ഇത് കാവ്യക്ക് വെച്ച പണിയാണ്, മഞ്ജു വാര്യരാണ് ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറയുന്നത് അന്ന് എല്ലാരും ഞെട്ടി

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ ഭാര്യയും പ്രമുഖ നടിയുമായി കാവ്യ മാധവന്‍ അടക്കമുള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന അവകാശവാദം കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. നടി ആക്രമിക്കപ്പെട്ടിട്ട് 5 വര്‍ഷങ്ങൾ കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ പോലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ല. തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയാണ് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഏറ്റവും അടിസ്ഥാനമായി ചെയ്യേണ്ട കാര്യമെന്നും ചാനല്‍ ചര്‍ച്ചയില്‍ ശ്രീജിത്ത് പെരുമന പറയുന്നു.

കാവ്യ മാധവനടക്കം ഉള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം പറുന്നത്. ഇത് കേസന്വേഷണം നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 2017 ലായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. അത് കഴിഞ്ഞു ഇപ്പോൾ അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ കണ്ടെത്താൻ ഇതുവരെ കേസന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയാണ് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഏറ്റവും പ്രധാനമായ കാര്യം.

ഇപ്പോൾ കാവ്യാ മാധവന്റെ പേര് പരാമർശിച്ചു കൊണ്ട് സുരാജിന്റേതായി പുറത്തു വന്ന ഓഡിയോയിൽ പറയുന്നത് തന്നെ കൂട്ടുകാരി കാവ്യക്ക് വെച്ച പണി ആണെന്നാണ്. അതെങ്ങനെ കാവ്യ ഗൂഢാലോചന നടത്തിയെന്ന് വ്യാഖ്യാനിക്കാന്‍ സാധിക്കും? കൂട്ടുകാരി കാവ്യയ്ക്ക് വെച്ച പണി തന്നെയാണ് ഇത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍, വിജീഷ് എന്നിവരാണ് വെച്ചത്. അപ്പോള്‍ അതില്‍ ഗൂഢാലോചന ഇല്ലേ? ഈ കേസില്‍ ഗൂഢാലോചന ഇല്ലാ എന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വരെ പറഞ്ഞ ഘട്ടത്തിലാണ് മൈക്ക് കെട്ടി ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ ഇതിൽ ഗൂഢാലോചന ഉണ്ടെന്ന് പറയുന്നത്. അന്ന് എല്ലാരും ഞെട്ടി. എങ്ങനെയാണ് റേപ്പ് കേസില്‍ ക്വട്ടേഷന്‍ നല്‍കാന്‍ സാധിക്കുക എന്ന ചോദ്യം വന്നില്ലേ? സപ്ലിമെന്ററി ചാര്‍ജ് ഷീറ്റില്‍ അല്ലേ ദിലീപിനെ പ്രതി ചേര്‍ത്തത്’.

‘മഞ്ജു വാര്യരെ ഇക്കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്‌തെന്ന് അറിയാന്‍ സാധിച്ചു. എന്നാല്‍ മഞ്ജുവിനെയല്ലേ നേരത്തേ ചോദ്യം ചെയ്യേണ്ടിയിരുന്നത്. പോലീസിനും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും അറിവില്ലാത്ത ഗൂഢാലോചന എങ്ങനെയാണ് അവർക്ക് മനസിലായതെന്ന് അവരോട് ചോദിക്കണമായിരുന്നു. യാതൊരു ക്രൈഡിബിളിറ്റിയുമില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ ബാലചന്ദ്രകുമാറിന്റെ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം. പക്ഷേ ഇപ്പോള്‍ ദിലീപിനും കാവ്യക്കുമെതിരെ നടക്കുന്നത് വലിയ വേട്ടയാടൽ ആണെന്നും ശ്രീജിത്ത് പെരുമന പറയുന്നു.

ചോദ്യം ചെയ്യലും, റിക്കവറി ചെയ്യലും , നോട്ടീസ് നല്‍കലുമെല്ലാം ഒരു കേസില്‍ സ്ഥിരം സംഭവിക്കുന്ന കാര്യങ്ങളാണ്. ഇതില്‍ അസ്വാഭാവികമായി തന്നെയില്ല. മൊഴി നല്‍കില്ലെന്ന് കാവ്യ പറഞ്ഞിട്ടില്ല. ബാലചന്ദ്രകുമാറിന്റെ തെളിവുകൾ വെച്ച് ദിലീപിനെ വീണ്ടും ജയിലിൽ അടക്കാന്‍ കഴിയാത്ത സാഹചര്യത്തിൽ ഏപ്രില്‍ 15 എന്ന ഡെഡ് ലൈന്‍ മറികടക്കാന്‍ കൊണ്ടുവന്നതാണ് സായ് ശങ്കറിനെ. സായ് ശങ്കര്‍ മാപ്പു സാക്ഷിയാകും എന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കിൽ സായ് ശങ്കറും പ്രോസിക്യൂഷനും ഓഡിയോ ഉള്‍പ്പെടെയുള്ളതിന്റെ ആധികാരികത തെളിയിക്കേണ്ടതായി വരും. ഇപ്പോള്‍ പുറത്തു വിട്ട ഓഡിയോകളില്‍ ഈ പറയുന്നവരുടെ ശബ്ദം ആണെങ്കിൽ തന്നെ വധ ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലും ദിലീപിന്റേയും കാവ്യയുടേയും പങ്ക് എങ്ങനെയാണ് സ്ഥാപിക്കാന്‍ പറ്റുക?

കേസില്‍ ഇനി ഒരു സാക്ഷിയെ കൂടിയേ വിസ്തരിക്കാനുള്ളൂ. അദ്ദേഹത്തെ വിസ്തരിക്കാനുള്ള നോട്ടീസ് നല്‍കി തൊട്ടടുത്ത കേസില്‍ ബാലചന്ദ്രകുമാര്‍ അവതരിക്കുന്നത്. കോടതിയില്‍ വെച്ച് എട്ടോളം അഭിഭാഷകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും, താന്‍ അവിടെ നിന്ന് പൊട്ടിക്കരഞ്ഞുവെന്നും, ആ സമയത്തു ജഡ്ജ് തന്നെ ആശ്വസിപ്പിച്ചില്ല എന്നുമാണ് നടി ഹൈക്കോടതിയില്‍ പറഞ്ഞത്. ഈ കാര്യം ഉന്നയിച്ച് ജഡ്ജിയെ മാറ്റണമെന്ന് നടി ആവശ്യപ്പെട്ടെങ്കിലും അതിനു സാധിക്കില്ല എന്നായിരുന്നു കോടതി പറഞ്ഞത്. പ്രോസിക്യൂട്ടര്‍മാര്‍ മാലാഖ ചമയാന്‍ നിക്കേണ്ടെന്നും നീതി നടപ്പാക്കുക മാത്രമാണ് നിങ്ങളുടെ ഉത്തരവാദിത്തമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സുപ്രീം കോടതിയും ഇരയോട് ഇക്കാര്യം ആണ് പറഞ്ഞത്. മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് കോടതികള്‍ ഇരയ്ക്ക് എതിരാണ്. പ്രതിക്കുള്ള മനുഷ്യത്വപരമായ അവകാശങ്ങളെ കുറിച്ചൊന്നും ആര്‍ക്കും ഇവിടെ യാതൊരു ആശങ്കയും ഇല്ല’.

 

x