ഉല്ലാസം നിറഞ്ഞ തീവണ്ടി യാത്രക്കിടയിലായിരുന്നു രോഗം അദ്ദേഹത്തെ ഉലച്ചു തുടങ്ങിയത് തുറന്ന് പറഞ്ഞ് സുജാത മോഹൻ

മലയാള സിനിമയുടെ അനശ്വരനടൻ ആയിരുന്നു സോമൻ. ഇന്നു മലയാള സിനിമയുടെ നികത്താനാവാത്ത വിടവന്നു തന്നെ അദ്ദേഹത്തിന്റെ മരണത്തെ വിശേഷിപ്പിക്കണം. ലേലത്തിലെ ഈപ്പച്ചൻ എന്ന കഥാപാത്രത്തെ പെട്ടെന്ന് ആർക്കെങ്കിലും മറക്കാൻ സാധിക്കുമോ.? അത്രയും മികച്ച രീതിയിൽ ആ കഥാപാത്രത്തെ അനശ്വരമാക്കാൻ മറ്റൊരു നടന് സാധിക്കുമോ. അങ്ങനെ എത്ര മനോഹരമായ കഥാപാത്രങ്ങൾ. ലേലത്തിലെ ഈപ്പച്ചനെ പോലെ, ചട്ടക്കാരിയിലെ റിച്ചാർഡിനെ പോലെ, ഇതാ ഇവിടെ വരയിലെ വിശ്വനാഥനെ പോലെ തുറമുഖത്തിലെ ഹംസയെ പോലെ ഒരു വിളിപ്പാടകലെ മേജറിനെ പോലെ അങ്ങനെ മനോഹരമായ എത്രയോ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഈ ജീവിതയാത്രയിൽ നിന്നും സോമൻ അരങ്ങ് ഒഴിഞ്ഞത്. തിരുവല്ലക്കാരനായ ആ യുവ സൈനികൻ സിനിമയിലെ എംജി സോമൻ എന്ന മേൽവിലാസം സ്വന്തമായി സൃഷ്ടിച്ചെടുത്തതാണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അവസാന കഥാപാത്രമായിരുന്നു ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ. സിനിമയ്ക്ക് പുറത്തും സോമൻ അതായിരുന്നു എന്നതാണ് സത്യം.

എന്തും തുറന്നു പറയാൻ തന്റേടമുള്ള തിരുവല്ലക്കാരൻ അച്ചായൻ. ആരുടെ മുഖത്ത് നോക്കിയും തന്റെ നിലപാടുകൾ അറിയിക്കുന്ന ഒരാൾ. ഇറവറൻസിനെ ഒരിക്കലും ഭയക്കാത്ത ഒരൊറ്റകൊമ്പൻ. 25 വർഷങ്ങൾ തികഞ്ഞുവെങ്കിലും തിരുവല്ലയിലെ അദ്ദേഹത്തിന്റെ വീടിന്റെ ചുവരുകളിൽ നിറയെ അദ്ദേഹം തന്നെയാണ്. ചില്ലലമാരികളിലെ സിഗരറ്റ് ലൈറ്ററുകളും ചില്ലു കുപ്പികളും ഒക്കെ അദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തിന്റെ ചെറിയ അവശേഷിപ്പുകൾ ആണ്. പുരസ്കാരങ്ങളും ഗ്യാരേജിലെ നീലനിറമുള്ള പഴയ മാരുതി 800 ഒക്കെ അദ്ദേഹം ഇപ്പോഴും ആ വീട്ടിൽ തന്നെ ഉണ്ടെന്ന് ഓർമിപ്പിക്കുകയാണ്. തിരുവല്ല തിരുവല്ലപുരത്താണ് മണ്ണടിപറമ്പിലെ വീട്. സോമന്റെ ഭാര്യ സുജാതയും മകൻ സജി സോമന്റെ കുടുംബവുമാണ് ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നത്. ഒരു സംരംഭക കൂടിയാണ് സുജാത. പതിനാലാമത്തെ വയസ്സിൽ ആയിരുന്നു സോമന്റെ ജീവിതത്തിലേക്ക് പാതിയായി സുജാത വരുന്നത്. മാവേലിക്കര സ്വദേശിയാണ് സുജാത. കല്യാണം കഴിക്കുമ്പോൾ തനിക്ക് പതിനാലും സോമേട്ടന് 28 ആയിരുന്നു പ്രായം.

