ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിന്നും ഒഴിവാക്കി നടി ഭാമ , കുടുംബജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന ചോദ്യവുമായി ആരാധകർ

2007 ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഭാമ. ഒരു പരസ്യ ചിത്രത്തിനിടയിൽ ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് അദ്ദേഹം തന്റെ ചിത്രത്തിൽ ഭാമയ്ക്ക് അവസരം നൽകുകയും ആയിരുന്നു. വിനു മോഹൻ എന്ന പുതുമുഖ നടനെയും ഭാമ എന്ന പുതുമുഖ താരത്തെയും അണിനിരത്തി പുറത്തിറങ്ങിയ നിവേദ്യം ബോക്സ് ഓഫീസിൽ വലിയ ഹിറ്റായില്ലെങ്കിലും സിനിമ പ്രേമികൾ നിറഞ്ഞ കൈയ്യടിയോടെ തന്നെയാണ് ഏറ്റെടുത്തത്. അതിനുശേഷം നിരവധി ചിത്രങ്ങളിൽ ഭാമയ്ക്ക് അവസരം ലഭിച്ചു. വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രത്തിലാണ് ഭാമ രണ്ടാമതായി അഭിനയിച്ചത്.

തുടർന്ന് ശക്തവും നായിക പ്രാധാന്യമുള്ളതുമായ നിരവധി ചിത്രങ്ങളിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ താരം പ്രത്യക്ഷപ്പെട്ടു. അഭിനയത്തിലുള്ള വ്യത്യസ്തതയും വൈവിധ്യവും ഒന്നുകൊണ്ട് താരത്തിന്റെ ചിത്രങ്ങളൊക്കെയും വലിയ രീതിയിൽ തന്നെ ശ്രദ്ധ ഏറ്റുവാങ്ങുകയും താരത്തിന്റെ അഭിനയം നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. വിവാഹത്തോടുകൂടി സോഷ്യൽ മീഡിയയിൽ നിന്ന് അടക്കം താരം വിട്ടുനിൽക്കുകയായിരുന്നു. താരം ഗർഭിണി ആയതുപോലും പുറംലോകം അറിഞ്ഞിരുന്നില്ല എന്ന് വേണം പറയാൻ. എന്നാൽ മകളുടെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ സജീവമാകുവാൻ തുടങ്ങി.

സിനിമയിൽ സജീവമായി ഇല്ലെങ്കിലും ബിസിനസും മറ്റുമായി താരം തിരക്കിലാണ്. 2020 ജനുവരിയിൽ ആയിരുന്നു താരം വിവാഹിതയായത്. അരുണിനൊപ്പം ഉള്ള ദാമ്പത്യജീവിതം ആരംഭിച്ച് അധികം വൈകാതെ താരം ഗർഭിണിയാവുകയും അതേ വർഷം ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. 2020 ഡിസംബറിലായിരുന്നു താരപുത്രിയുടെ ജനനം. മകൾ ഗൗരിയുടെ വരവിനെ കുറിച്ച് വളരെ വൈകിയാണ് ഭാമ ആരാധകരെ അറിയിച്ചത്. പിന്നീട് മകൾക്കൊപ്പം ഉള്ള നിരവധി ഫോട്ടോകൾ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ബിസിനസുകാരനായ അരുൺ ആണ് ഭാമയെ വിവാഹം കഴിച്ചത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിൽ നിന്ന് ഭാമ അരുണിന്റെ ചിത്രങ്ങൾ നീക്കം ചെയ്തിരിക്കുകയാണ്.

കുറച്ചുനാളായി ഭാമയുടെ പോസ്റ്റുകളിൽ ഭർത്താവിന്റെ സാന്നിധ്യം കാണുവാൻ കഴിയുന്നില്ലായിരുന്നു. ഈ കാലഘട്ടത്തിലാണ് ഭാമ ദുബായ് ഗോൾഡൻ വിസ സ്വീകരിച്ചത്. എന്നാൽ അപ്പോഴും അരുണിനെ പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. അരുണിനൊപ്പം ഉള്ള ഒരു ചിത്രം പോലും ഭാമ പോസ്റ്റ് ചെയ്തില്ല. വാസുകി എന്ന വസ്ത്ര ബ്രാന്റിന് ഭാമ തുടക്കം കുറിച്ചതും ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ചടങ്ങിന്റെ ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നടൻമാരായ അബൂസലീം, റിയാസ്ഖാൻ, സംവിധായകൻ നാദിർഷ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഭർത്താവിന്റെ സാന്നിധ്യം ഭാമ രേഖപ്പെടുത്തിയിരുന്നില്ല. ഗൗരിയുടെ അമ്മ എന്നാണ് താരം തന്നെ ഇൻസ്റ്റാഗ്രാം പേജിനെ തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്.

പ്രൈവറ്റ് അക്കൗണ്ടിൽ മുൻപ് ഭർത്താവിൻറെ പേര് സ്വന്തം പേരുമായി ചേർത്തിരുന്നെങ്കിലും അവിടെ നിന്നും ഇപ്പോൾ അരുണിന്റെ പേര് നീക്കം ചെയ്തിരിക്കുകയാണ്. കുറച്ചുനാളുകൾക്ക് മുൻപ് മകളുടെ ആദ്യ പിറന്നാളിന്റെ ഫോട്ടോകൾ ഉൾപ്പെടെ അരുണിന്റെ സാന്നിധ്യമുള്ള നിരവധി ചിത്രങ്ങൾ താരം പങ്കു വെച്ചിരുന്നു. എങ്കിലും ഇപ്പോൾ അതൊക്കെ നീക്കം ചെയ്തിരിക്കുകയാണ്. എന്നാൽ ഈ സന്ദർഭത്തിൽ വിവാഹ ചടങ്ങിൽ അരുണിനൊപ്പം ഉള്ള ഒരു ചിത്രം താരം ബാക്കി വെച്ചിരുന്നു. എങ്കിലും ഏറ്റവും ഒടുവിലായി ആ ചിത്രവും ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്ന് താരം എടുത്ത് മാറ്റിക്കഴിഞ്ഞു. താരത്തിന്റെ ദാമ്പത്യത്തിലും പ്രശ്നങ്ങൾ തുടങ്ങിയോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അതിന് കൃത്യമായ മറുപടിയൊന്നും താരം നൽകിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

x