ആദ്യ ഭാര്യയെ ഞാൻ അടിച്ചു കൊന്നതാണ് എന്നു പറയുന്നവരുണ്ട് ; ഇങ്ങനെ ഒരു മകനുണ്ട് എന്ന് എല്ലാവരിൽ നിന്നും മറച്ചുവെക്കാൻ കാരണം പലതാണ്

മലയാള സിനിമയിൽ നടനായും സഹനടനായും വില്ലനായും കഴിവ് തെളിയിച്ചിട്ടുള്ള ഒരു നടനാണ് സിദ്ദിഖ്. മലയാള സിനിമയുടെ സമസ്ത കഥാപാത്രങ്ങളിലും എത്തിയിട്ടുണ്ട് എന്ന് പറയുന്നതാണ് കുറച്ചുകൂടി എളുപ്പം. നിരവധി ആരാധകരും സിദ്ദിഖിന് ഉണ്ട്. പഴയ കാലഘട്ടത്തിലെ ചിത്രങ്ങളിലും ഇപ്പോഴത്തെ ചിത്രങ്ങളിലും ഒക്കെ ഒരുപോലെ തന്നെ തന്റെ പ്രതിഭ തെളിയിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സിദ്ദിഖിന്റെ നേട്ടം എന്നു പറയുന്നത്. ഏതു കഥാപാത്രവും അനായാസമായി അഭിനയിച്ചു ഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിയാറുണ്ട്. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രം അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമാണ് എന്ന് പലതവണ അദ്ദേഹം തെളിയിച്ചു തന്നിട്ടുണ്ട്.

അടുത്ത സമയത്തായിരുന്നു സിദ്ദിഖിന്റെ മകൻ ഷാഹിൻ സിദ്ദിഖിന്റെ വിവാഹം നടന്നത് അടുത്ത കാലത്ത് ആയിരുന്നു. ഈ വിവാഹവേദിയിൽ വച്ചായിരുന്നു അദ്ദേഹം ഭിന്നശേഷിക്കാരനായ ഒരു മകന്റെ കൂടി അച്ഛനാണെന്ന് പുറം ലോകം മുഴുവനും അറിയുന്നത്. ഇതിനു മുൻപ് ഈ മകനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വരികയും ചെയ്തിരുന്നില്ല. മകനെകുറിച്ചുള്ള ഇക്കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമായിരുന്നു അറിയാവുന്നത്.

തന്റെ മകൻ ഒരു ഭിന്നശേഷിക്കാരൻ ആണ് എന്ന് സഹതാപത്തോടെ ആരും അവനെ നോക്കരുത് എന്ന ഒരു തീരുമാനത്തിൽ ആണ് ഇത്രയും നാൾ മകനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും സിദ്ധിഖ് പുറത്തുവിടാതിരുന്നത്. സിദ്ദിഖിന്റെ മറ്റ് മക്കളും പുതിയ മരുമകൾ പോലും ദിന്നശേഷികാരനായ ആ മകനു നൽകുന്ന പരിഗണനയും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. സിദ്ദിഖിന്റെ മകനായ ഷാഹിൻ സിനിമ രംഗത്ത് തന്നെ ചുവടെ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. സിദ്ദിഖ് സ്വകാര്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുള്ള ഒരു വ്യക്തി തന്നെയാണ്.

തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതൽ സംസാരിക്കുവാനും അദ്ദേഹം ഇഷ്ടപ്പെടാറില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ആദ്യഭാര്യയുടെ ആ ത്മ ഹ ത്യയുടെ പേരിൽ സിദ്ദിഖ് ഒരുപാട് ആരോപണങ്ങൾ കേട്ടിട്ടുണ്ട്. ആദ്യഭാര്യയെ സിദ്ദിഖ് അടിച്ചു കൊ ന്ന താ ണെ ന്നും ചവിട്ടി കൊ ന്ന താ ണ് എന്നുമൊക്കെയുള്ള ആയിരുന്നു. ഈ ആരോപണങ്ങളെല്ലാം തന്നെ പിന്നീട് നിഷേധിക്കപ്പെടുകയും ചെയ്തു. സ്വകാര്യ ജീവിതത്തിലും നേരിടേണ്ടി വന്ന ഈ വിമർശനങ്ങൾ ഒക്കെ സിദ്ദിഖിനെ തളർത്താൻ പാകത്തിനുള്ളതായിരുന്നുവെങ്കിലും ഉലഞ്ഞിരുന്നില്ല അദ്ദേഹം എന്നതാണ് സത്യം.

ഇതുവരെ സിനിമ എനിക്ക് തന്ന ഒരു സമ്പത്തുണ്ട്. ഞാൻ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. എനിക്ക് ഇനി അങ്ങോട്ട് പൈസ വേണം എന്ന ആഗ്രഹം ഇല്ല. പണത്തിന് വലിയൊരു വാല്യൂ കൊടുക്കുന്ന വ്യക്തിയും അല്ല ഞാൻ. എന്നും സിനിമ രംഗത്ത് ഉണ്ടാക്കണം എന്നത് മാത്രമാണ് എന്റെ ആഗ്രഹം. എനിക്ക് വിധിച്ചിട്ടുള്ള പൈസ കുറച്ചു കുറച്ചായി പല സിനിമകളിൽ നിന്നും കിട്ടിയാൽ മതി എന്നാണ് എന്റെ ആഗ്രഹം എന്നും സിദ്ധിക്ക് തുറന്നു പറയുന്നുണ്ട്.

x