എന്തിനായിരുന്നു അച്ഛാ ഇത്രയും തിടുക്കും; അമ്മയുടെ കണ്ണുനീർ ഇന്നും തോർന്നട്ടില്ല ; അച്ഛനെക്കുറിച്ചുള്ള ഓർമകളിൽ കണ്ണ് നിറഞ്ഞ് മകൾ ശ്രീലക്ഷ്മി

മരണത്തിന് പോലും മായ്ച്ച് കളയാൻ സാധിക്കാത്ത ചില മനുഷ്യരുണ്ട്. അങ്ങനെ മലയാളസിനിമയിൽ തിളങ്ങി നിൽക്കുകയും, പിന്നീട് ആരോടും പറയാതെ ഒരിക്കൽ വിട പറയുകയും ചെയ്ത വ്യക്തിയാണ് കലാഭവൻ മണി. തൻ്റെ അധ്വാനം കൊണ്ടും, അർപ്പണ മനോഭാവം കൊണ്ടും ഏറെ കഷ്ടപാടുകൾക്കിടയിലും സിനിമരംഗത്ത് സ്വന്തമായൊരു മേൽവിലാസം സൃഷ്ഠിക്കാൻ സാധിച്ച നടനാണ് അദ്ദേഹം. മിമിക്രിയിലൂടെയും, കോമഡികളിലൂടെയും കടന്ന് വന്ന് പിന്നീട് എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലായിരുന്നു മുഖ്യധാര റോളുകളിലേയ്‌ക്കും, കഥാ പ്രാധന്യമുള്ള സിനിമകളിലേയ്ക്കും അദ്ദേഹം നടന്ന് നീങ്ങിയത്. ചുരുക്കി പറഞ്ഞാൽ വേഗത്തിൽ അതിശയിപ്പിക്കുന്നൊരു വളർച്ച.

നടനായും, പാട്ടുകാരനായും അദ്ദേഹം പ്രേക്ഷകർക്കിടയിൽ തിളങ്ങി. സിനിമ പ്രേമികൾക്ക് അദ്ദേഹം മികച്ചൊരു നടനും, കൂടുകാർക്ക് അദ്ദേഹം സഹായിയും, ചാലക്കുടിക്കാർക്ക് അയാൾ അവരുടെ സ്വന്തം മണിയുമാണ്. കലാഭവൻ മണിയെന്ന അനശ്വര നടൻ വിടപറഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിൻ്റെ മരണത്തിൻ്റെ കാര്യത്തിൽ ദുരൂഹതകൾ നിരവധി ബാക്കി നിൽക്കുകയാണ്. എന്താണ് മരണത്തിൻ്റെ യഥാർത്ഥ കരണമെന്നതിൽ പല തരത്തിലുള്ള അഭിപ്രായ വ്യത്യസങ്ങൾ ഉയർന്നിരുന്നു. വേദനകൾ നിറഞ്ഞ ബാല്യകാലമായിരുന്നു മണിയുടേത്. പട്ടിണി മാറ്റാൻ വേണ്ടി താൻ എഴുതിയ പാട്ടുകൾക്ക് ജീവിതത്തോട് അത്രത്തോളം ബന്ധമുണ്ടെന്ന് അദ്ദേഹം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്.

പാടിയ പാട്ടുകളിലും, എഴുതിയ വരികളിലെല്ലാം തന്നെ നിറഞ്ഞ് നിന്നത് ചാലക്കുടിയും, അവിടങ്ങളിലെ അനുഭവങ്ങളും, ചിന്തകളുമായിരുന്നു.ചാലക്കുടിക്കാർക്ക് മണി എന്ന പേര് കേവലം ഒരു നടന്റേത് മാത്രമല്ല. അവരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ആ മനുഷ്യൻ. മാർച്ച് – 6 നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത്. അമിതമായ മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളാണ് മണിയെ അപകടകരമായ ആരോഗ്യാവസ്ഥയിലേയ്ക്ക് കൊണ്ട് ചെന്ന് എത്തിച്ചത്. ലിവർ സിറോസിസ് – ആണ് മരണകാരണമെന്നാണ് പിന്നീട് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

മണിയ്ക്ക് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിരുന്നത് അത് കുടുംബം ആണെന്നാണ്. അതിൽ മകളോടാണ് തനിയ്ക്ക് കൂടുതൽ സ്നേഹമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏക മകളാണ് ശ്രീലക്ഷ്മി. ഭാര്യ നിമ്മിയും, മകൾ ശ്രീലക്ഷ്മിയും കലാഭവൻ മണിയ്‌ക്കൊപ്പം അദ്ദേഹത്തിൻ്റെ പരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്താറുണ്ടായിരുന്നു. വലിയ രീതിയിൽ സിനിമരംഗത്ത് നിന്നുള്ള ചില നടിമാരിൽ നിന്നുൾപ്പെടെ വിവേചനം നേരിട്ട വ്യക്തിയാണ് അദ്ദേഹം. പിന്നീട് അവരെല്ലാം പറഞ്ഞ കാര്യങ്ങൾ തിരുത്തി പറയേണ്ട നിലയിലേയ്ക്ക് മണിയെന്ന നടൻ വളർന്നു എന്നതാണ് യാഥാർത്ഥ്യം.

 

കലാഭവൻ മണിയെക്കുറിച്ച് മകൾ ശ്രീലക്ഷ്മി മുൻപ് പറഞ്ഞ വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശ്രീ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ – അച്ഛൻ മരിച്ചവെന്ന് എനിയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്താണ് അച്ഛൻ മരണപ്പെടുന്നത്, ആ വേദനയിലാണ് ഞാൻ പരീക്ഷ എഴുതിയത്. ഞാനൊരു ഡോക്ടറാകണം എന്നതാണ് അച്ഛൻ്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛൻ മരിച്ചിട്ട് ഇത്രയും നാളുകൾ കഴിഞ്ഞിട്ടും മണി എന്ന് കേട്ടാൽ എൻ്റെ അമ്മയുടെ കണ്ണുകൾ നിറയും. എൻ്റെ അച്ഛാ എന്തിനായിരുന്നു ഇത്ര തിടുക്കം, എങ്ങോട്ടാണ് അച്ഛൻ പോയത്? ഈ മകളുടെ സങ്കടം അച്ഛൻ കാണുന്നുണ്ടോ. എന്നും അച്ഛൻ്റെ ബലി കുടീരത്തിൽ ഇരിക്കുമ്പോൾ ഒരു കാറ്റ് വരും, ആ കാറ്റിന് അച്ഛൻ്റെ മണമാണ്.

x