Film News

ദിലീപിന്റെ അച്ഛന്റെ മടിയിലിരുന്ന് കുസൃതി കാട്ടി മഹാലക്ഷ്മി, സന്തോഷം പങ്കിട്ട് കാവ്യ മാധവൻ, ചിത്രം ഏറ്റെടുത്ത് ആരാധകർ

ദിലീപ് – കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്‌മിയുടെ ഓരോ ചിത്രവും ആരാധകരും പ്രേക്ഷകരും ഇരുകയ്യോട് കൂടിയാണ് ഏറ്റെടുക്കുന്നത്. മഹാലക്ഷ്‌മിക്കൊപ്പമുള്ള ദിലീപിന്റെ എല്ലാ ചിത്രവും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മ കാവ്യയുടെ ഫോട്ടോ പകർത്താൻ ശ്രമിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

ദിലീപിന്റെ കുടുംബത്തിലെ ഒരോ അം​ഗങ്ങളും മലയാളികൾക്ക് സുപരിചിതരാണ്. ദിലീപിന്റെ അമ്മ ഇപ്പോഴും ദിലീപിനൊപ്പമുണ്ട്. ട്വന്റി ട്വന്റി സിനിമ റിലീസിന് തയ്യാറെടുത്ത് നിൽക്കുമ്പോഴാണ് ദിലീപിന്റെ അച്ഛൻ പത്‌മനാഭപിള്ള അന്തരിച്ചത്.

അച്ഛനെ കുറിച്ചുള്ള ഓർമകളൊക്കെ ദിലീപ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇടയ്ക്കിടെ പറയാറുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ അച്ഛന്റെ മടിയിലിരിക്കുന്ന മഹാലക്ഷ്മിയുടെ ഫോട്ടോ നോക്കിയിരിക്കുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്. കാവ്യ തന്നെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

കളർ പെൻസിൽ എന്ന ഇൻസ്റ്റ പേജാണ് ഡിജിറ്റൽ ആർട്ടിലൂടെ മഹാലക്ഷ്മിയുടെയും ദിലീപിന്റെ അച്ഛന്റേയും ചിത്രം വരച്ച് നൽകിയത്. നമ്മളിൽ നിന്നും വേർപിരിഞ്ഞ് പോയവരുടെ ചിത്രങ്ങൾ ഇത്തരം ഡിജിറ്റൽ ആർട്ടിലൂടെ ആളുകൾ ചെയ്ത് കൊടുക്കാറുണ്ട്. മഹാലക്ഷ്മിയും ദിലീപിന്റെ അച്ഛനും ഒരുമിച്ചുള്ള ചിത്രം മാത്രമല്ല ദിലീപും സഹോദരങ്ങളും ഭാര്യമാരും കുട്ടികളും കാവ്യയുമെല്ലാം അടങ്ങുന്ന ഒരു ഫാമിലി ഫോട്ടോയും കളർ പെൻസിൽ എന്ന ഇൻസ്റ്റ പേജ് കാവ്യയ്ക്ക് ചെയ്ത് നൽകിയിട്ടുണ്ട്. മുത്തച്ഛനൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന മകളുടെ ചിത്രം കാവ്യ കണ്ണെടുക്കാതെ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളും ലൈക്കുമായി എത്തിയത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കാവ്യയെ താലി ചാര്‍ത്തിയത്. നിശാല്‍ ചന്ദ്രയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ചാണ് കാവ്യയും ദിലീപിനൊപ്പമെത്തിയത്. മീനാക്ഷിയെപ്പോലെ തന്നെ അനുജത്തി മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago