌വതാരികയായും, ജഡ്ജായും ബ്രാന്റ് അബാസിഡറും ഒക്കെയാണ് മംമ്ത.

2006ലാണ് തമിഴ് സിനിമയിലേക്കും വിശാലിനൊപ്പം അഭിനിയക്കാന്‍ എത്തുന്നത്. എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത യമദോഗ എന്ന സിനിമയിലൂടെ ആയിരുന്നു, തെലുങ്ക് സിനിമയിലേക്ക് രംഗ പ്രവേശനം ചെയുന്നത്. ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായി അത് മാറുകയും ചെയ്തിരുന്നു. ഈ സിനിമയില്‍ രണ്ടില്‍ കൂടുതല്‍ പാട്ടുകള്‍ മംമ്ത പാടുകയും ചെയ്തിരുന്നു. ഗൂലി എന്ന സിനിമയിലൂടെ ആണ് കന്നഡ സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ദിലീപിനും ശ്രീനിവാസനും ഒപ്പം അഭിനയിച്ച് പാസഞ്ചര്‍ എന്ന സിനിമ സ്‌ളീപ്പര്‍ ഹിറ്റായിരുന്നു. ആദ്യം ബോക്‌സ് ഓഫീസില്‍ ശരാശരി വിജയം നേടുകയും പിന്നീട് അതിശയകരമായി ഹിറ്റാവുകയായിരുന്നു.

2011 ഡിസംബറില്‍ ബഹറിന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസ്‌കാരനായ പ്രജിത്ത് പദ്മനാഭനെ വിവാഹം ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം വിവാഹ മോചനം നേടുകയും ചെയ്തു. വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെകുറിച്ചും മംമ്ത പറയുന്നത് ഇങ്ങനെയാണ്. വിവാഹത്തിനു ശേഷം, ഒന്നോ രണ്ടോ മാസങ്ങള്‍ മാതര്‌മേ സന്തോഷത്തോടെ ജീവിച്ചുള്ളൂ. ഞാനു പ്രജിത്തും നല്ല സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും ബാല്യകാല സുഹൃക്കുക്കള്‍ അല്ലായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു ഞങ്ങളുടേത്. പ്രജിത്തിന്റെ വീട്ടുകാര്‍ ഈശ്വരവിശ്വാസികള്‍ അല്ലായിരുന്നു. എന്റെ വീട്ടുകാരേണേല്‍ കടുത്ത വിശ്വാസികളും, ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി.

കൂടാതെ, സമൂഹ മദ്യപാനത്തില്‍ താലപര്യമുള്ള ആളായിരുന്നു അദ്ദേഹം. എനിക്ക് അതൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു.  പക്ഷേ ഭാര്യ എന്ന നിലയിലുള്ള ബഹുമാനമോ പരിഗണനയോ ലഭിച്ചിരുന്നില്ല. മറ്റ് പല പൊരുത്തക്കേടുകളും ഞങ്ങള്‍ക്കിടയില്‍ വന്നു. അങ്ങനെ ആണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഈ അടുത്ത് ഇറങ്ങിയ പൃഥിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലായി എത്തിയ ജനഗണമന എന്ന നിരൂപക പ്രശംസ നേടിയ സിനിമയില്‍ നല്ല വേഷം മംമ്ത ചെയ്തിരുന്നു.

Articles You May Like

x