അന്ന് നടനുമല്ല. എയർഫോർസിലാണ് ജോലി. കല്യാണം കഴിഞ്ഞ് കുറച്ചുകാലം അദ്ദേഹത്തിന് ഒപ്പം പല സ്ഥലങ്ങളിലായി താമസിച്ചിട്ടുണ്ട്. രണ്ടു മക്കൾ പിറന്നു. എയർഫോഴ്സിൽ 10 വർഷം തികച്ച ശേഷം നാട്ടിലേക്ക് മടങ്ങി വന്നു. സർവീസിൽ ഇരിക്കുന്ന കാലത്താണ് സോമേട്ടൻ മലയാളി അസോസിയേഷൻ പരിപാടികളുടെ നാടകത്തിലൊക്കെ അഭിനയിക്കുന്നത്. അങ്ങനെയല്ലാതെ അഭിനയവുമായി യാതൊരു ബന്ധവുമില്ല. കൊട്ടാരക്കര ശ്രീധരൻ നായരുടെ നാടകസംഘത്തിൽ എത്തിപ്പെട്ട സോമേട്ടൻ രാമരാജ്യം എന്ന നാടകത്തിൽ അഭിനയിക്കുകയായിരുന്നു ചെയ്തത്. അതിലെ ഒരു കഥാപാത്രത്തെക്കുറിച്ച് സിനിമയാക്കിയപ്പോൾ അതിൽ ഒരു നടനെ വേണം. നിഷേധിയായ ബ്രാഹ്മണ യുവാവിന്റെ കഥാപാത്രം എന്ന് തോന്നിയതുകൊണ്ടാണ് സിനിമയിലെത്തുന്നത്. ആദ്യ സിനിമകൾ രണ്ടുപേരും ഒരുമിച്ചാണ് തിയേറ്ററിൽ പോയി കണ്ടത്. അവസാന സിനിമയും ഒരുമിച്ചു തന്നെ കണ്ടു. 1997 നവംബർ 12നാണ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ടി സോമനെത്തുന്നത്. ഒരു മാസം ആശുപത്രി വാസത്തിനു ശേഷം ഡിസംബർ 12ന് മരണം അദ്ദേഹത്തെ കവർന്നെടുത്തു. ലേലം തീയേറ്ററിൽ എത്തുന്ന സമയത്ത് തങ്ങളുടെ മകൾ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു.

അവൾ ആ സമയത്ത് ഭർത്താവിനൊപ്പം ജമ്മുവിലാണ്. അവിടെ പോയി മകളെ കാണാനുള്ള ഒരു ആഗ്രഹം. തീവണ്ടിയിൽ തന്നെ പോകണം എന്നൊരു വാശി. എയർപോർട്ടിൽ ജോലി ചെയ്ത സ്ഥലങ്ങളിലൂടെയൊക്കെയാണ് തീവണ്ടി പോകുന്ന സ്ഥലങ്ങൾ വീണ്ടും കാണാനുള്ള ഒരു ആഗ്രഹമായിരിക്കാം. യാത്രയിൽ അദ്ദേഹത്തിന് പതിവില്ലാത്ത ക്ഷീണം ഉണ്ടായിരുന്നു. കാലിലൊക്കെ നീരും, ചോദിച്ചപ്പോൾ കുഴപ്പമൊന്നുമില്ല എന്നാണ് പറഞ്ഞത്. ജമ്മുവിൽ എത്തി ആരോഗ്യസ്ഥിതിയെ കുറച്ച് മോശമായി തുടങ്ങി. എറണാകുളത്ത് കാണിക്കാമെന്ന്. ഫ്ലൈറ്റ് ടിക്കറ്റ് കിട്ടാൻ പ്രയാസമാണ്. എങ്കിലും ഫ്ലൈറ്റ് ടിക്കറ്റ് കിട്ടി. ലേലത്തിന്റെ വിജയാഘോഷ സമയത്ത് തന്നെ അദ്ദേഹത്തിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കുറച്ചു ദിവസത്തിനകം സ്ഥിതി മോശം ആവുകയും ചെയ്തു. ഒന്ന് രണ്ട് ദിവസം മിണ്ടിയില്ല. വയ്യ എന്നൊരു വാക്ക് അപ്പോൾ പോലും അദ്ദേഹം പറഞ്ഞില്ല. ആശുപത്രിയിലായിരുന്ന സമയത്ത് മലയ്ക്ക് പോകണമെന്ന് ഒരാഗ്രഹം ആയിരുന്നു. അദ്ദേഹം പോയതിനു ശേഷം താൻ ബിസിനസ്സിൽ സജീവമായി. നിരവധി കൂട്ടുകാർ ഉണ്ടായിരുന്നു കമലഹാസനായിരുന്നു.

ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു. ആശുപത്രിയിലായിരുന്നപ്പോൾ കമലഹാസൻ പരിശോധന ഫലങ്ങൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെടാറുണ്ട്. അതുപോലെ തന്നെ മധു ചേട്ടൻ, കുഞ്ചൻ, ജനാർദ്ദനൻ, സുകുമാരൻ, സുരേഷ് ഗോപി, രഞ്ജി പണിക്കർ എന്നിവർ സുഹൃത്തുക്കളാണ്. ഡാഡിയെ ഓർക്കുമ്പോൾ അത്ഭുതം തോന്നുമെന്നാണ് മക്കളും പറയുന്നത്. തങ്ങൾ ജനിച്ച ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നതും, തങ്ങളുടെ കുട്ടിക്കാലത്തൊക്കെ ഡാഡി നല്ല തിരക്കിലാണ്. തിരക്കോട് തിരക്കായിരുന്നു. ഭയങ്കര ഫ്രണ്ട്‌ലി ആയിരുന്നു. ഡാഡി നന്നായി ഭക്ഷണമാസ്വദിച്ചു കഴിക്കുന്ന ഒരാളായിരുന്നു. വിദേശത്തോക്കെ ഷൂട്ടിങ്ങിന് പോകുമ്പോൾ തങ്ങളോട് എന്ന് ചോദിക്കും. വലിയൊരു ലിസ്റ്റ് തങ്ങൾ നൽകും. അതുമായി ആണ് വരുന്നത്.

x