അവസാനമായി തങ്ങളുടെ പ്രിയ സുഹൃത്തും നടനുമായ നെടുമുടി വേണുവിനെ ഒരു നോക്ക് കാണാൻ നടൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ ; പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്

മലയാള സിനിമയ്ക്കും കേരളക്കരയ്ക്കും തീരാ നഷ്ടമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്, ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നടൻ നെടുമുടി വേണുവിന്റെ വിയോഗം ഇപ്പോഴും ഉൾകൊള്ളാൻ കൂടുതൽ പേർക്കും കഴിഞ്ഞിട്ടില്ല, നെടുമുടി വേണു ഇതുവരയ്ക്കും അഞ്ഞൂറോളം ചിത്രങ്ങളിൽ ആണ് വേഷമിട്ടിട്ടുള്ളത്, മലയാളത്തിന് പുറമെ നിരവധി അന്യഭാഷ ചിത്രങ്ങളിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ തങ്ങളുടെ ഉറ്റ സുഹൃത്തും ജേഷ്ഠനെ പോലെ കാണുന്ന നെടുമുടി വേണുവിനെ അവസാനമായി ഒരു നോക്ക് കാണാൻ രാത്രിയിൽ തന്നെ എത്തിയ നടൻ മമ്മൂട്ടിയും മോഹൻലാലും പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയം ആകുന്നത്

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്, ആശുപത്രിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു, നിരവധി പേരാണ് നെടുമുടി വേണുവിനെ അവസാനമായി ഒന്ന് കാണാൻ എത്തിയത്, രാത്രി പന്ത്രണ്ടു മണിയായപ്പോൾ നടൻ മമ്മൂട്ടി വന്നത് നിറകണ്ണുകളോടെയാണ് മമ്മൂട്ടിയെ കാണാൻ സാധിച്ചത്, ശേഷം താരം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ “വ്യക്തിപരമായി എൻറെ നഷ്ട്ടം നഷ്ടമായി തന്നെ അവശേഷിക്കുന്നു, ഞങ്ങൾ തമ്മിലുള്ള പരിചയം നാൽപത് വർഷത്തെ പരിചയമുണ്ട്, അതൊരു പരിചയമല്ല സൗഹൃദം ആണ്

സൗഹൃദത്തിന് അപ്പുറമുള്ള എന്തോ ഒന്ന് വളരെ വ്യക്തിപരമായി എനിക്ക് ഉണ്ട്, അത് സഹോദരൻ എന്ന വിശേഷണമോ സൗഹൃദബന്ധമോ വേറെ ഏതെങ്കിലും ബന്ധമോ എന്ന് പറയാൻ പറ്റില്ല, അത്രത്തോള അടുപ്പം എനിക്ക് ഉണ്ടായിരുന്നു, ഇപ്പം കൂട അവസാനമായിട്ട് പതിനഞ്ചു ദിവസങ്ങൾക്ക് മുംബ് എൻറെ കൂടെ പുഴു എന്ന സിനിമയിൽ അഭിനയിച്ചു അതിന് മുംബ് ഭീഷ്‌മ പർവം എന്ന സിനിമയിൽ അഭിനയിച്ചു അപ്പോഴൊക്കെ അദ്ദേഹത്തെ വളരെ ഉല്ലാസവാനായിട്ടും ഉന്മേഷവാനായിട്ടും ആണ് കാണപ്പെട്ടത്, അവിടന്ന് പിരിഞ്ഞ ശേഷം ഇപ്പോൾ ഉണ്ടായത് ശെരിക്കും ഒരു ഷോക്കാണ് എനിക്ക് ഇതായിരുന്നു മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടി പറയുമ്പോൾ വാക്കുകൾ കിട്ടാതെ ഇടറുകയായിരുന്നു രാത്രി രണ്ടു മണിയോടെ മോഹൻലാലും ഉറ്റ സുഹൃത്തിനെ അവസാനമായി കാണാൻ എത്തിയത്

അവസാനമായി നെടുമുടി വേണുവിനെ കാണാൻ എത്തിയ മോഹൻലാൽ സങ്കടം സഹിക്കാൻ കഴിയാതെ കൈകൾ മാത്രം ചലിപ്പിക്കുന്നത് കാണാമായിരുന്നു, ശേഷം കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ “ഒരുപാട് വർഷത്തെ പരിചയമായിരുന്നു ഒരു പക്ഷെ ആദ്യത്തെ സിനിമ തിരനോട്ടം എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കാൻ ചെന്നവരായിരുന്നു ഞങ്ങൾ അന്ന് തൊട്ട് തുടങ്ങിയ പരിചയം ഇടയ്ക്ക് എപ്പോഴും സംസാരിക്കുമായിരുന്നു ഒരു ആക്ടർ ആക്ടർ ബന്ധമല്ല, ഒരു സഹോദരൻ ആണോ എന്ന് ചോദിച്ചാൽ ഒരു സഹോദരന് അപ്പുറം ആയിരുന്നു, വേണു ചേട്ടന്റെ അമ്മയുമായിട്ടുള്ള പരിചയം

ഒരുപാട് കാര്യങ്ങൾ ഓർക്കുന്നു നഷ്ട്ടം എന്നുള്ള വാക്കല്ല വേറെ എന്തോ ഒരു വാക്കാണ് എനിക്ക് പറയാൻ പറ്റുന്നില്ല, ഇതായിരുന്നു മോഹനലാൽ പറഞ്ഞത് താരം വാക്കുകൾ കിട്ടാതെ ഇടറുകയായിരുന്ന, ഇന്ന് രണ്ടു മണിയോടെ ഔദ്യോഗിക ബഹുമതികളോടെ അടക്കും, നിരവധി പുരസ്‌കാരങ്ങൾ ആണ് നെടുമുടി വേണുവിനെ തേടി എത്തിയത് നിരവതി പേരാണ് അനുശോചനം അറിയിക്കുന്നത്

x