അച്ചൻ്റെ മരണശേഷം അമ്മ ഒരുപാട് കഷ്ടപ്പെട്ടിരുന്നു, സിനിമയിൽ അവസരം കിട്ടുമെന്ന് കരുതി മദ്രാസിലേക്ക് പോയി, എന്നാൽ അവസരങ്ങളൊന്നും കിട്ടിയില്ല, പത്തോളം വീടുകളിൽ മാറി മാറി താമസിച്ചു; ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ പറയുന്നു

സിനിമയിലേ അഭിനയം പോല തന്നെ പ്രധാനമാണ് ശബ്ദവും. മലയാള സിനിമയിൽ എന്നല്ല തെന്നിന്ത്യൻ സിനിമകളില്ലെല്ലാം ബാല താരങ്ങൾ മുതൽ വലിയ ആർട്ടിസ്റ്റുകൾക്ക് വരെ ശബ്ദം നൽകിയ മലയാളിയായ ഡബ്ബിങ്് ആര്ട്ടിസ്റ്റാണ് ശ്രീജ. ശ്രീജയുടെ മകളും അമ്മയെ പോലെ തന്നെ ഡബ്ബിങ് മേഖലയിലേയ്ക്ക തിരിഞ്ഞിരിക്കുകയാണ്. ഡബ്ബിങ് ആർട്ടിസ്റ്റായി നിരവധി വർഷങ്ങളായി സജീ വമായ താരമാണ് ശ്രീജ. പിന്നീട് അഭിനയത്തിലേയ്ക്കും തിരിഞ്ഞിരുന്നു. വരനെ ആവിശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയത്തിലേയ്ക്കും താരം ചേക്കേറിയിരുന്നു.ഇപ്പോഴിതാ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ തന്റെ കഷ്ടതകൾ നിറഞ്ഞ കുട്ടിക്കാലത്തെ പറ്റി തുറന്ന് പറയുകയാണ്. കണ്ണൂരാണ്‌ ജന്മ ദേശം. അച്ഛൻ എഞ്ചിനീയറായിരുന്നു. അമ്മ നാടകത്തിൽ അഭിനയിക്കുമായിരുന്നു.

ചില സിനിമകളിലും അമ്മ അഭിനയിച്ചിട്ടുണ്ട്. ഒൻപത് മക്കളായിരുന്നു ഞങ്ങൾ. അച്ഛൻ പെട്ടെന്ന് മരിച്ചിരുന്നു. ശേഷം അമ്മ ഞങ്ങളെയും കൊണ്ട് മദ്രാസിലേയ്ക്ക് വന്നിരുന്നു. എന്നാൽ നാലുമക്കൾ മാത്രമേ അമ്മയ്‌ക്കൊപ്പം പോയിരുന്നുള്ളു. ബാക്കി അഞ്ച് പേർ വന്നിരുന്നില്ല. അവരെല്ലാം നാട്ടിൽ ഓരോ ജോലികൾ ചെയ്യുകയായിരുന്നു.അമ്മയ്ക്ക് സിനിമയിൽ അവസരം കിട്ടുമെന്ന് കരുതിയാണ് മദ്രാസിലേയ്ക്ക് അമ്മ ഞങ്ങളെ കൊണ്ടു പോയത്. എന്നാൽ അമ്മയ്ക്ക അവസരങ്ങൾ ലഭിച്ചില്ല.

പിന്നീട് അമ്മയ്ക്ക് അന്നത്തെ അഞ്ചാം ക്ലാസായിരുന്നു. ഇംഗ്ലീഷും ഹിന്ദിയുമൊതക്കെ നന്നായി അിയാവുന്ന അമ്മയ്ക്ക് ഒരു സ്‌കൂളിൽ ടീച്ചറായി ജോലി കിട്ടി. അന്ന് സിനിമകാർക്ക് മദ്രാസിൽ വാടക വീട് കിട്ടാൻ പ്രയാസമായിരുന്നു. അങ്ങനെ ഞങ്ങളെയും കൊണ്ട് പത്തോളം വീടുകൾ കോടമ്പാക്കത്ത് തന്നെ മാറിയിട്ടുണ്ട്. ഞങ്ങൾക്ക് ആ സ്‌കൂളിൽ സൗജന്യമായി പഠിക്കാൻ അവസരം ലഭിച്ചിരുന്നു.

x