അദ്ദേഹം വലിയൊരു കുടുംബത്തിൽ നിന്നാണ്, ഭയങ്കര സപ്പോർട്ടീവ് ആണ് ഇക്കയും വീട്ടുകാരും ; ഷംന കാസിം അഭിമുഖം

പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് ഷംന കാസിം. ഒട്ടു മിക്ക സിനിമകളിലും അഭിനയിച്ചു വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് ഷംന. അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകിയാണ് താരം. സിനിമകൾക്ക് പുറമെ പല വേദികളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. റിയാലിറ്റി ഷോകളിലും അവാർഡ് ഷോകളിലും ഷംന നിറ സാന്നിധ്യമാണ്. പല സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ചട്ടക്കാരി എന്ന സിനിമയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ചട്ടക്കാരി എന്ന സിനിമയിൽ ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ച്ച വെച്ചത്. ഈ സിനിമയിൽ നായികയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനം കവർന്ന നായികയാണ് ഷംന കാസീം. ഇപ്പോഴിതാ തന്റെ ജീവിത പങ്കാളിയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരുപാടു കാലത്തെ കാത്തിരിപ്പിനു ശേഷമാണ് തനിക്ക് മനസ്സിനിണങ്ങിയ ഒരാളെ കിട്ടിയത്. നിക്കാഹ് കഴിഞ്ഞു. കണ്ണൂരിലായിരുന്നു ചടങ്ങുകൾ നടന്നത്. ബാക്കി ചടങ്ങുകൾ ഈ മാസം അവസാനമോ അടുത്തമാസമോ ഉണ്ടാകും. ദുബായിൽ ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സിഇഒ ആണ് ഷാനിദ്.

ഗോൾഡൻ വിസയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിളിക്കാറുണ്ടായിരുന്നു. ദുബായിൽ വെച്ച് നടന്ന മർഹബ എന്ന പരിപാടിയിൽ വെച്ചാണ് ആദ്യമായി ഷാനിദിനെ കാണുന്നത്. അവിടെ വെച്ചാണ് ഇഷ്ടപ്പെട്ടതും വീട്ടുകാരോട് ആലോചിച്ചു വിവാഹവുമായി മുന്നോട്ടു പോയതും.
വെറും ഒരു മാസത്തെ ബന്ധമാണ്. ഷാനിദ് വലിയൊരു കുടുംബത്തിൽ നിന്നാണ്. എന്നെ ഭയങ്കരമായി സപ്പോർട്ട് ചെയ്യുന്ന ആളാണ് ഇക്ക. ഞാൻ ഇപ്പോൾ ഷൂട്ടിംഗിന്റെ തിരക്കിലാണ്.

മമ്മീടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്റെ വിവാഹം. ഞങ്ങൾ അഞ്ച് മക്കളാണ്. എല്ലാവരുടെയും കല്യാണം കഴിഞ്ഞു. എന്റെ വിവാഹത്തെ കുറിച്ച് മമ്മിക്ക് ടെൻഷൻ ആണ്. ഏതൊരു ചടങ്ങിന് പോയാലും മമ്മിയോടും എന്നോടും വിവാഹത്തെ കുറിച്ച് എല്ലാരും ചോദിക്കാറുണ്ട്. ലേറ്റ് ആയില്ലേ എന്നൊക്കെ പറയും. കുറെയായി കല്യാണ കാര്യം ആലോചിക്കുന്നത്. പക്ഷേ പല കാരണങ്ങൾ കൊണ്ട് നീണ്ടുപോകും. ഞാൻ സിനിമ നടിയായതിലാണ് ചിലർക്ക് പ്രശ്‌നം. ഇപ്പോൾ മമ്മി ഭയങ്കര ഹാപ്പിയാണ്. എനിക്കിഷ്ടപ്പെട്ട ആളെ ഞാൻ തന്നെ കണ്ടെത്തിയില്ലേ.

ഇക്കയെ എനിക്ക് ഇഷ്ടമാണെന്ന്
പറഞ്ഞപ്പോൾ എന്നോടു ചോദിച്ചത് ഷംനയ്ക്ക് എന്നെക്കുറിച്ച് എല്ലാം അറിയുമോ എന്നാണ്. എനിക്കിപ്പോൾ ഭയങ്കര സന്തോഷമാണ്. രണ്ടു വീട്ടുകാരുടെയും സമ്മത പ്രകാരം ആയതു കൊണ്ട് നന്നായി മുന്നോട്ടു പോകുകയാണ് ഇപ്പോൾ. ഈ പ്രായത്തിൽ വിവാഹിതയാകുന്നതാണ് നല്ലത്. വീട്ടുകാരുടെ മനസ് കാണാൻ കഴിഞ്ഞിട്ടുണ്ട്. പെൺകുട്ടികൾ സ്വന്തമായി ഒരു ജോലി നേടണം ആദ്യം. സ്വന്തം കാലിൽ നിന്നതിനു ശേഷമേ പെൺകുട്ടികൾ വിവാഹം ചെയ്യാൻ പാടുള്ളൂ. ഒരു മുപ്പത് വയസാകുമ്പോഴേ പെൺകുട്ടികൾക്ക് പക്വത വരൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്- താരം പറയുന്നു.

x