ഇതാണോ ശോഭനയുടെ സുന്ദരി മകൾ അനന്തനാരായണി ? , ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മലയാള സിനിമയിലെ എവർഗ്രീൻ നായികയാണ് ശോഭന. നടി, നർത്തകി, എന്നീ നിലകളിലൊക്കെ പ്രശസ്തയായ ശോഭന തന്റെ ഓരോ കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു ചെയ്തത്. ഒരുകാലത്ത് ശോഭനയ്ക്ക് മലയാള സിനിമയിൽ ഉണ്ടായിരുന്ന സ്ഥാനം ഇന്നും മലയാള സിനിമയിലെ ഒരു നായികമാർക്കും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ഇപ്പോൾ നൃത്തവുമായി തിരക്കിലാണ് ശോഭന. ചെന്നൈയിൽ കലാർപണ എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം നടത്തുകയാണ്. ശോഭനയുടെ സ്വകാര്യ ജീവിതവും പലപ്പോഴും ചർച്ച നേടാറുണ്ട്. പ്രായമേറെയായിട്ടും എന്തുകൊണ്ടാണ് ശോഭന ഒരു വിവാഹത്തെ കുറിച്ച് ആലോചിക്കാത്തത് എന്ന് പലരും നടിയോട് തിരക്കിയിട്ടുണ്ട്. അപ്പോഴൊക്കെ അതിന്റെ വ്യക്തമായ മറുപടി ശോഭന നൽകിയിട്ടില്ല എന്നതാണ് സത്യം. എന്നാൽ ഒരു പെൺകുട്ടിയെ ശോഭന ദത്തെടുത്തതും വാർത്തയായി മാറിയിരുന്നു. ശോഭനയുടെ ജീവിതത്തിലേക്ക് എത്തിയ മകളെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളൊന്നും തന്നെ ശോഭന എവിടെയും പങ്കുവെച്ചിരുന്നില്ല.

മകളുടെ പേര് അനന്ദനാരായണി എന്നാണെന്ന് മാത്രമാണ് ശോഭന പറഞ്ഞത്. അല്ലാതെ ഒരു കാര്യവും ശോഭന മകളെക്കുറിച്ച് പുറത്തു പറഞ്ഞിരുന്നില്ല. മകളുടെ ഒരു ചിത്രങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ ശോഭന പങ്കുവെച്ചിരുന്നില്ല. പലപ്പോഴും മകളുടെ മുഖം എന്താണ് എന്നൊക്കെ അറിയാൻ പ്രേക്ഷകർക്ക് വലിയ ആകാംക്ഷയായിരുന്നു. എല്ലാ ആകാംഷകൾക്കും വിരാമം കുറിച്ചുകൊണ്ട് ഇപ്പോൾ മകൾ അനന്തനാരായണിയുടെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അടുത്ത സമയത്ത് ശോഭനയുടെ ഒരു വീഡിയോ എടുത്ത് നൽകിയത് മകൾ ആയിരുന്നു. ഇതുവരെ ഇൻസ്റ്റഗ്രാം പോലുമില്ലാത്ത അനന്തനാരായണി ആണെന്ന് ശോഭന പറഞ്ഞിരുന്നു. കുട്ടി വീഡിയോഗ്രാഫർ കൊള്ളാമെന്നു പറഞ്ഞുകൊണ്ട് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഇപ്പോൾ ഇതാ കുട്ടികൾക്ക് നൃത്തം പരിശീലിപ്പിക്കുന്ന ശോഭനയുടെ പുതിയ ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ വീഡിയോയിൽ ശോഭനയുടെ അരികിലുള്ളത് മകൾ അനന്തനാരായണിയാണെന്ന് എല്ലാവർക്കും വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. മകളാണ് എന്ന് ശോഭന എവിടെയും പറഞ്ഞിട്ടില്ല എങ്കിലും. അത് അനന്ത നാരായണി തന്നെയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ട്. കാരണം കുട്ടിയുടെ പഴയ ചിത്രത്തിൽ നിന്നും വലിയ മാറ്റം ഒന്നും തന്നെ മുഖത്ത് വന്നിട്ടില്ല. മകളെ കൂടി ഒപ്പം ഇരുത്തി നൃത്തം പഠിപ്പിക്കുകയാണ് ശോഭന. ഇടയ്ക്ക് ഒളികണ്ണിട്ട് മകൾ ചെയ്യുന്ന കാര്യങ്ങളിൽ ഒക്കെ ശ്രദ്ധ നൽകുകയും ചെയ്യുന്നു.

അത് കണ്ടിടയ്ക്കോക്കെ ചിരിക്കുന്ന ശോഭനയാണ് കാണാൻ സാധിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ വീഡിയോ വൈറലായി കഴിഞ്ഞു. ശോഭനയുടെ മകൾ മിടുക്കി കുട്ടി ആയല്ലോ എന്നും അമ്മയെപ്പോലെ തന്നെ നൃത്തത്തിൽ മിടുക്കി ആവട്ടെ എന്നുമൊക്കെയാണ് ആളുകൾ ആശംസകളുമായി എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ഈ ചിത്രങ്ങൾക്ക് ഇപ്പോൾ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ആളുകൾ ഈ വീഡിയോ ഏറ്റെടുത്തു.

x