Film News

”കുഞ്ഞ് വളരുന്നതിനോടൊപ്പം വയറും സ്തനങ്ങളും വലുതാകും, അത് സ്വാഭാവികമാണ്”; തൻറെ ശരീരത്തെ കളിയാക്കവർക്ക് എതിരെ തുറന്നടിച്ച്‌ നടി കാജൽ അ​ഗർവാൾ

കൊവിഡ് കാലത്തായിരുന്നു നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം നടന്നത്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. ഗര്‍ഭകാലം ആസ്വദിക്കുന്ന തന്റെ പുതിയ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഭർത്താവ് ഗൗതം കിച്‌ലുവിനൊപ്പം ദുബായിൽ വെക്കേഷനിലാണ് നടി. കാജല്‍ അഗര്‍വാള്‍ അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത നടിയും ഭര്‍ത്താവും ചേര്‍ന്നാണ് ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. ബേബി ബംബ് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു. എന്നാല്‍ ഗര്‍ഭിണി ആയ ശേഷം ശരീര ഭാരം വര്‍ധിച്ചതിന്റെ പേരില്‍ ചിലര്‍ തന്നെ പരിഹസിച്ചതിന് മറുപടി പറഞ്ഞ് കൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

”എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ പുതിയ സംഭവ വികാസങ്ങളിലൂടെയാണ് ഞാന്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്.കൂടാതെ എന്റെ ശരീരത്തിലും എന്റെ വീട്ടിലും ഏറ്റവും പ്രധാനമായിഎന്റെ ജോലിസ്ഥലത്തുമൊക്കെ മനോഹരമായ കാര്യമാണ് നടക്കുന്നത്. ബോഡി ഷെയിമിങ് നടത്തുന്ന കമന്റുകള്‍ ഒരിക്കലും നമ്മളില്‍ നല്ല ചിന്തള്‍ കൊണ്ടുവരില്ല. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ…കരുണയോടെ പെരുമാറാൻ പഠിക്കണം. ഈ സാഹചര്യത്തിലൂടെ കടന്ന് പോവുന്ന എല്ലാവരിലേക്കും എന്റെ ചില ചിന്തകള്‍ കൂടി പങ്കുവെക്കുകയാണ്. ഗര്‍ഭിണിയാവുന്നതോട് കൂടി ശരീരഭാരം കൂടുന്നതുള്‍പ്പെടെ നമ്മുടെ ശരീരം പലവിധ മാറ്റങ്ങളിലൂടെയും കടന്ന് പോവുകയാണ്.

ഹോര്‍മോണല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതിന് അനുസരിച്ച് വയറും മാറിടങ്ങളുമൊക്കെ വലുതാവും. കുഞ്ഞ് വളരുന്നതിന് അനുസരിച്ച് ശരീരം അതിന് പാകപ്പെട്ട് കൊണ്ടേ ഇരിക്കും. ശരീരം വലുതാകുന്നിടത്ത് ചിലര്‍ക്ക് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടായേക്കാം. ചിലപ്പോള്‍ നമ്മുടെ ചര്‍മ്മം മുഖക്കുരു കൊണ്ട് പൊട്ടും. നമ്മള്‍ പതിവിലും കൂടുതല്‍ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്‌തേക്കാം.കുഞ്ഞിന്റെ വളര്‍ച്ചയ്ക്കായി ശരീരം പാകപ്പെടുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്.പ്രസവശേഷം നമ്മള്‍ പഴയത് പോലെ മടങ്ങി എത്താന്‍ കുറച്ച് സമയമെടുത്തേക്കാം. അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പ് നമ്മള്‍ കണ്ടിരുന്ന രീതിയിലേക്ക് ഒരിക്കലും മടങ്ങി വന്നേക്കില്ല. ഈ മാറ്റങ്ങള്‍ സ്വാഭാവികമാണ്.അതൊന്നും സാരമില്ല.

ജീവിതത്തിലെ ഏറ്റവും മനോഹരവും അതിശയവുമായ കാലഘട്ടത്തില്‍ അസ്വസ്ഥാവുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യേണ്ടതില്ല. ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള മുഴുവന്‍ പ്രക്രിയയും നമുക്ക് ആഘോഷിക്കാന്‍ പറ്റുന്നതാണെന്ന് ഓര്‍മ്മിക്കണം. ഞാന്‍ പതിവായി ചില കാര്യങ്ങള്‍ പരിശീലിക്കുന്നുണ്ട്. അത് എന്റെ നിര്‍വചിക്കാപ്പെടാത്ത വികാരങ്ങളെ നേരിടാന്‍ സഹായിക്കുന്നതാണ്. എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്‌നേഹം അറിയിക്കുകയാണ്” എന്നാണ്‌ കാജല്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. അതേ സമയം നടി സാമന്ത അടക്കം നിരവധി പേരാണ് കാജലിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. നിങ്ങള്‍ എപ്പോഴും സുന്ദരിയായിരിക്കും എന്നാണ് സാമന്തയുടെ കമന്റ്. 2020 ഒക്ടോബർ 30 ന് മുംബൈയിൽവച്ചാണ് കാജലും ഗൗതമും വിവാഹിതരായത്.താരത്തിന്റെ വിവാഹ ചിത്രങ്ങളും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

jiji

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago