കേരളത്തനിമ ഒട്ടും ചോരാതെ അമേരിക്കയില്‍ വിഷു ആഘോഷിച്ച് സംവൃത സുനില്‍; വൈറലായി ചിത്രങ്ങള്‍

രുകാലത്ത് മലയാളികളുടെ പ്രയനടിയായിരുന്നു സംവൃത സുനില്‍. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെയാണ് സംവൃത അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളത്തില്‍ ഒരുപിടി നല്ല വേഷങ്ങള്‍ സംവൃതയെ തേടിയെത്തി. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെതാരം തമിഴ് ചലച്ചിത്ര മേഖലിലും ‘എവിടെന്തേ നാകേന്തി’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും സന്നിധ്യമറിയിച്ചു. 2012 ജനുവരിയിലാണ് സംവൃത കോഴിക്കോട്ടുകാരനായ അഖില്‍ രാജിനെ വിവാഹം കഴിച്ചത്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം മാറി കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം. ഭര്‍ത്താവ് അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോള്‍. വിഷുവിന് സംവൃത സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളുംആണ് ഇപ്പോള്‍ വൈറലാകുന്നത്.അമേരിക്കയിലാണെങ്കിലും സംവൃതയുടെ കേരളത്തനിമ ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും മനസ്സിലാക്കാം.

കേരള തനിമയായ സാരീയിൽ അതിസുന്ദരിയായിട്ടാണ് താരം ഇത്തവണ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. വിഷുവിനോട് സംബന്ധിച്ച് ഒരുക്കിയ സദ്യയും വീഡിയോയുടെ കൂടെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ആരാധകർക്ക് വേണ്ടി വിഷുദിന വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അവിയലും സാമ്പാറും ഓലനും പപ്പടവും മുതല്‍ ഉണ്ണിയപ്പം വരെ ഉണ്ടാക്കി വിഷുവിന്റെ മാറ്റ് ഒട്ടും കുറയ്ക്കാതെ ആയിരുന്നു സംവൃതയുടെ വിഷു ആഘോഷം.

2012ൽ ഇടവേള എടുത്ത താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ജഡ്ജ് ആയി ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അതേ വർഷം കാൽചിലമ്പ് എന്ന ചിത്രത്തിലും വേഷമിടാൻ കഴിഞ്ഞു.ബിജു മോനോനൊപ്പം സത്യം പറഞ്ഞാല്‍ വിശ്വസിക്കോ എന്ന ചിത്രത്തിലും സംവൃത ശക്തമായ കഥാപാത്രമായി തിരിച്ച് വരവ് നടത്തിയിരുന്നു.101 വെഡിങ്സ്, അയാളും ഞാനും തമ്മിൽ, അരികെ, ഗ്രാമം, ഡയമണ്ട് നെക്‌ളേസ്, മല്ലു സിംഗ്, ദി കിംഗ് ആൻഡ് കമ്മിഷണർ, സ്വപ്ന സഞ്ചാരി, കോക്ക്റ്റൈൽ, ചേകവർ, സൂഫി പറഞ്ഞ കഥ, ഹാപ്പി ഹസ്ബൻഡ്സ്, സൂര്യകിരീടം, ചോക്ലേറ്റ്, അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍, നോട്ടം, മൂന്നാമതൊരാള്‍,മിന്നാമിന്നിക്കൂട്ടം,അനാമിക, ത്രീ കിംഗ്‌സ്, അസുരവിത്ത്, മാണിക്യക്കല്ല്,മല്ലുസിംഗ്‌, നീലത്താമര, റോബിൻഹുഡ് തുടങ്ങിയവ സംവൃതയുടെ പ്രധാന സിനിമകളാണ്‌.

രഞ്ജിത് സംവിധാനം ചെയ്ത നന്ദനം ചിത്രത്തില്‍ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ആദ്യമായി ക്ഷണം ലഭിച്ചത് സംവൃതയ്ക്കായിരുന്നു. അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്ന സംവൃത ആ വാഗ്ദാനം നിരസിക്കുകയായിരുന്നു.മലയാള സിനിമയിലെ ശരാശരി അഞ്ചരയടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള കൂടെ അഭിനയിച്ച മിക്കവാറും എല്ലാ നായകന്മാരെക്കാളും ഉയരം കൊണ്ട് മുന്നിൽ നിന്നിരുന്ന സംവൃത തിളങ്ങിയത് അസാധാരണ അഭിനയ മികവ് കൊണ്ടുമാത്രമായിരുന്നു

x