Film News

നടി മീര മിഥുൻ അറസ്റ്റിൽ പോലീസിന്റെ മുന്നിൽ അലറി കരഞ്ഞു കൊണ്ട് താരം ചെയ്‌തത്‌ കണ്ടോ; താരത്തെ പിടിച്ചത് ആലപ്പുഴയിൽ നിന്ന് വീഡിയോ വൈറലാകുന്നു

കേരളത്തിൽ നിന്ന് അറസ്റ്റിലായ തമിഴ് നടി മീര മിഥുനെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തു, കൂടാതെ താരത്തിന്റെ സുഹൃത്ത് അഭിഷേക് ശ്യാമിനെയും അറസ്റ്റ് ചെയ്‌തതായി തമിഴ്‌നാട് പോലീസ് വ്യക്തമാക്കീട്ടുണ്ട്, ശനിയാഴ്ചയായിരുന്നു താരത്തെ ആലപ്പുഴയിൽ ഉള്ള സ്വകാര്യ റിസോർട്ടിൽ നിന്ന് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്‌തത്‌, സമൻസ് ലഭിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാതിരുന്ന തിനെത്തുടർന്ന് സൈബർ ക്രൈം പോലീസ് നടി മീര മിഥുന് വേണ്ടി തിരച്ചിൽ നടത്തുകയും ആലപ്പുഴയിൽ ആണെന്ന് കണ്ടെത്തുകയും ആയിരുന്നു.

നടി മീര മിഥുനെ അറസ്റ്റ് ചെയുന്ന സമയത്ത് വളരെ നടക്കിയ രംഗങ്ങൾ ആണ് അരങ്ങേറിയത്, ഇപ്പോൾ താരത്തിനെ അറസ്റ്റ് ചെയുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ കൂടി പുറത്ത് വിട്ട വീഡിയോയാണ് വൈറലായി മാറുന്നത്, പോലീസിന്റെ മുന്നിൽ നിന്ന് അലറി കരയുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്, തന്നെ പോലീസ് ഉദ്യോഗസ്ഥർ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് താരം വീഡിയോ ചെയ്‌തിരിക്കുന്നത്‌, കൂടാതെ ആലപ്പുഴയിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടു പോയ ആ ഒരു ദിവസം മുഴുവൻ തനിക്ക് ഭക്ഷണം ഒന്നും നൽകിയില്ലെന്ന് മീര മിഥുൻ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്

റിമാൻഡ് ചെയ്‌ത നടി മീര മിഥുനെ സൈദാപേട്ടിലെ കോടതിയിൽ ഹാജരാക്കിയത് ആഗസ്റ്റ് 27 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌ത ശേഷം ചെന്നൈയിലെ പുഴൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. സമൂഹ മാദ്യമം വഴി ജാതി പരമായ അധിക്ഷേപം നടത്തിയതിനാണ് മീര മിഥുൻ അറസ്റ്റിലായത്, ആടിത്തിടെ താരം പുറത്ത് വിട്ട വീഡിയോയിൽ ദളിത് സമൂഹത്തെയും തമിഴ് സിനിമയിലെ ദളിത് ചലച്ചിത്ര പ്രവർത്തകരെയും മോശമായി സംസാരിച്ച് കൊണ്ടാണ് അടുത്തിടെ വീഡിയോ പുറത്ത് വിട്ടത്, തുടർന്ന് ജാതിപരമായ പരാമർശങ്ങൾ സംസ്ഥാനത്തെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ നിന്ന് നിരവധി പരാതികൾ ലഭിക്കുകയായിരുന്നു.

ഐപിസിയുടെ 153, 153 എ (1) (എ), 505 (1) (ബി), 505 (2), എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം നിരവധി വകുപ്പുകൾ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. നിരവധി തമിഴ് സിനിമകളിൽ ആണ് നടി മീര മിഥുൻ അഭിനയിച്ചിട്ടുള്ളത്, തമിഴ് ബിഗ് ബോസിന്റെ മൂന്നാം സീസണിലും മീര മിഥുൻ പങ്കെടുത്തിരുന്നു, 2017ൽ ആണ് തമിഴ് സിനിമയിൽ താരം അരങ്ങേറ്റം കുറിക്കുന്നത്,എട്ട് തോട്ടയ്ക്കൽ ആണ് താരത്തിന്റെ ആദ്യ ചിത്രം, പിന്നീട് വിഘ്നേഷ് ശിവന് സംവീധാനം ചെയ്‌ത്‌ നടൻ സൂര്യ നായകനായി എത്തിയ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു, ബിഗ് ബോസിൽ പങ്കെടുത്ത ശേഷം പാണ്ഡിരാജിന്റെ നമ്മ വീട് പിള്ള, അഗ്നി സിരാഗുഗൽ എന്നിവയിൽ അഭിനയിക്കാനുള്ള ഓഫറുകൾ മിഥുന് ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ കരയുന്ന വീഡിയോ വൈറലായി മാറീട്ടുണ്ട്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago