ദിലീപിന് വേണ്ടി എന്നും കെടാവിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്ന ഒരമ്മയുണ്ട് എന്റെ നാട്ടിൽ ; ഇതൊന്നും ആരും അറിയുന്നില്ല – ഹരി പത്തനാപുരം

മലയാളത്തിലെ ജനപ്രിയ നായകനാണ് ദിലീപ്. ദിലീപ് ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെയേറെ പ്രേക്ഷക സ്വീകാര്യത നേടിയതാണ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനം കവർന്നു. പ്രേക്ഷകരെ ഒരു പോലെ ചിരിപ്പിക്കാനും കരയിപ്പിക്കാനും എല്ലാം ദിലീപിന് കഴിഞ്ഞിട്ടുണ്ട്. എണ്ണിയാൽ തീരാത്ത അത്രയും സിനിമകളിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ നായികയായി എന്നും കാവ്യ തിളങ്ങിയിരുന്നു. വളരെ അപ്രതീക്ഷിതമായാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും ഒന്നിച്ചത്. ഇപ്പോഴും ഇരുവരുടെയും ജീവിതത്തിൽ വിവാദങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.

മഞ്ജുവുമായി ബന്ധം തുടരുന്ന സമയത്ത് പോലും ദിലീപും കാവ്യയുമായുള്ള പ്രണയ ബന്ധത്തെ കുറിച്ച് പല വാർത്തകളും വന്നിരുന്നു. മഞ്ജുവിനെ ഡിവോഴ്സ് ചെയ്തതിനു ശേഷം 2016 ലാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. ഇവരുടെ വിവാഹത്തിന് പിന്തുണയായി നിരവധി പേർ എത്തിയിരുന്നു. വിവാഹത്തിന് ശേഷം കാവ്യ സിനിമകളിൽ അഭിനയിച്ചില്ല. കാവ്യക്ക് പെൺകുട്ടി പിറന്നത്തോടെ കുഞ്ഞിന്റെ കാര്യങ്ങളുമായി തിരക്കിലാണ് കാവ്യ. ദിലീപിന്റെയും മീനാക്ഷിയുടെയും ഇളയ മകളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് കാവ്യ. വിവാഹങ്ങളിലും മറ്റു പരിപാടികളിലും അമ്പലങ്ങളിലും ദിലീപും കാവ്യയും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ഏട്ടാം പ്രതിയായിരിക്കെ ദിലീപ് ജയിലിൽ കഴിയുന്ന സമയത്താണ് ദിലീപ് ചിത്രം രാമലീല പുറത്തിറങ്ങുന്നത്. ഈ കേസിന്റെ വിചാരണ തുടരുകയാണ് ഇപ്പോഴും. ദിലീപ് ഇപ്പോൾ പുതിയ ഒരു ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ദിലീപ് അരുൺഗോപി കൂട്ടുകെട്ടിലുള്ള ഈ ചിത്രത്തിൽ തെന്നിന്ത്യൻ താരം തമന്നയാണ് ദിലീപിന്റെ നായിക.

ഇപ്പോഴിതാ ദിലീപിനോട്‌ ആർക്കും ഇഷ്ടം തോന്നി പോകുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഞാനും എന്റാളും എന്ന ഷോയിൽ അതിഥി ആയി എത്തിയതായിരുന്നു ദിലീപ്. ആ വേദിയിൽ വെച്ച് ഹരി പത്തനാപുരം ദിലീപിനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഒരു അംഗവൈകല്യം ഉള്ള കുഞ്ഞിനെ ഒരു അമ്മ ദത്തെടുത്തു. അവർക്ക് സ്വന്തമായി ഒരു വീട് ദിലീപ് വെച്ചുകൊടുത്തു. ആ ഗൃഹ പ്രവേശന ചടങ്ങിൽ ദിലീപ് പോയെന്നും ആ അമ്മ ഇപ്പോഴും ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അതുപോലെ മറ്റൊരു കുടുംബത്തിന് വേണ്ടിയും ദിലീപ് വീട് വെച്ചു കൊടുത്തിട്ടുണ്ടെന്ന് നടൻ ജോണി ആന്റണി തുറന്നു പറഞ്ഞു. ദിലീപ് ആ നന്മ ചെയ്തത് ഒരു പബ്ലിസിറ്റിക്കും വേണ്ടിയല്ല. ഒരു മാധ്യമങ്ങളും ദിലീപ് ചെയ്ത ഈ നല്ല കാര്യം റിപ്പോർട്ട് ചെയ്തില്ല. ആരും അറിയാതെ പോയ ഒരു കാര്യമാണ് ഇത്. ഒരു സാധാരണക്കാരനാണ് ദിലീപ്. സാധാരണക്കാരിൽ നിന്നും ഉയർന്നു വന്നതാണ് ദിലീപ്. ഇപ്പോഴും സാധാരണക്കാർക്ക് വേണ്ടി തന്റെ വരുമാനത്തിൽ നിന്നും ഒരു പങ്ക് ദിലീപ് മാറ്റിവെക്കുന്നു. ആരും അറിയാതെ പോയ ദിലീപ് ചെയ്ത ഈ നന്മ അറിഞ്ഞു അതിശയിച്ചിരിക്കുകയാണ് പ്രേക്ഷകർ.

 

x