‘എന്റെ മോളെ തെമ്മാടിക്കുഴിയില്‍ അടക്കാൻ സമ്മതിക്കില്ല’ ; പ്രണയം വീട്ടിലറിഞ്ഞപ്പോൾ പപ്പ ഒന്നേ പറഞ്ഞുള്ളൂ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ജഗതി ശ്രീകുമാർ. ജഗതി ശ്രീകുമാറിന്റെ വീട്ടിൽ ഇപ്പോൾ കാർമേഘങ്ങൾ മാറി മാനം തെളിയുകയും ജഗതി ശ്രീകുമാർ പതുക്കെ ജീവിതത്തിലേക്ക് തിരികെ വരാൻ തുടങ്ങുകയും ആണ്. ജഗതിയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നിറയ്ക്കുന്ന വാർത്ത തന്നെയാണ്. മമ്മൂട്ടി ചിത്രം സിബിഐയിലൂടെ വീണ്ടും വിക്രം ആയി എത്തിയപ്പോൾ പ്രേക്ഷകരെല്ലാം സന്തോഷിച്ച ഒരു നിമിഷം ആയിരുന്നു അത്. ജഗതിയെ കാണാൻ വേണ്ടി മാത്രം ചിത്രം കാണാൻ തിയേറ്ററിൽ എത്തിയവരും അനവധിയാണ്.

കഥാസന്ദർഭത്തിന്റെ പ്രാധാന്യം ഒട്ടും ചോരാതെ വളരെ മികച്ച കൈയടക്കത്തോടെ തന്നെയാണ് വിക്രം എന്ന കഥാപാത്രത്തെ ജഗതി ഈ അവസ്ഥയിലും മനോഹരമാക്കിയത് എന്ന് പറയണം. ഒരു നടന്റെ കഴിവ് എത്രവലുതാണെന്ന് മനസ്സിലാക്കിത്തരുന്ന ഒരു നിമിഷം തന്നെയായിരുന്നു അത്. ജഗതി ശ്രീകുമാർ എന്ന അതുല്യ പ്രതിഭയ്ക്ക് പകരം വെക്കാൻ മലയാളസിനിമയിൽ ഒരു നടനില്ല എന്ന് മനസ്സിലാക്കി തരുകയായിരുന്നു സിബിഐ 5 എന്ന ചിത്രം. ജഗതിയുടെ കുടുംബത്തിന് സന്തോഷവും നിറക്കുന്നത് പോലെ ഒപ്പം മകൻ രാജ്കുമാറും ആ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അഭിനയിപ്പിച്ചു.

മാധ്യമപ്രവർത്തകർ ഒക്കെ വീട്ടിലെക്കെത്തുമ്പോൾ ഇപ്പോഴും അദ്ദേഹത്തിനു മാറാതെ ഉള്ളത് ഒരു പുഞ്ചിരി മാത്രമാണ്. ആരെക്കണ്ടാലും ചിരിയോടെ മാത്രമാണ് അദ്ദേഹം മനസ്സിലെ സ്നേഹം അറിയിക്കുന്നത്. ഇപ്പോൾ അച്ഛനെക്കുറിച്ച് മകൻ രാജ്കുമാർ സംസാരിക്കുകയാണ്. തന്റെ പരസ്യ കമ്പനിക്ക് വേണ്ടിയാണ് അപകട ശേഷം ആദ്യമായി പപ്പ അഭിനയിക്കുന്നത്. സെറ്റിൽ വച്ചാണ് പപ്പയിൽ പുതിയ ഊർജം കണ്ടു തുടങ്ങുന്നത്. ഡോക്ടറോട് സംസാരിച്ച സമയത്താണ് ഇത്തരം തിരക്കുകളിൽ ചേർക്കുന്നത് മടങ്ങിവരവിന് സഹായകമാകും എന്ന് പറയുന്നത്.

അങ്ങനെ ലാലേട്ടന്റെയും മമ്മൂക്കയുടെയും ഒക്കെ ലൊക്കേഷനിലും പപ്പയെ കൊണ്ടുപോവുകയായിരുന്നു ചെയ്തത്. ഒരു മുഴുനീള കഥാപാത്രം അടക്കം മൂന്നു സിനിമകളിലാണ് അഭിനയിച്ചത്. തിരക്കുകൾ ഒക്കെ കൂടുന്ന സമയത്ത് ഞങ്ങൾക്കും ഒരുൾക്ക്
പേടിയാണ്. പണത്തിനുവേണ്ടി വയ്യാത്ത പി അഭിനയിപ്പിക്കാൻ കൊണ്ടുനടക്കുന്നത് എന്ന് പറഞ്ഞവർ പോലും നിരവധിയാണ്. പക്ഷേ അദ്ദേഹത്തെ തിരിച്ചുപിടിക്കാനുള്ള ഞങ്ങളുടെ അവസാനത്തെ ഒരു പരിശ്രമം മാത്രമാണ് ഇത്.

എറണാകുളത്തായിരുന്നു സിബിഐയുടെ ലൊക്കേഷൻ വന്നത്. യാത്ര തിരക്കുകൾക്കിടയിലും പപ്പ ഉത്സാഹത്തിലായിരുന്നു. മമ്മൂക്കയും തിരക്കഥാകൃത്ത് എസ് എൻ സ്വാമി അടക്കമുള്ള പഴയ സഹപ്രവർത്തകരെ ഒക്കെ തന്നെ കണ്ട സമയത്ത് പപ്പയ്ക്ക് വലിയ സന്തോഷമായിരുന്നു ഉണ്ടായത്. ലൊക്കേഷനിൽ എത്തുമ്പോൾ സ്വന്തം ലോകത്ത് എത്തിയത് പോലെയാണ്. അമ്മയോടാണ് സീനുകളെ കുറിച്ച് ഒക്കെ സംവിധായകൻ കെ മധു സാർ വിശദീകരിച്ചു പറഞ്ഞു കൊടുത്തത്. ഒക്കെ കേട്ട് ഇരിക്കുന്നുണ്ടായിരുന്നു പപ്പ. ഓരോ കാര്യങ്ങളെ കുറിച്ചും പപ്പ ശ്രദ്ധിച്ചു. ആക്ഷൻ കേട്ടപ്പോൾ ഒട്ടും തെറ്റാണ് തന്നെ പപ്പ അഭിനയിച്ചു. കൂടെയുള്ളവർ അഭിനയിക്കുമ്പോൾ നൽകേണ്ട റിയാക്ഷൻ പോലും പപ്പയ്ക്ക് അണുവിട മാറിയിരുന്നില്ല എന്നതാണ് സത്യം. മാലയിലെ കുരിശിൽ പിടിക്കുന്ന സീൻ ഒക്കെ കൃത്യം ടൈമിൽ തന്നെയാണ് പപ്പ അഭിനയിച്ചത്. രണ്ട് ദിവസത്തെ ഡേറ്റാണ് കൊടുത്തിരുന്നത് എങ്കിലും ഒറ്റദിവസം കൊണ്ട് എല്ലാം ഭംഗിയാക്കി.

x