ഒരു ഭർത്താവും ഭാര്യയെ ഇത്ര അധികം സ്നേഹിച്ച് കാണില്ല ! എന്റെ ഭാഗ്യമായിരുന്നു അദ്ദേഹം ! ഭർത്താവിന്റെ വിയോഗ ദിവസം കുറിപ്പുമായി മലയാളിയുടെ പ്രിയനടി സുമലത

മലയാളികളുടെ പ്രിയപ്പെട്ട ക്ലാര. തൂവാനത്തുമ്പികൾ എന്ന ഒറ്റ പദ്മരാജൻ ചിത്രം കൊണ്ട് സിനിമാപ്രമികളുടെ ഹൃദയം കീഴടക്കിയ നായിക സുമലത. മലയാളികൾ സമുലതയെ ഓർമ്മിക്കുന്നത് ആ ഒറ്റചിത്രം കൊണ്ടാവും. സൗന്ദര്യ മൽസരത്തിൽ ഒന്നാം സമ്മാനം വാങ്ങി സിനിമാലോകത്തേക്കെത്തിയ താരസുന്ദരിയാണ് സുമലത. അതും പതിനഞ്ചാം വയസ്സിൽ.

തിസൈ മാരിയ പറവൈകള്‍’ എന്ന തമിഴ്ചിത്രത്തിലാണ് സുമലത ആദ്യമായി അഭിനയിച്ചത്. മലയാളത്തിലെ ആദ്യ ചിത്രം മൂർഖൻ ആയിരുന്നു. അതിൽ ജയനായിരുന്നു നായകൻ. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന സുമലയ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിരുന്നു.അന്ന് ആറ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന തെന്നിന്ത്യൻ നായികയാണ് സുമലത.1963ൽ ചെന്നൈയിലാണ് സുമലത ജനിച്ചത്. പ്രമുഖ നടനും രാഷ്‌ടീയ പ്രവർത്തകനുമായ 1991 ൽ ആംബരീഷിനെ സുമലത വിവാഹം കഴിച്ചു. അഹൂതി എന്ന സിനിമയുടെ സെറ്റിലാണ് ഇവർ ആദ്യം കണ്ടുമുട്ടിയത്. സൗഹൃദത്തിൽ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിയത്.

വളരെയധികം സംസാരിക്കുന്ന വളരെ സ്മാര്‍ട്ടായ ഒരാളായിരുന്നു അംബരീഷ്. എന്നാൽ സുമലത അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു. അംബരീഷ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലെല്ലാം ആക്റ്റീവ് ആകാനും മറ്റ് സഹതാരങ്ങളുമായി കൂടുതൽ സഹകരിക്കാനും പലപ്പോഴും സുമലതയെ ഉപദേശിച്ചിരുന്നു.അങ്ങനെയാണ് സുമലത എല്ലാവരോടും സംസാരിച്ചു തുടങ്ങിയത്.

ഇപ്പോൾ തന്റെ ഭർത്താവിന്റെ ഓർമ്മ ദിവസം സുമലത പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്നും നിങ്ങളുടെ ഓർമ്മകൾ എന്നെ മുന്നോട്ട് നയിക്കുന്നു. ജീവിതപങ്കാളിയെന്ന നിലയിൽ നിങ്ങൾ സ്വീകരിച്ച ചുവടുകൾ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. നിങ്ങളുടെ ദേഷ്യവും ആവേശവും എല്ലാം നല്ലതായിരുന്നു. ശാരീരികമായി നിങ്ങൾ ഞങ്ങളോടൊപ്പമില്ലെങ്കിലും ഓർമ്മയിൽ നിങ്ങൾ എപ്പോഴും എന്നോടൊപ്പമുണ്ട്. നിങ്ങളുടെ സ്വപ്നം, നിങ്ങളുടെ സാമൂഹിക പ്രവർത്തനം, രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹം, അവ നിങ്ങളുടെ പേരിൽ തന്നെ ഞാനും തുടരുന്നു…ഒരു ഭർത്താവും ഭാര്യയെ ഇത്ര അധികം സ്നേഹിച്ച് കാണില്ല ഈ ലോകത്ത് …. ഞാൻ ഭ​ഗ്യവതിയാണ് എന്നും അവർ പറയുന്നു.അംബരീക്ഷിന്റെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സുമലതയുമായുളള വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. അല്‍പായുസ്സുള്ള ദാമ്പത്യമാകുമെന്ന് ജോത്സ്യന്മാരുടെ പ്രവചനം. എന്നാൽ ആ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയാണ് അംബരീഷ്-സുമലത ദമ്പതികൾ ജീവിച്ചുകാണിച്ചത്.

x