അച്ഛൻ പോയശേഷം അതേ സ്ഥാനത്ത് നിന്ന് ഞങ്ങളെ വളർത്തിയ മനുഷ്യൻ ; ഞങ്ങൾക്ക് പുതു ജീവിതം തന്ന സുരേഷ് ഗോപിയെന്ന നല്ല മനുഷ്യൻ – പത്മരാജ് രതീഷ് പറയുന്നു

ഭിനേതാവും രാജ്യസഭാംഗവുമായ സുരേഷ് ഗോപി തികഞ്ഞ മനുഷ്യ സ്‌നേഹിയാണെന്നുള്ള കാര്യം പല പ്രവര്‍ത്തികളിലൂടെയും തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃശൂരില്‍ നടന്ന സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നത്. നടന്‍ രതീഷിന്റെ മകനായ പത്മരാജ് രതീഷ് , സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. സുരേഷ് ഗോപി നായകനായി അടുത്തിടെ റിലീസ് ചെയ്ത ‘കാവല്‍’ എന്ന ചിത്രത്തില്‍ പത്മരാജ് രതീഷും വേഷമിട്ടിരുന്നു. ആ അനുഭവം ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

” നിധിൻ ചേട്ടൻ എന്നോട് കാവല്‍ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ സുരേഷ് അങ്കിളുമായി കോമ്പിനേഷൻ സീനുകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു.എന്നാൽ ഇത് അറിഞ്ഞത് മുതൽ ഞാൻ നിതിൻ ചേട്ടനോട് പറഞ്ഞിരുന്നു അയ്യോ അതെനിക്ക് പേടിയാണ് എന്ന്. അന്ന് ചേട്ടൻ അതൊന്നും കുഴപ്പില്ല നമുക്ക് അതൊക്കെ ശെരിയാക്കാം എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചിരുന്നു. ശേഷം സെറ്റിൽ എത്തി, അദ്ദേഹത്തിന്റെ നേരെ നിന്ന് ആ മുഖത്ത് നോക്കി ഡയലോ​ഗ് പറയാൻ തുടങ്ങിയപ്പോൾ പേടിയായി. എല്ലാം കയ്യിൽ നിന്നും പോയി, ഡയലോഗ് മുഴുവൻ തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു. ഇത് മനസിലായ അദ്ദേഹം എനിക്ക് കൂടുതൽ കാര്യങ്ങൾ അടുത്തിരുത്തി പറഞ്ഞുതന്നു, അതിനു ശേഷമാണ് ആ സീൻ ഭംഗിയായി എടുക്കാൻ കഴിഞ്ഞത് ”-പത്മരാജ് രതീഷ് പറഞ്ഞു.

നടന്‍ രതീഷും സുരേഷ് ഗോപിയും അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. രതീഷിന്റെ മരണ ശേഷം ആ കുടുംബത്തെ സാമ്പത്തികമായി സുരേഷ് ഗോപി ഒരുപാട് സഹായിച്ചിട്ടുണ്ട്. പണം തിരിച്ച് നല്‍കാത്തത് കൊണ്ട് തേനിയില്‍ ഒരു ഗൗണ്ടര്‍ രതീഷിന്റെ മരണശേഷം ആ കുടുംബത്തെ തടഞ്ഞ് വെച്ചിരുന്നു. ഇത് അറിയാനിടയായ സുരേഷ് ഗോപി ഉടന്‍ തന്നെ അവിടെ എത്തുകയും മുഴുവന്‍ തുകയും അയാള്‍ക്ക് നല്‍കി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. രതീഷിന്റെ മക്കളെ സ്വന്തം മക്കളെപ്പോലെത്തന്നെയാണ് അദ്ദേഹം കണ്ടത്.രതീഷിന്റെ കുടുംബത്തിന് തിരുവനന്തപുരത്ത് താമസിക്കാന്‍ സൗകര്യം ഏര്‍പ്പാടാക്കുകയും പെണ്‍കുട്ടികളുടെ കല്ല്യാണം ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് വളരെ ഭംഗിയായി നടത്തിക്കൊടുക്കാനും സുരേഷ് ഗോപി മറന്നില്ല. 100 പവന്‍ സ്വര്‍ണ്ണമാണ് രതീഷിന്റെ മകളുടെ വിവാഹത്തിന് അദ്ദേഹം നല്‍കിയത്. ഇത് അന്ന് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

1977-ൽ പുറത്തിറങ്ങിയ വേഴാമ്പല്‍ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ളള്‍ക്കടല്‍ എന്ന ചിത്രത്തിലെ മെഡിക്കൽ റെപ്രസന്റേറ്റീവായ ‘ഡേവിസ്’എന്ന കഥാപാത്രത്തെ അദ്ദേഹം തന്റെ അവിസ്മരണീയമായ അഭിനയത്തിലൂടെ അനശ്വരമാക്കി. 1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. 2002 ഡിസംബർ 23-ന് രാവിലെ എട്ട് മണിക്ക് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് മരണപ്പെടുകയായിരുന്നു.

x