മലയാള സിനിമ എത്തിപ്പെടാൻ സാധ്യതയില്ലാത്ത ആളുകളുടെ കൈകളിൽ വരെ എത്തി, അതിനുദാഹരണമാണ് സന്തോഷ് പണ്ഡിറ്റ്:അജു വർഗീസ്‌

മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടന്നുവന്ന് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് അജു വർഗീസ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അജു തന്റെ കഥാപാത്രങ്ങൾക്ക് ഒക്കെ മികച്ച സ്വീകാര്യത നേടിക്കൊടുത്തത്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം ഇന്ന് വിരലിലെണ്ണാൻ കഴിയുന്നതിലും അധികം കഥാപാത്രങ്ങൾക്ക് ആണ് ജീവൻ നൽകിയിരിക്കുന്നത്. നടനായും സഹനടനായും ഒക്കെ പ്രത്യക്ഷപ്പെട്ട സിനിമകളും ഇരുകൈയും നീട്ടി തന്നെയാണ് മലയാളി സിനിമ പ്രേമികൾ സ്വീകരിച്ചിട്ടുള്ളത്. സാധാരണക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയതിനുള്ള തെളിവാണ് സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരൻ എന്ന് പറഞ്ഞ അജു വർഗീസിന്റെ വാക്കുകളാണ് മധ്യമങ്ങളിൽ നിറയുന്നത്

തനിക്ക് അദ്ദേഹത്തോട് അങ്ങേയറ്റം ബഹുമാനം ഉണ്ടെന്നും 5 ലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്നും അദ്ദേഹം തെളിയിച്ചു തന്നത് എല്ലാവർക്കും ഒരു പാഠമാണെന്നും അജു പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് ഏറ്റവും പുതിയ നൽകിയ അഭിമുഖത്തിലാണ് അജു തൻറെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. സിനിമ ഒരിക്കലും ബുദ്ധിമുട്ടുള്ള ജോലിയല്ല. അത് സിനിമാക്കാർ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ്. ടാലൻറ് ഉള്ളവർ പുറത്തുണ്ട്. അവർക്ക് പണം കൊടുത്ത് സ്ക്രിപ്റ്റ് എഴുതിച്ചാൽ സിനിമ ഹിറ്റ് ആകും. അതൊരു സിമ്പിൾ ടൂൾ ആണ്. വിനീത് ശ്രീനിവാസൻ വിചാരിച്ചാണ് ഞാനൊക്കെ സിനിമയിലേക്ക് വന്നത്. ഇതുവരെ ഇവിടുത്തെ ഒരു വലിയ പ്രൊഡക്ഷന്റെയോ സിനിമകളുടെയോ ഭാഗമായിട്ടില്ല. ആരും വിളിക്കാതിരുന്നപ്പോൾ ഒന്നും ഒരു വിഷമവും തോന്നിയിരുന്നില്ല

ഞാൻ ചെയ്തതൊക്കെ ചെറിയ സിനിമകളാണ്. രണ്ടുകോടി രണ്ടരക്കോടി എന്നീ ബഡ്ജറ്റുകളിലാണ് മിക്ക ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുള്ളത്. വെള്ളിമൂങ്ങ, അടി കപ്യാരെ കൂട്ടമണി, തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങളൊക്കെ ചെറിയ ബഡ്ജറ്റ് സിനിമകളാണ്. നമുക്ക് ചുറ്റും കഴിവുള്ള ആളുകളും കഴിവുകളും ഉണ്ട്. ഇവിടെ ഇപ്പോൾ ആർക്കും സിനിമ ചെയ്യാം. മലയാള സിനിമ ഇന്ന് എത്തിപ്പെടാൻ സാധ്യത ഇല്ലാതിരുന്ന പല കൈകളിലും എത്തി എന്നതിന് ഉദാഹരണമാണ് സന്തോഷ് പണ്ഡിറ്റ് എന്നും അജു പറഞ്ഞു. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി ഒന്നും ഞാൻ പറയുന്നില്ല പക്ഷേ പുള്ളി എല്ലാവർക്കും ഒരു മാതൃകയാണ്. ഇന്ന് ഇറങ്ങുന്നതിൽ പകുതിയും പുതുമുഖ സംവിധായകരുടെ ആണ് അതൊക്കെ വലിയൊരു കാര്യമാണെന്നും താരം പറയുകയുണ്ടായി.

x