Film News

ബാലയ്ക്കു കരൾ നൽകാൻ അമൃത സുരേഷ് ? വിചിത്രവാദവുമായി പല്ലിശ്ശേരി , വീഡിയോ കാണാം

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട നടനാണ് ബാല. ബാലയുടെ സ്വകാര്യജീവിതം മലയാളികൾക്ക് വളരെ പരിചിതമായ ഒന്നുതന്നെയായിരുന്നു എന്നതാണ് സത്യം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ അതിഥിയായി എത്തിയ സമയത്താണ് ബാല തന്റെ മുൻ ഭാര്യയായ അമൃത സുരേഷിനെ ആദ്യമായി കാണുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. എന്നാൽ തുടർന്ന് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു ചെയ്തത്. ഇവർക്ക് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക എന്നൊരു മകൾ കൂടിയുണ്ട്. മകൾ ഇപ്പോൾ അമൃതയ്ക്കൊപ്പമാണ് താമസം. മകളുടെ പേരിലും സാമൂഹികമാധ്യമങ്ങളിലൂടെ ഇരുവരും തമ്മിലുള്ള യുദ്ധങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അടുത്ത സമയത്താണ് ബാല കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നത്. ബാലയ്ക്ക് 30% മാത്രമേ കരൾ പ്രവർത്തിക്കുന്നുള്ളൂവെന്നും ഇനിയും കരൾ മാറ്റൽ ശസ്ത്രക്രിയ മാത്രമാണ് മുൻപിലുള്ള പോംവഴി എന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നത്.

ഇപ്പോൾ ബാലയെ കുറിച്ചുള്ള പുതിയ വാർത്തകൾ ഒക്കെയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മകളെ കാണണമെന്ന് ആഗ്രഹമുണ്ടായപ്പോൾ തന്നെ അമൃത സുരേഷ് കുടുംബസമേതം എത്തി ബാലയെ മകളെ കാണിച്ചു കൊടുത്തിരുന്നു. ഇപ്പോൾ സിനിമ നിരൂപകനായ പല്ലിശ്ശേരി ബാലയെയും അമൃതയെയും കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബാലയ്ക്കു കരൾ നൽകാൻ അമൃത സുരേഷ് തയ്യാറാവുമെന്ന വിചിത്രവാദവുമായാണ് പല്ലിശ്ശേരി എത്തിയിരിക്കുന്നത്. ബാലയ്ക്ക് കരൾ നൽകുന്നത് അമൃത സുരേഷ് ആകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നുണ്ട് എന്നും പറയുന്നുണ്ട്. ബാലയുടെ അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ മാത്രമാണ് കരൾ നൽകാൻ സാധിക്കുക. മറ്റൊരു ഡോണറെ ബാലയ്ക്ക് ലഭിച്ചില്ലെങ്കിൽ താൻ കരൾ നൽകാൻ തയ്യാറാണെന്ന് അമൃത അറിയിച്ചിട്ടുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് എന്നും പല്ലിശേരി പറയുന്നുണ്ട്. സിനിമ ലോകത്തെ പലകാര്യങ്ങളും പ്രേക്ഷകരെ അറിയിക്കുന്ന വ്യക്തിയാണ് പല്ലിശേരി. അദ്ദേഹം പറയുന്ന പല കാര്യങ്ങളും സത്യവുമാണ്.

അതുകൊണ്ടു തന്നെ ഇത് വിശ്വസിക്കാതെ തരം ഇല്ലാത്ത അവസ്ഥയിലാണ് പ്രേക്ഷകർ. എന്നാൽ പുറത്ത് വരുന്ന വാർത്ത സത്യമാണെങ്കിൽ അമൃത അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യമാണ് എന്നാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. അങ്ങനെയാണെങ്കിൽ അമൃതയുടെ നല്ല മനസ്സിന് നന്ദി പറയുന്നു പ്രേക്ഷകർ. അതേസമയം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താതെ തന്നെ ബാല ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് പല്ലിശേരിയും പറയുന്നുണ്ട്. എന്നാൽ പുറത്തു വരുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത് എന്നത് അമൃത സുരേഷോ ബാലയുടെ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടുള്ള കാര്യമല്ല. എന്നാൽ ഈ വാർത്ത സത്യമായിരിക്കണമേ എന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. അങ്ങനെയാണെങ്കിൽ ബാലയുടെയും അമൃതയുടെയും ജീവിതത്തിൽ വന്നിട്ടുള്ള എല്ലാ തെറ്റിദ്ധാരണകളും മറന്ന് ഇരുവർക്കും ഒരുമിച്ചു മുൻപോട്ടു പോകാമല്ലോ എന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുന്നു.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago