ഷി​ജു​വി​നെ ആ​ദ്യ​മാ​യി ക​ണ്ട​ത് എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു, പിന്നീടത് പ്രണയമായി മാറി, ജാ​തി​യും മ​ത​വും വേറെ ആയതുകൊണ്ട് വീട്ടുകാർ വിവാഹത്തെ ശക്തമായി എതിർത്തു; മനസ് തുറന്ന് ഷിജുവിൻ്റെ ഭാര്യ

മലയാള സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമാണ് ഷിജു അബ്ദുൾ റഷീദ് എന്ന ഷിജു ഏ ആർ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ആളുകളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടൻ ഒരു കാലത്ത് നായകനായും മിന്നിത്തിളങ്ങിയിരുന്നു. തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തിയ നടന് പക്ഷേ മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതോടെ സിനിമയിൽ നിന്നും മാറി സീരിയലുകളിൽ സജീവം ആവുകയായിരുന്നു താരം. ബി​ഗ് ബോസ് സീസൺ 5ലും താരം മത്സരിച്ചിരുന്നു.

എയർഹോസ്റ്റസും നർത്തകിയും ആയ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരു മകളാണുള്ളത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങൾ പങ്കുവെച്ച്‌ എത്താറുണ്ട്. താ​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം കു​വൈ​റ്റി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ മ​ല​യാ​ളം ന​ന്നാ​യി അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും എ​യ​ർ​ഹോ​സ്റ്റ​സാ​യ​ത് അ​വ​രു​ടെ വേ​ഷം ഇ​ഷ്ട​മാ​യ​ത് കൊ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്രീ​തി പ​റ​യു​ന്നു.

ഷി​ജു​വി​നെ ആ​ദ്യ​മാ​യി ക​ണ്ട​ത് ചെ​ന്നൈ എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ചാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം എ​ന്ന സി​നി​മ ക​ണ്ട​തു​കൊ​ണ്ട് അ​ദ്ദേ​ഹം ഒ​രു ന​ട​നാ​ണെ​ന്ന് ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ചു​ള്ള പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​മാ​യി എ​ന്നും പു​ള്ളി​ക്കാ​ര​നാ​ണ് ത​ന്നെ ആ​ദ്യം പ്രൊ​പ്പോ​സ് ചെ​യ്ത​തെ​ന്നും പ്രീ​തി പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ ജാ​തി​യും മ​ത​വും വേ​റെ​യാ​യി​രു​ന്നു. പി​ന്നെ അ​ദ്ദേ​ഹം ഒ​രു ന​ട​നാ​യ​തി​നാ​ലും വി​വാ​ഹ​ത്തി​ന് ത​ന്റെ വീ​ട്ടു​കാ​ർ ആ​ദ്യം എ​തി​ർ​ത്തി​രു​ന്നു​വെ​ന്നും ര​ജി​സ്റ്റ​ർ വി​വാ​ഹ​മാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് 14 വ​ർ​ഷം ആ​വു​ക​യാ​ണെ​ന്നും പ്രീ​തി പ​റ​യു​ന്നു.

x