ആ കണ്ണുകളിലെ തിളക്കവും, അത്മവിശ്വാസവും അത്ഭുതപ്പെടുത്തി ; ധ്യാനിന്റെ തമാശകളില്‍ മതി മറന്നു ചിരിക്കുന്ന ശ്രീനിയേട്ടന്‍ – അനുഭവം പങ്കുവെച്ച്‌ നടി സ്മിനു സിജോ

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയിട്ടുള്ള ഒരു നടനാണ് ശ്രീനിവാസൻ. നടൻ, സംവിധായകൻ തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തന്നെ കഴിവ് തെളിയിച്ച ശ്രീനിവാസൻ കുറച്ചുകാലങ്ങളായി രോഗശയ്യയിൽ ആണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ ലോകം മുഴുവനും. ഇപ്പോൾ ശ്രീനിവാസന്റെ പുഞ്ചിരിക്കുന്ന മുഖം ഒരിക്കൽക്കൂടി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചിരിക്കുകയാണ് സ്മിനു സിജോ. അവസാനമായി പ്രേക്ഷകരെല്ലാം ശ്രീനിവാസനെ കണ്ടിരുന്നത് ശ്രീനിവാസൻ മഴവിൽ മനോരമയിലെത്തിയ പരിപാടിയിലൂടെ ആയിരിക്കും.

പരിപാടിയിൽ എത്തിയപ്പോൾ തന്നെ ശ്രീനിവാസൻ അല്പം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന ഒരു അവസ്ഥയിലായിരുന്നു. ശേഷം വേദിയിലേക്ക് മോഹൻലാലും സത്യൻ അന്തിക്കാടും ഒക്കെ ചേർന്ന് ശ്രീനിവാസനെ വിളിക്കുന്നതും അദ്ദേഹം അവിടേക്ക് കയറി വരുന്നതും തുടർന്ന് മോഹൻലാൽ അദ്ദേഹത്തിന് ചുംബനം നൽകുന്നതുമായ ചിത്രങ്ങളും വീഡിയോകളും ഒക്കെ തന്നെ സോഷ്യൽ മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടിയിരുന്നു അപ്പം വേദിയിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട് തനിക്ക് താൻ രോഗശയ്യയിലായിരുന്നു എന്നതാണ് അദ്ദേഹം പറഞ്ഞിരുന്നത് തന്റെ സ്വതസിദ്ധമായ തമാശയോടെയാണ് ഈ കാര്യം പറഞ്ഞിരുന്നത്
ഇപ്പോഴിതാ നടിയായ സ്മിനു സിജോ വീണ്ടും ശ്രീനിവാസന്റെ പുഞ്ചിരിക്കുന്ന മുഖവുമായി എത്തിയിരിക്കുകയാണ്.

ശ്രീനിവാസന്റെ വീട്ടിൽ ചെന്നാണ് സ്മീനു അദ്ദേഹത്തെ കാണുന്നത്. ഈ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. അസുഖങ്ങളൊക്കെ താണ്ടി ശ്രീനിവാസൻ ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നും അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് ഒക്കെയാണ് സ്മിനു പറയുന്നത്. ശ്രീനിവാസന്റെ വീട്ടിലെത്തി സന്ദർശനം നടത്തിയ വിശേഷങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നടി പങ്കുവയ്ക്കുന്നത്. ഈ സന്തോഷം എന്നും മായാതിരിക്കട്ടെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചു വെച്ചാൽ ഇന്ന് ശ്രീനിയേട്ടൻ പൂർണ ആരോഗ്യവാനാണ് ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയ സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ച് സ്വീകരിച്ച വിമലാന്റിയേയും കണ്ട ഉടനെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് ശ്രീനിയേട്ടൻ ധ്യാനിന്റെ ഇന്റർവ്യൂ തമാശകൾ പറയുമ്പോൾ മതിമറന്ന് ചിരിക്കുന്നു. സ്നേഹനിധികളായ മാതാപിതാക്കളുടെ സന്തോഷവും ധ്യാൻ ഇന്റർവ്യൂവിൽ പറയാൻ മറന്നതോ അതോ അടുത്ത ഇന്റർവ്യൂവിൽ പറയാൻ മാറ്റിവെച്ചതോ അറിയില്ല. എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങലേൽക്കാതെ മാത്രം കാണുന്ന പക്വതകളും ഒക്കെ അഭിമാനത്തോടെ പറയുന്നു ശ്രീനിയേട്ടൻ.

ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെ കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്റെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങൾ ആണ്. പൂർണ്ണ ആരോഗ്യവാനായി എത്താൻ പോകുന്നു. മനസ്സിലുള്ള അടുത്ത തിരക്കഥയെ പറ്റി പോലും വാതോരാതെ അദ്ദേഹം സംസാരിച്ചു. ആ കണ്ണുകളിലെ തിളക്കം ആത്മവിശ്വാസം അത് മാത്രം മതി നമ്മൾ മലയാളികളുടെ മനസ്സ് നിറയ്ക്കാൻ. പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നാണ് സ്മിനു കുറിച്ചത്.

x