അന്ന് സങ്കടം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യാനൊരുങ്ങിയ പെൺകുട്ടി ; റാമിന്റെ സീത മൃണാലിന്റെ കഥ

ലോക സിനിമ മുഴുവൻ ഇന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു പേരാണ് മൃണാൾ താക്കൂർ എന്ന പേര്. ഒരുപക്ഷേ മൃണാൾ എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാക്കിയെടുക്കാൻ ആർക്കും സാധിക്കില്ല. സീതാരാമത്തിലെ പ്രിൻസസ് നൂർജഹാൻ എന്ന് പറഞ്ഞാൽ ആണ് ഇന്ന് നടിയെ ഏറ്റവും കൂടുതൽ ആളുകൾ ഓർമ്മിച്ചെടുക്കാറുള്ളത്. ഒരുപാട് ബുദ്ധിമുട്ടുകളും അവഹേളനങ്ങളും ഏൽക്കേണ്ടി വരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു മൃണാളിന്. സിനിമ എന്ന സ്വപ്നത്തിലേക്ക് എത്താൻ വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്ത ഒരു പെൺകുട്ടി തന്നെയാണ് മൃണാൾ താക്കൂർ.

മാസ്സ് കമ്മ്യൂണിക്കേഷൻ പഠിക്കുന്നതിനിടയിൽ തന്റെ പഠനം പോലും ഉപേക്ഷിച്ചാണ് ടെലിവിഷൻ രംഗത്തേക്ക് മൃണാൾ സജീവമാകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കസ്തൂരിമാൻ എന്ന സീരിയൽ സൂപ്പർഹിറ്റായിരുന്നു. ഹിന്ദി റീമേക്കായ കുംകുമ് ഭാഗ്യ എന്ന സീരിയൽ ആയിരുന്നു അത്. ആ കാലത്തെ വളരെയധികം ഹിറ്റായി മലയാളി പ്രേക്ഷകർ പോലും ഹൃദയത്തിൽ സ്വീകരിച്ച ഒരു സീരിയൽ ആയിരുന്നു കുംകും ഭാഗ്യ. ഈ സീരിയലിലെ ബുൾബുൽ എന്ന കഥാപാത്രമായിരുന്നു വലിയൊരു കരിയർ ബ്രേക്ക് തന്നെ സൃഷ്ടിച്ചത് എന്ന് പറയാം. സിനിമയാണ് സ്വപ്നം കണ്ടത് എങ്കിലും മിനിസ്ക്രീനിലേക്ക് ആയിരുന്നു ആദ്യം മൃണാളിന് അവസരങ്ങൾ ലഭിച്ചത്. സിനിമ എന്ന സ്വപ്നത്തിനു വേണ്ടി ആദ്യം മിനിസ്ക്രീനിലേക്ക് ആയിരുന്നു മൃണാൾ എത്തിയത്. കുംകുമ് ഭാഗ്യ ബുൾബുൾ എന്ന കഥാപാത്രത്തിന് ശേഷം ഒരു മറാത്തി സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും.

ആ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ബൊളീവുഡ് ആയിരുന്നു മൃണാളിന്റെ ലക്ഷ്യം. ഓഡിഷനുകളിലും എത്തിയപ്പോൾ സംവിധായകരെല്ലാം മുഖത്ത് നോക്കി പറയും മിനിസ്ക്രീനിൽ അഭിനയിക്കുന്നവർക്ക് മിനിസ്ക്രീൻ തന്നെയാണ് നല്ലത്. അവർ സ്ക്രീനിന് ചേരില്ല നിങ്ങളുടെ മുഖം സ്ക്രീനിന് അനുയോജ്യമല്ല. അതുകൊണ്ട് സീരിയലിൽ തന്നെ തുടരുമെന്ന് പലതരത്തിലുള്ള അപാമനങ്ങൾ ഏറ്റ ഒരുകാലത്ത് ആത്മഹത്യയെപ്പറ്റി വരെ ആ പെൺകുട്ടി ചിന്തിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ പിന്നീട് അവഹേളനങ്ങൾ എല്ലാം തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ചില പ്രചോദനങ്ങൾ ആക്കി മാറ്റുകയായിരുന്നു ആ പെൺകുട്ടി ചെയ്തത്..അങ്ങനെ ബോളിവുഡ് സിനിമയിലെത്തിയ താരമാണ് ഇന്ന് ലോക സിനിമയുടെ മുഴുവൻ ചർച്ചാവിഷയമായ സീതയായി മാറിയത്.

റാമിന്റെ സ്വന്തം സീതാ മഹാലക്ഷ്മിയായി ഇന്ന് ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ചർച്ച ചെയ്യുന്നത്. ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന മൃണാളിന്റെ ഇപ്പോഴത്തെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. സ്വപ്നങ്ങൾക്ക് പരിധികൾ നിശ്ചയിക്കേണ്ടത് സ്വന്തമായി ആണെന്ന് കാണിച്ചു തരികയാണ്. ഒരുപക്ഷേ പല സ്ഥലങ്ങളിൽ നിന്നും കേട്ട് പല അവഹേളനങ്ങളിലും അവർ തളർന്നു പോയിരുന്നുവെങ്കിൽ, ഇത് അല്ല എന്റെ മാർഗ്ഗം എന്ന് കരുതി പിന്തിരിഞ്ഞുവെങ്കിൽ മൃണാൾ താക്കൂർ എന്ന മൂല്യമേറിയ ഒരു നടി ഉണ്ടാകുമായിരുന്നില്ല.

x