Film News

എൻ്റെ നായികയായി അഭിനയിച്ചതിൻ്റെ പേരിൽ ഉർവശിയെ ഒരുപാട് ആളുകൾ പരിഹസിച്ചിട്ടുണ്ട്, ഞാൻ ഒരു കൊമേഡിയനാണെന്ന ധാരണ മാറ്റി നിങ്ങളും ഒരു നായകനാണെന്ന് പറഞ്ഞ് ആത്മവിശ്വാസം നൽകിയത് ഉർവശിയാണ്; ജഗദീഷ്

മലയാള സിനിമയിലെ രണ്ട് പ്രധാന താരങ്ങളായിരുന്നു ജ​ഗദീഷും ഉർവശിയും. കോമഡി കഥാപാത്രങ്ങൾ ചെയ്താണ് ജ​ഗ​ഗീഷ് നായകനിലേക്കെത്തുന്നത്. നായകനായിട്ടും വീണ്ടും കോമഡി റോളിലേക്ക് മാറാൻ ജഗദീഷിന് മടിയുണ്ടായിരുന്നില്ല. 1990കളിലെ സിനിമകളിൽ ജഗദീഷ് – ഉർവശി ജോഡികൾ തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്തവരാണ്.

ജഗദീഷ് നായകനായ നാൽപ്പതോളം സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിയപ്പോൾ അന്നത്തെ സൂപ്പർ താര നായിക ഉർവശിയും ജഗദീഷിന്റെ ചില സിനിമകളിൽ നായികയായി അഭിനയിച്ചിരുന്നു കോമഡി സ്റ്റാർസിലെ അദ്ദേഹത്തിന്റെ ഗാനങ്ങളെ വിമർശിച്ച് പ്രേക്ഷകരെത്തിയിരുന്നു. ഇത്തരത്തിലുള്ള വിമർശനങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. താരങ്ങളുമായെല്ലാം അടുത്ത ബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ് ജഗദീഷ്.

വലിയ സൂപ്പർ താരങ്ങളുടെ നായികയായി തെന്നിന്ത്യൻ സിനിമ മുഴുവൻ നിറഞ്ഞു നിന്ന ഉർവശി ജഗദീഷിന്റെ നായികയാകുന്നു എന്നറിഞ്ഞപ്പോൾ മലയാള സിനിമയിൽ അത് വലിയ ഒരു ടോക് ആയിരുന്നുവെന്ന് ജഗദീഷ് തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ അവരുടെയൊക്കെ ഹീറോയായിട്ട് ജഗദീഷിന്റെ ഹീറോയായി അഭിനയിച്ചപ്പോൾ മലയാള സിനിമയിൽ അത് വലിയ ചർച്ചയായി.

എന്റെ നായികയായി അഭിനയിച്ചതിന്റെ പേരിൽ ഒരുപാട് പേര് ഉർവശിയെ പരിഹസിച്ചിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു. എന്റേയും ശ്രീനിവാസന്റേയുമൊക്കെ നായികയായതിന്. ഉർവശിക്കുമൊപ്പം അഭിനയിച്ച സിനിമകളെല്ലാം മികച്ചതായിരുന്നു. 18 ദിവസം കൊണ്ട് തീരുന്ന ചിത്രങ്ങളിലായിരുന്നു ഞാൻ അഭിനയിച്ചത്. അന്നെന്റെ പാട്ടിനും ഫൈറ്റിനുമൊക്കെ ഒരു ദിവസമാണെടുക്കുന്നത്. കുറഞ്ഞ ബഡ്ജറ്റിലായിരുന്ന സിനിമകളെല്ലാം നല്ല ലാഭവുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എനിക്ക് ഏറ്റവും അടുപ്പമുള്ള ഹീറോയിൻ എന്ന് പറയുന്നത് ഉർവശിയാണ്. കാരണം ഞാൻ ഒരു കൊമേഡിയൻ ആണെന്ന ധാരണ മാറ്റിയിട്ടു അങ്ങനെയല്ല ‘നിങ്ങളും ഒരു നായകനാണ്’ എന്ന് പറഞ്ഞു എനിക്ക് ആത്മവിശ്വാസം നൽകിയിട്ടുള്ളത് ഉർവശിയാണ്. ഉർവശി വളരെ സീനിയറായിട്ടുള്ള ഹീറോയിനാണ്. ടോപ്‌ ഹീറോയിൻ.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago