നടൻ റിസബാവ അന്തരിച്ചു അമ്പത്തിനാല് വയസായിരുന്നു പ്രായം; പെട്ടന്നുള്ള താരത്തിന്റെ വിയോഗത്തിൽ തേങ്ങി സിനിമ ലോകം

മലയാള സിനിമ ലോകത്ത് വീണ്ടും ഒരു തീരാ നഷ്ടം കൂടി പ്രശസ്‌ത മലയാള സിനിമ നടൻ റിസബാവ ഇന്ന് അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ വിയോഗം, അമ്പത്തിനാല് വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം, ഉടൻ ആശുപ്ത്രിയിൽ എത്തിച്ചെങ്കിലും നടൻ റിസബാവയെ രക്ഷിക്കാൻ കഴിഞ്ഞില്ല, എറണാകുളം തോപ്പുംപടി സ്വദേശിയാണ് റിസബാവ, സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും താരം വേഷം ഇട്ടിട്ടുണ്ട്

താരത്തിന്റെ ആദ്യ ചിത്രം വിഷുപ്പക്ഷി ആണ് എന്നാൽ ഈ ചിത്രം റിലീസ് ആയില്ല, തുടർന്ന് 1990ൽ ഡോക്ടർ പശുപതി എന്ന ഹിറ്റ് കോമഡി ചിത്രത്തിൽ നടി പാർവതിയുടെ നായികനായിട്ട് വേഷമിട്ടായിരുന്നു തുടക്കം എന്നാൽആ വർഷം തന്നെ റിലീസ് ആയ സിദ്ധിഖ് ലാൽ സംവിദാനം ചെയ്ത ഇൻ ഇൻ ഹരിഹർ നഗർ എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിൽ ജോൺ ഹോനായി എന്ന വില്ലൻ വേഷം ചെയ്‌ത്‌ കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ച് പറ്റുകയായിരുന്നു

തുടർന്ന് നടൻ റിസ ബാവയെ തേടി നിരവധി അവസരണങ്ങളാണ് എത്തിയത്, വില്ലനായും കൊമേഡിയൻ ആയും സഹനടൻ ആയും നൂറ്റിഅമ്പതോളം മലയാള സിനിമകളിൽ ആണ് താരം വേഷമിട്ടത്, കൂടാതെ മിനി സ്ക്രീനിലും സജീവമായ താരം ഇതുവരേക്കും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്, മലയാള സിനിമയിൽ അഭിനയത്തിന് പുറമെ നിരവധി ചിത്രങ്ങളിൽ ഡബ്ബിംഗും ചെയ്തിട്ടുണ്ട്, 2011ൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന അവാർഡും ലഭിച്ചിട്ടുണ്ട്

നാൽപത് വർഷമായി അഭിനയ രംഗത്തുള്ള താരത്തിന്റെ വിയോഗത്തിൽ ഞെട്ടലിലാണ് മലയാള സിനിമയിലെ താരങ്ങൾ, തങ്ങളുടെ സുഹൃത്ത് ഇത്ര പെട്ടന്ന് വിട്ട് പോകുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പലരും പറയുന്നത്, റിസബാവ ഇക്ക മരണപ്പെട്ടു ആദരാഞ്ജലികൾ എന്നാണ് പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്, എന്തായാലും സിനിമാലോകത്തെയും ആരധകരെയും കണ്ണീരിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .. മലയാളി ആരധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞ പ്രിയ നടൻ റിസ ബാവയ്ക്ക് കണ്ണീരിൽ കുതിര്ന്ന ആദരാഞ്ജലികൾ

x