“അന്ന് എന്നെ തെറ്റിദ്ധരിച്ചാണ് സരിത പോയത് ” ; വർഷങ്ങൾക്ക് ശേഷമുള്ള തുറന്ന് പറച്ചിലുമായി പ്രിയ നടൻ മുകേഷ്

മലയാള സിനിമയിൽ വർഷങ്ങളായി സജീവസാന്നിധ്യമായി നിൽക്കുന്ന താരമാണ് മുകേഷ്. നടനായും സഹനടനായും കൊമൈഡിനായും ഒക്കെ തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ തന്നെ മുകേഷ് അവിസ്മരണീയമാക്കിയിട്ടുണ്ട്. ഇപ്പോൾ സ്വന്തമായി താരത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. മുകേഷിന്റെ കഥകളാണ് എപ്പോഴും അദ്ദേഹത്തെ പ്രസിദ്ധമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മുകേഷ് സ്പീക്കിംഗ് എന്നാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിന് പേരിട്ടിരിക്കുന്നത്. ഈ ചാനലിലൂടെ തന്റെ ജീവിതത്തിലെ ചില അനുഭവങ്ങളെ കുറിച്ചൊക്കെയാണ് അദ്ദേഹം തുറന്നു പറയുന്നത്. ഇപ്പോൾ ഇതാ ആദ്യഭാര്യയായ സരിതയെ കുറിച്ചുള്ള ചില ഓർമ്മകളാണ് മുകേഷ് പങ്കു വയ്ക്കുന്നത്. സരിതയും താനും മൂത്തമകൻ ശ്രാവണും കൂടി ഒരു സ്വാമിയെ കാണാൻ പോയ കഥയാണ് അദ്ദേഹം ഓർമ്മിക്കുന്നത്. അന്ന് ശ്രാവണിന്റെ പ്രായം ഒരു വയസ്സാണ് എന്നും മുകേഷ് ഓർമിക്കുന്നു.

ഒരു കല്യാണത്തിന് പോയ സമയത്ത് ആയിരുന്നു ജ്യോത്സനെ കാണാൻ വേണ്ടി പോയിരുന്നത്. വളരെ വർഷങ്ങൾക്ക് മുൻപാണ് ഇത് നടന്നത്. സരിതയുടെ വീടിന്റെ അടുത്താണ്. അവിടെ ഒരു കല്യാണത്തിന് പോയതാണ്. അപ്പോൾ ജ്യോത്സ്യനെ കുറിച്ച് കേട്ടു. എന്നാൽ അദ്ദേഹത്തിന്റെ അപ്പോയിൻമെന്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞു. അപ്പോൾ ഞാനാണ് പറഞ്ഞത് സരിതയുടെ പേര് പറയാൻ. തെലുങ്കൻ ആയതുകൊണ്ട് സരിത അറിയാമല്ലോന്ന്. ആ പറഞ്ഞത് ശരിയാവുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ അവിടെ നിന്നും ഉള്ള ഒരാൾ വന്നിട്ട് പറഞ്ഞു ജ്യോത്സ്യന്റെ അപ്പോയിൻമെന്റ് കിട്ടിയെന്നും അയാൾ സരിതയുടെ വലിയൊരു ഫാനാണ് എന്നും. ഞങ്ങൾ പിറ്റേദിവസം പുലർച്ച തന്നെ അയാളെ കാണുവാൻ വേണ്ടി എത്തുകയും ചെയ്തിരുന്നു. നമ്മൾ ഇരിക്കുന്നതിന്റെ മുൻപിൽ തടികൊണ്ട് വിഭജിച്ചിരിക്കുകയാണ്. ഇരുന്നു കഴിഞ്ഞാൽ ജോത്സ്യന്റെ പകുതി ഭാഗമേ നമുക്ക് കാണാൻ കഴിയു. നമ്മൾ കയറുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പേപ്പറിൽ നമുക്ക് അറിയേണ്ട 5 കാര്യങ്ങൾ എഴുതി ഒരു കവറിൽ ആക്കി കൊടുക്കുക എന്നതാണ്.

 

നമ്മളോട് കുറച്ചുനേരം സംസാരിച്ചിട്ടാണ് അവർ കവർ വാങ്ങുന്നത്.. നമ്മുടെ മുന്നിൽവച്ച് തന്നെ കവർ മേശപ്പുറത്തെ അസിസ്റ്റന്റിന്റെ കയ്യിൽ കൊടുക്കുകയും ചെയ്യും. തുറന്നു പോലും നോക്കിയില്ല. അദ്ദേഹം ഒന്നാലോചിച്ചു നമ്മൾ എഴുതിയ ചോദ്യങ്ങൾ ഓരോന്ന് ചോദിക്കും. ഞാനാണെങ്കിൽ ഇംഗ്ലീഷിൽ ആണ് എഴുതിയത്. അത് കൃത്യമായി തന്നെ ചോദിച്ചു. അതിനുള്ള മറുപടിയും പറഞ്ഞു. എനിക്ക് കവർ തന്നു. എന്റെ കവർ തന്നെയാണ്. ഞാൻ സരിതയോട് പറഞ്ഞു. ഇത് ഒരു അത്ഭുതം തന്നെയാണ്. പിന്നെ സരിത ആയി അദ്ദേഹം തെലുങ്കിൽ എന്തൊക്കെയോ സംസാരിച്ചു. സരിതയും അഞ്ചു ചോദ്യങ്ങൾ എഴുതിയിരുന്നു. അത് കൊടുക്കാനായി പോയപ്പോഴേക്കും മോൻ കരഞ്ഞു. മോനെ എന്റെ കയ്യിൽ തന്നെ അവന്റെ കരച്ചിൽ മാറ്റാൻ ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു ആ സമയത്ത് തന്നെ സരിത കാർഡും കൊടുത്തു. ഞാൻ എഴുന്നേൽക്കും എന്ന് ജ്യോത്സനും കരുതിയില്ല. എഴുന്നേറ്റു നിന്ന് നോക്കിയപ്പോൾ ഞാൻ കാണുന്നത് അയാൾ ഈ കാർഡ് വാങ്ങി. അവിടെ വച്ചിട്ട് മറ്റൊരു കാർഡ് അസിസ്റ്റന്റ് കൊടുക്കുന്നതാണ്. വാസ്തവത്തിൽ അയാൾ ഇത് നോക്കിയാണ് വായിച്ചിരുന്നത്. കവർ ഇതിനിടയിൽ തന്ത്രപൂർവ്വം മാറ്റുകയായിരുന്നു. പിന്നീട് തിരിച്ച് വേറൊരു കവർ കൊണ്ടുവന്ന് നമ്മുടെ കയ്യിൽ തരും.

എന്നാൽ നമുക്ക് ഇതൊന്നും അവിടെ പറയാൻ പറ്റില്ല. അത് വലിയൊരു സാമ്രാജ്യമാണ്. ജീവൻ വരെ ചിലപ്പോൾ പോകും. ഞാനത് പറഞ്ഞപ്പോൾ സരിത പോലും വിശ്വസിച്ചില്ല. നിങ്ങൾ കമ്മ്യൂണിസ്റ്റ് ആണെന്നൊക്കെ പറഞ്ഞാ അവൾ അപ്പോൾ തെറ്റിദ്ധരിച്ചത്. വിശ്വാസമില്ലെങ്കിൽ എന്തിന് വന്നു എന്ന് വരെ ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു ഒരിക്കൽ കൂടി നമുക്ക് ഇവിടെ വരണം എന്ന്. അങ്ങനെ ഞങ്ങൾ മറ്റൊരിക്കൽ വന്നപ്പോൾ സരിത തന്നെ ഇത് നേരിട്ട് കണ്ടു അതോടെ അവൾക്ക് ബോധ്യമായി. അപ്പോൾ അവൾ എന്നോട് പറഞ്ഞത് ഇനി മേലാൽ നമുക്ക് ഇവിടെ വരരുത് എന്നാണ്

x