Film News

ഞങ്ങള്‍ക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക അങ്ങയുടെ ശബ്ദം ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്; ഗായകൻ യേശുദാസിന് ആശംസ അറിയിച്ച് നടി മഞ്ജു വാര്യര്‍

ര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ ഗായകന്‍ ആണ് കെ.ജെ യേശുദാസ് എന്ന കാട്ടാശേരി ജോസഫ് യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദമാണ് യേശുദാസിന്റേത്. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന യേശുദാനിന്റെ ശബ്ദത്തെ സ്നേഹിക്കാത്ത മലയാളികള്‍ ഇന്നുണ്ടാവില്ല. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള വ്യക്തിയാണ് യേശുദാസ്. കര്‍ണ്ണാടക സംഗീത രംഗത്തും സാന്നിദ്ധ്യമറിയിച്ചിട്ടുള്ള യേശുദാസിനെ ഗാനഗന്ധര്‍വന്‍ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (7) നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്തത്. കെ. എസ്. ആന്റണി സംവിധാനെ ചെയ്ത ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയിലൂടെയാണ് ഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടിയായിരുന്നു യേശുദാസ് സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചത്. എം. ബി. ശ്രീനിവാസനന്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ റെക്കോര്‍ഡിംഗ് നടന്നത മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു. 1972ല്‍ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലൂടെയാണ് യേശുദാസിനെ തേടി ആദ്യത്തെ ദേശീയ പുരസ്‌കാരം എത്തുന്നത്.

ഇപ്പോഴിതാ പിന്നണി ഗാനരംഗത്ത് അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ആശസ നേര്‍ന്ന് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് താരം യേശുദാസിന് ആശംസകളറിയിച്ചിരിക്കുന്നത്. അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അതുകൊണ്ട് ഇനിയും പാടിക്കൊണ്ടേയിരിക്കുക എന്ന് കുറിച്ചാണ് ആശംസ നേര്‍ന്നിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പാടുന്നത് യേശുദാസ്..’ എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 60 വര്‍ഷം തികയുന്നു. ദാസേട്ടന്‍ നമ്മുടെയെല്ലാം കാതില്‍ എവിടെയോ ഒളിച്ചിരിക്കുന്ന പാട്ടുപെട്ടിയാണ്. ഒരുമാത്രയില്‍ അത് പാടിത്തുടങ്ങും. സന്തോഷിക്കുമ്പോള്‍, സങ്കടപ്പെടുമ്പോള്‍, കിനാവു കാണുമ്പോള്‍, വയല്‍പ്പച്ചയിലൂടെ നടക്കുമ്പോള്‍, കടല്‍ത്തിരകളെ തൊടുമ്പോള്‍ അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളില്‍ യേശുദാസ് എന്ന ഗാനഗന്ധര്‍വന്‍ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു. എത്രയോ മനുഷ്യര്‍ ദാസേട്ടന്‍ എന്ന വെണ്‍മേഘത്തിനാപ്പം ആകാശങ്ങള്‍ താണ്ടുന്നു. പ്രിയ ഗായകാ… ഞങ്ങള്‍ക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക. നിത്യഋതുവായി നിലകൊള്ളുക. കാരണം അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ആദ്യഗാനത്തിന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍, ദാസേട്ടന് എല്ലാ ആയുരാരോഗ്യസൗഖ്യവുമുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു…

Niya

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago