മലയാള സിനിമക്ക് തീരാനഷ്ടം, അതുല്യനടൻ നെടുമ്പ്രം ഗോപി അന്തരിച്ചു ; ആദരാഞ്ജലികൾ അർപ്പിച്ചു സിനിമാലോകം

2004 യിൽ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രം അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. മികച്ചൊരു പ്രമേയവുമായി ആയിരുന്നു ചിത്രം എത്തിയിരുന്നത്. ബ്ലസി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഒരു കലാകാരനായിരുന്നു നെടുമ്പ്രം ഗോപി എന്ന നടൻ. മമ്മൂട്ടിയുടെ അച്ഛന്റെ വേഷമായിരുന്നു സിനിമയിൽ താരം അവിസ്മരണീയം ആക്കിയത്.സിനിമയിൽ മാത്രമല്ല സീരിയലും തന്റെതായ സാഹചര്യം ഉറപ്പിച്ചിട്ടുണ്ട് ഗോപി..75 വയസ്സായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തിരുവല്ലയിൽ വച്ചായിരുന്നു അന്ത്യം.

കാഴ്ച എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. കാഴ്ചയ്ക്ക് ശേഷം ശീലാബതി, അശ്വാരൂഢൻ,പകർന്നാട്ടം, കാളവർക്കി, ആനചന്തം,തനിയെ, ആനന്ദഭൈരവി, ഉത്സാഹകമ്മറ്റി, ആലിഫ് തുടങ്ങി നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓർമ്മ എന്ന സീരിയലിലെ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓർമയ്ക്ക് ശേഷവും നിരവധി സീരിയലുകളിൽ ഗോപി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ആർക്കും ഇഷ്ടം തോന്നുന്ന അച്ഛൻ കഥാപാത്രങ്ങളിൽ ആയിരുന്നു താരം എത്താറുണ്ടായിരുന്നത്..കമലമ്മ ആണ് അദ്ദേഹത്തിന്റെ ഭാര്യ. ഒരു ഹെഡ്മിസ്ട്രസ് കൂടിയായിരുന്നു കമലമ്മ. സുനിൽ ജി നാഥ്, സുനിത, സുബിത എന്നിവരാണ് മക്കൾ.. തിരുവല്ല അമ്പലത്തിലെ ഉത്സവത്തിന് ജാസിഗിഫ്റ്റിന്റെ ഗാനമേള ബുക്ക് ചെയ്യുവാൻ സംവിധായകൻ ബ്ലെസിയുടെ സഹായമഭ്യർത്ഥിച്ച് എത്തിയ ഗോപിയുടെ നാട്ടുകാർ ആയിരുന്നു ഗോപിക്ക് സിനിമയുടെ വാതായനങ്ങൾ തുറന്നു കൊടുക്കുന്നത്. പഠിക്കുമ്പോഴും കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ ആയിരിക്കുമ്പോഴും ഒക്കെ നടന്ന കലാമേളകളിൽ ഒക്കെ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഈ പരിചയമാണ് സിനിമയിലേക്ക് എത്തിച്ചത്.

രണ്ടുവട്ടം മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആത്മവിശ്വാസം മാത്രമായിരുന്നു സിനിമയിലെത്തുമ്പോൾ അദ്ദേഹം മുറുകെ പിടിച്ചിരുന്നത്. ബ്ലസി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി ഉള്ള അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് മികച്ച ചിത്രങ്ങളുടെ ഭാഗമായി ഗോപി മാറുകയായിരുന്നു..സിനിമയേക്കാൾ കൂടുതൽ സീരിയലിൽ ആയിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനായ ഒരു വ്യക്തി ആയിരുന്നു അദ്ദേഹം എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

x